മുംബൈ: ഐപിഎല്ലിന്റെ 13ം സീസണ്‍ യുഎഇയില്‍ തന്നെ നടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞെങ്കിലും ബിസിസിഐയുടെ ഔദ്യോഗിക സ്ഥിരീകരണത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ്. ഇക്കാര്യം അവര്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ ആതിഥേയ രാജ്യമെന്ന നിലയില്‍ ബിസിസിഐയുടെ ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുകയാണ്. ടൂര്‍ണമെന്റ് രാജ്യത്തിനു പുറത്തു വച്ച് നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും അനുമതി നേടുന്നതിനുള്ള അവസാന ഘട്ടത്തിലാണ് ബിസിസിഐയെന്നും എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുകയെന്നത് അപ്രായോഗികമാണെന്നും അതിനാലാണ് വേദി യുഎഇയിലേക്കു മാറ്റുന്നതെന്നും ഐപിഎല്‍ ഭരണസമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അനിശ്ചിത കാലത്തേക്കു മാറ്റി വയ്ക്കപ്പെട്ട ഐപിഎല്ലിന്റെ വേദി യുഎഇ തന്നെയായിരിക്കുമെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞിരുന്നു.
ടൂര്‍ണമെന്റുമായി മുന്നോട്ടു പോവാന്‍ ബിസിസിഐ സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. ഐപിഎല്ലുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങള്‍ അടുത്ത ഭരണ സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും പട്ടേല്‍ വ്യക്തമാക്കിയിരുന്നു. മഹാമാരിയെ തുടര്‍ന്നു ഓസ്‌ട്രേലിയയില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി നടത്താനിരുന്ന ടി20 ലോകകപ്പ് മാറ്റിവയ്ക്കുന്നതായി ഐസിസി പ്രഖ്യാപിച്ചതോടെയാണ് ഐപിഎല്ലിന് അനുകൂലമായ വിന്‍ഡോ ലഭിച്ചത്. നേരത്തേ സപ്തംബറില്‍ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പും നീട്ടി വച്ചിരുന്നു.

മാര്‍ച്ച് 29നായിരുന്നു ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലായിരുന്നു ഉദ്ഘാടന മല്‍സരം. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ റീപ്ലേ കൂടിയായിരുന്നു ഇത്. ഐപിഎല്ലിനു മുന്നോടിയായി സിഎസ്‌കെയുള്‍പ്പെടെ പല ടീമുകളും പരിശീലന ക്യാംപ് മാര്‍ച്ച് ആദ്യവാരത്തോടെ ആരംഭിച്ചിരുന്നു.
എന്നാല്‍ ഈ സമയത്ത് ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ വരികയും ചെയ്തു. ലോക്ക്ഡൗണ്‍ നീണ്ടുപോയതോടെയാണ് ഐപിഎല്‍ അനിശ്ചിതമായി മാറ്റി വയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.