ലക്ഷ്മണിന്റെ ആ ഇന്നിങ്‌സ് ആണ് തന്റെ കരിയര്‍, ടീമില്‍ നിന്നും പുറത്താക്കിയത് തെറ്റെന്ന് ഗാംഗുലി

കൊല്‍ക്കത്ത: ഇന്ത്യയുടെ എക്കാലത്തെയും മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍ ആയാണ് വിവിഎസ് ലക്ഷ്മണ്‍ വിലയിരുത്തപ്പെടുന്നത്. കൊല്‍ക്കത്തയില്‍ നേടിയ 281 എന്ന വിഖ്യാതമായ ഇന്നിങ്‌സിനു മുന്‍പും ശേഷവും എന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവരതന്നെ മാറ്റിയെഴുതാന്‍ ലക്ഷ്മണിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് മറ്റൊരു വെളിപ്പെടുത്തലുമായി അന്നത്തെ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി രംഗത്തെത്തിയിരിക്കുന്നു.
പോരാട്ടം ഇനി പെര്‍ത്തിലേക്ക്... ഹിറ്റ്മാനും അശ്വിനുമില്ലാതെ ഇന്ത്യ, തിരിച്ചടിക്കാന്‍ കംഗാരുപ്പട
ലക്ഷ്മണ്‍ അന്നു നേടിയ 281 റണ്‍സാണ് തന്റെ കരിയറും ക്യാപ്റ്റന്‍ സ്ഥാനവും നിലനിര്‍ത്തിയതെന്ന് ഗാംഗുലി പറഞ്ഞു. ലക്ഷ്മണിന്റെ ആത്മകഥയായ '281 ആന്‍ഡ് ബിയോണ്ട്' എന്ന ആത്മകഥ കൊല്‍ക്കത്തയില്‍ പ്രകാശനം ചെയ്യുന്ന വേളയിലാണ് ഗാംഗുലിയുടെ തുറന്നുപറച്ചില്‍. കൊല്‍ക്കത്ത ടെസ്റ്റിലെ ലക്ഷ്മണിന്റെ 281 റണ്‍സും ദ്രാവിഡിന്റെ 180 റണ്‍സും ഇരുവരും ചേര്‍ന്നുള്ള 376 റണ്‍സ് കൂട്ടുകെട്ടും ഇന്ത്യന്‍ ക്രിക്കറ്റിന്റെ തങ്കലിപികളില്‍ എഴുതപ്പെട്ട ഏടാണ്.

തുടര്‍ച്ചയായി 16 ടെസ്റ്റ് ജയിച്ച് ഇന്ത്യയിലെത്തിയ സ്റ്റീവോയുടെ സംഘം ആദ്യ ടെസ്റ്റ് മുംബൈയില്‍ ജയിച്ചിരുന്നു. രണ്ടാം ടെസ്റ്റിലും നന്നായി തുടങ്ങിയ അവര്‍ ഇന്ത്യയെ ഫോളോ ഓണിന് അയച്ച് ഇന്നിങ്‌സ് ജയം കൊയ്യാമെന്ന കണക്കുകൂട്ടലുകള്‍ക്കിടെയാണ് ലക്ഷ്മണും ദ്രാവിഡും അവതരിക്കുന്നത്. ആ ടെസ്റ്റ് ഇന്ത്യ 171 റണ്‍സിന് ജയിക്കുകയും ചെയ്തിരുന്നു.
അന്ന് ഇന്ത്യ ജയിച്ചിരുന്നില്ലെങ്കില്‍ തന്റെ ക്യാപ്റ്റന്‍ കരിയര്‍ അതോടുകൂടി അവസാനിക്കുമായിരുന്നെന്ന് ഗാംഗുലി പറഞ്ഞു. ലക്ഷ്മണ്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്. 2003ലെ ഏകദിന ലോകകപ്പില്‍നിന്നും ലക്ഷ്മണിനെ ഒഴിവാക്കിയത് ഒരുപക്ഷെ തെറ്റായിരുന്നെന്നും ഗാംഗുലി പറഞ്ഞു. ക്യാപ്റ്റനെന്ന നിലയില്‍ ഒരു തീരുമാനമെടുത്താല്‍ അത് തെറ്റോ ശരിയോ ആയിത്തീരാമെന്നും തന്റെ തീരുമാനത്തെക്കുറിച്ച് ഗാംഗുലി തുറന്നുപറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications