റായുഡുവില്ല, ഇന്ത്യ ലോകകപ്പും നേടിയില്ല!- പുറത്താവലിന്റെ യഥാര്‍ഥ കാരണം ചൂണ്ടിക്കാട്ടി റെയ്‌ന
ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യയുടെ പുറത്താവല്‍ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. കാരണം പ്രാഥമിക റൗണ്ടില്‍ മിന്നുന്ന പ്രകടനം നടത്തി പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത ഇന്ത്യ കിരീട ഫേവറിറ്റുകളില്‍ ഏറ്റവും മുന്നിലായിരുന്നു. ഇന്ത്യ- ഇംഗ്ലണ്ട് ഫൈനലായിരിക്കും ലോകകപ്പിലേതെന്നും ഇന്ത്യ ജേതാക്കളാവുമെന്നുമായിരുന്നു പ്രവചനം. പക്ഷെ ആരും സാധ്യത കല്‍പ്പിക്കാതിരുന്ന ന്യൂസിലാന്‍ഡിനോടു ഇന്ത്യ സെമിയില്‍ തോറ്റു പുറത്തായി.
യഥാര്‍ഥത്തില്‍ ലോകകപ്പില്‍ എവിടെയായിരുന്നു ഇന്ത്യക്കു പിഴച്ചത്. എന്തുകൊണ്ട് ഇന്ത്യക്കു ലോകകപ്പ് നേടാനായില്ലെന്നും ചൂണ്ടിക്കാണിക്കുകയാണ് അടുത്തിടെ വിരമിച്ച മുന്‍ സറ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന.

നാലാം നമ്പറില്‍ റായുഡു
ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി നാലാം നമ്പറില്‍ കളിക്കേണ്ടിയിരുന്നത് റായുഡുവാണ്. കാരണം അതിനു വേണ്ടി അവന്‍ കഠിനാധ്വാനം നടത്തിയിരുന്നു. ഒന്നര വര്‍ഷത്തോളമായി കളിച്ചുകൊണ്ടിരിക്കുകയുമായിരുന്നു. നന്നായി പെര്‍ഫോം ചെയ്തു കൊണ്ടിരുന്ന റായുഡു പക്ഷെ ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടതായും റെയ്‌ന ചൂണ്ടിക്കാട്ടി.
ലോകകപ്പില്‍ റിസര്‍വ് താരങ്ങളുടെ കൂട്ടത്തിലായിരുന്നു റായുഡു. പക്ഷെ രണ്ടു താരങ്ങള്‍ക്കു പരിക്കേറ്റിട്ടും റായുഡുവിനെ ലോകകപ്പ് സംഘത്തില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയില്ല.

റായുഡുവും ഫിറ്റ്‌നസ് ടെസ്റ്റും
2018ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ താന്‍ ആസ്വദിച്ചായിരുന്നില്ല കളിച്ചിരുന്നതെന്നു റെയ്‌ന വെളിപ്പെടുത്തി. കാരണം റായുഡു ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു തനിക്കു ടീമില്‍ ഇടം ലഭിച്ചത്. റായുഡു ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ട് ഒഴിവാക്കപ്പെടുമ്പോള്‍ തനിക്കു ടീമില്‍ ഇടം ലഭിച്ചത് അത്ര സന്തോഷം നല്‍കുന്ന കാര്യമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ ലോകകപ്പ് നേടുമായിരുന്നു
നാലാം നമ്പര്‍ പൊസിഷനില്‍ റായുഡു ടീമിലുണ്ടായിരുന്നെങ്കില്‍ 2019ലെ ലോകകപ്പില്‍ ഇന്ത്യ ജേതാക്കളാവുമായിരുന്നുവെന്ന് റെയ്‌ന അഭിപ്രായപ്പെട്ടു. നാലാം നമ്പര്‍ പൊസിഷനില്‍ ഇന്ത്യക്കു ഏറ്റവും അനുയോജ്യനായ താരം റായുഡുവായിരുന്നു. അത്രയും നല്ല പ്രകടനമായിരുന്നു അവന്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കാഴ്ചവച്ചു കൊണ്ടിരുന്നത്. ഇപ്പോള്‍ ചെന്നൈയില്‍് നടന്ന സിഎസ്‌കെയുടെ ക്യാംപിലും റായുഡു മികച്ച പ്രകടനമാണ് നടത്തിയതെന്നും റെയ്‌ന പറഞ്ഞു.
ലോകകപ്പ് ടീമില്‍ നിന്നും തഴയപ്പെട്ടതില്‍ നിരാശനായി റായുഡു കഴിഞ്ഞ വര്‍ഷം ജൂലൈ 13ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഐപിഎല്ലിലും ഇനി താന്‍ കളിക്കില്ലെന്ന് അറിയിച്ച അദ്ദേഹം പിന്നീട് തീരുമാനം പിന്‍വലിക്കുകയും സിഎസ്‌കെയ്ക്കു വേണ്ടി തുടര്‍ന്നും കളിക്കുമെന്നും വ്യക്തമാക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications