പന്തിനെക്കൊണ്ടാവുമോ? പകരം മറ്റാരെയെങ്കിലും പരീക്ഷിക്കണോ? ലക്ഷ്മണും സങ്കക്കാരയും പറയുന്നു...
ദില്ലി: ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയെന്ന പേരില്‍ ഇന്ത്യന്‍ ടീമിലെത്തിയ റിഷഭ് പന്ത് അതിനൊത്ത പ്രകടനം നടത്താനാവാതെ പാടുപെടുകയാണ്. ബാറ്റിങില്‍ മാത്രമല്ല വിക്കറ്റ് കീപ്പിങിലും താരത്തിന്റെ ഭാഗത്തു നിന്നും പിഴവുകള്‍ വന്നു കൊണ്ടിരിക്കുകയാണ്. ഇതേ തുടര്‍ന്നു വലിയ വിമര്‍ശനങ്ങളാണ് പന്ത് നേരിട്ടു കൊണ്ടിരിക്കുന്നത്. ബംഗ്ലാദേശിനെതിരേ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ടി20 പരമ്പരയിലും താരത്തിന്റെ പ്രകടനം ആശാവഹമല്ല.
പന്തിനു പകരം വിക്കറ്റ് കീപ്പിങില്‍ മലയാളി താരം സഞ്്ജു സാംസണെയോ ഇഷാന്‍ കിഷനെയോ ഇന്ത്യ പരീക്ഷിക്കേണ്ട സമയമായെന്നാണ് ചില മുന്‍ താരങ്ങളും വിമര്‍ശകരുമെല്ലാം ആവശ്യപ്പെടുന്നത്. പന്തിന്റെ ഫോമിനെക്കുറിച്ച് അഭിപ്രായങ്ങള്‍ പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഇതിഹാസം വിവിഎസ് ലക്ഷ്മണും ലങ്കയുടെ ഇതിഹാസ വിക്കറ്റ് കീപ്പര്‍ കുമാര്‍ സങ്കക്കാരയും.

സമ്മര്‍ദ്ദം ഇല്ലാതാക്കണം
പല ഭാഗങ്ങളില്‍ നിന്നുമുള്ള സമ്മര്‍ദ്ദങ്ങളെ വകവയ്ക്കാതെ മനസ്സ് ക്ലിയറായി കളിക്കണമെന്നാണ് സങ്കക്കാര പന്തിനു നല്‍കുന്ന ഉപദേശം. വിക്കറ്റ് കീപ്പിങില്‍ വരുത്തുന്ന പിഴവുകള്‍ കുറയ്ക്കാന്‍ പന്ത് ശ്രമിക്കണം. ഇതു കാരണമാണ് ചിലപ്പോള്‍ ഡിആര്‍എസ് തീരുമാനങ്ങളില്‍ അബദ്ധം സംഭവിക്കുന്നത്.
ബാറ്റിങിനെക്കുറിച്ച് പന്തിനോട് ആരെങ്കിലും സംസാരിക്കേണ്ടതുണ്ട്. ഇത് സമ്മര്‍ദ്ദമകറ്റി ഫ്രീയായി ബാറ്റ് ചെയ്യാന്‍ താരത്തെ സഹായിക്കുമെന്നും സങ്കക്കാര ഒരു ചാനല്‍ ഷോയില്‍ വിശദമാക്കി.

ക്യാപ്റ്റനെ സഹായിക്കാം
വിക്കറ്റ് കീപ്പറായി കളിക്കുമ്പോള്‍ വളരെയധികം ശ്രദ്ധയും ഏകാഗ്രതയും അനിവാര്യമാണ്. ഇതിനു സാധിച്ചാല്‍ അത് സ്വാഭാവികമായി തന്നെ പന്തിന്റെ ആത്മവിശ്വാസമുയര്‍ത്തും. ഇത് ഡിആര്‍എസ് പോലുള്ള സന്ദര്‍ഭങ്ങളില്‍ ക്യാപ്റ്റനെ സഹായിക്കാന്‍ പന്തിന് ഗുണം ചെയ്യുമെന്നും സങ്കക്കാര പറഞ്ഞു.
അടുത്ത ടി20 ലോകകപ്പിലേക്കു നോക്കുമ്പോള്‍ തനിക്ക് എന്ത് റോളാണ് ടീം നല്‍കുന്നതെന്നു പന്ത് മനസ്സിലാക്കിയിരിക്കണം. ക്യാപ്റ്റന്‍ തന്നില്‍ നിന്നാണ് എന്താണ് പ്രതീക്ഷിക്കുന്നതെന്നു വ്യക്തമായാല്‍ പന്തിന് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാവുമെന്നും സങ്കക്കാര കൂട്ടിച്ചേര്‍ത്തു.

ബാറ്റിങ് ഫോം
സങ്കക്കാരയുടെ അഭിപ്രായത്തെ അനുകൂലിച്ചാണ് ലക്ഷ്മണും പ്രതികരിച്ചത്. ബാറ്റിങിലെ ഫോം തീര്‍ച്ചയായും പന്തിനെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നു ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി.
അടുത്ത ഐപിഎല്‍ വരെ ബൗളിങ് വിഭാഗത്തില്‍ സെലക്ടര്‍മാര്‍ക്കു പരീക്ഷണം നടത്തുന്നത് തുടരാം. എഎന്നാല്‍ ബാറ്റിങിലേക്കു വരികയാണെങ്കില്‍ സെലക്ടര്‍മാരുടെ ശ്രദ്ധ മുഴുവന്‍ പന്തില്‍ തന്നെയായിരിക്കുമെന്നും ലക്ഷ്മണ്‍ പറഞ്ഞു.

ഗാംഗുലിയുടെ പിന്തുണ
പുതിയ ബിസിസിഐ പ്രസിഡന്റും മുന്‍ നായകനുമായ സൗരവ് ഗാംഗുലിയും കഴിഞ്ഞ ദിവസം പന്തിനെ പിന്തുണച്ചു രംഗത്തു വന്നിരുന്നു. പന്ത് മികച്ച താരം തന്നെയാണെന്നതില്‍ സംശയമില്ല. അദ്ദേഹത്തിന് കുറച്ച് സമയം നല്‍കണം. എങ്കില്‍ മാത്രമേ തന്റെ മികവ് ലോകത്തിനു കാണിച്ചു തരാന്‍ കഴിയൂ. കൂടുതല്‍ പക്വതയുള്ള താരമാവുന്നതിന് പന്തിന് സമയം ആവശ്യമാണെന്നും ഗാംഗുലി അഭിപ്രായപ്പെട്ടിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications