For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലോകകപ്പ്: കപ്പ് വേണോ, ഇന്ത്യ ഈ രണ്ട് വിടവ് നികത്തണം- ചൂണ്ടിക്കാട്ടി വിവിഎസ് ലക്ഷ്മണ്‍

ചെന്നൈ: ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു ലോകകപ്പ് കാലം എത്തുകയാണ്. ഇത്തവണ ഇന്ത്യ വേദിയാവുന്ന ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച് കഴിഞ്ഞു. ആതിഥേയരെന്ന നിലയില്‍ ഇന്ത്യ തന്നെയാണ് ഫേവറേറ്റുകള്‍. എന്നാല്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഒരു ലോകകപ്പ് പോലും ഇന്ത്യക്ക് സ്വന്തമാക്കാനായിട്ടില്ല. മികച്ച താരങ്ങളുണ്ടെങ്കിലും പടിക്കല്‍ കലമുടയ്ക്കുന്ന രീതിയാണ് ഇന്ത്യക്കുള്ളത്. 2019ലെ ഏകദിന ലോകകപ്പിലും ഇന്ത്യക്ക് സംഭവിച്ചത് അതാണ്. ഒക്ടോബറില്‍ ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യ നികത്തേണ്ട രണ്ട് വിടവുകള്‍ ഏതൊക്കെയാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍.


ഹര്‍ദിക് പാണ്ഡ്യക്ക് പിന്തുണ വേണം

എം എസ് ധോണി വിരമിച്ചതിനാല്‍ നിലവില്‍ ഇന്ത്യയുടെ ഫിനിഷറാരെന്ന ചോദ്യത്തിന് ഉത്തരമില്ല. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ എന്നിങ്ങനെ മാറി മാറി പരീക്ഷണമാണ് ഇന്ത്യ നടത്തുന്നത്. എങ്കിലും കൂടുതലായി ഹര്‍ദിക് പാണ്ഡ്യയെയാണ് ഇന്ത്യ ഫിനിഷറായി പരിഗണിക്കുന്നത്. ഇപ്പോഴിതാ ഹര്‍ദികിനെ അമിതമായി ആശ്രയിക്കുന്നത് നിര്‍ത്തണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ലക്ഷ്മണ്‍.

'ടി20 ലോകകപ്പിനെ അടിസ്ഥാനമാക്കി പറയുമ്പോള്‍ ടീമിന്റെ സംതുലിതാവസ്ഥ വളരെ പ്രധാനപ്പെട്ടതാണ്. രണ്ട് മേഖലകളാണ് ഇന്ത്യ ശ്രദ്ധിക്കേണ്ടത്. ഒന്നാമത്തെ കാര്യം ഫിനിഷറാണ്. ഹര്‍ദിക് പാണ്ഡ്യയെ ഫിനിഷറെന്ന നിലയില്‍ അമിതമായി ആശ്രയിക്കുന്നു. ഹര്‍ദിക് പാണ്ഡ്യയല്ലാതെ മറ്റാരെയും ഈ സ്ഥാനത്തേക്ക് ഞാന്‍ കാണുന്നുമില്ല'-ലക്ഷ്മണ്‍ പറഞ്ഞു.

കെ എല്‍ രാഹുലിനെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായി തന്നെ പരിഗണിക്കുന്നതായും കൂടുതല്‍ നന്നാവുക. പിന്നെയുള്ളത് റിഷഭ് പന്താണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ റിഷഭിന് വലിയ ഷോട്ടുകള്‍ കളിച്ച് ഇന്നിങ്‌സ് ഫിനിഷ് ചെയ്യാന്‍ ഹര്‍ദികിനൊപ്പം നില്‍ക്കാനാവുമെന്നും ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു. മനീഷ് പാണ്ഡെ, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് ഫിനിഷര്‍ റോള്‍ ചെയ്യാന്‍ നിലവില്‍ ഇന്ത്യന്‍ ടീമിലുള്ള മറ്റ് താരങ്ങള്‍.


vvslaxman


ബൂംറയെ സഹായിക്കാന്‍ മികച്ച ഡെത്ത് ബൗളര്‍ വേണം


ടി20 ഫോര്‍മാറ്റില്‍ റണ്ണൊഴുക്ക് തടയാന്‍ മിടുക്കുള്ള ബൗളര്‍മാര്‍ ടീമിന് അത്യാവശ്യമാണ്. ഡെത്ത് ഓവറുകളില്‍ നിലവില്‍ ഇന്ത്യ ആശ്രയിക്കുന്നത് ജസ്പ്രീത് ബൂംറയെയാണ്. മറ്റൊരു പ്രധാന താരം ഭുവനേശ്വര്‍ കുമാര്‍ ഏറെ നാളായി പരിക്കിന്റെ പിടിയിലാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് മികച്ചൊരു ഡെത്ത് ബൗളറെ ആവിശ്യമാണ്. 'ബൗളിങ്ങില്‍ ബൂംറയ്‌ക്കൊപ്പം ആര് ഡെത്ത് ഓവറുകള്‍ ചെയ്യും. നടരാജന്‍,ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് നമുക്ക് മുന്നില്‍ ഇതിനായുള്ളത്. ഇത് വിരാട് കോലി ശ്രദ്ധിക്കേണ്ട കാര്യമാണ്' ലക്ഷ്മണ്‍ പറഞ്ഞു.

നിലവില്‍ ബൂംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍ എന്നിവരാവും പേസ് നിരയിലെത്താനായി മത്സരിക്കുക. ഇതില്‍ ബൂംറയൊഴികെ ആരുടെ സ്ഥാനവും ഉറപ്പില്ല. ഇത്തവണത്തെ ഐപിഎല്‍ ഇന്ത്യയുടെ ലോകകപ്പ് ടീം തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയേക്കും.

Story first published: Thursday, February 11, 2021, 15:37 [IST]
Other articles published on Feb 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+