Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാട്ടില്‍ ഇന്ത്യ അജയ്യരല്ല!! തോല്‍പ്പിക്കാം... ഇതാ ഡ്രീം ടീം, തിരഞ്ഞെടുത്തത് ലക്ഷ്മണും സ്മിത്തും

laxman

ദില്ലി: സ്വന്തം നാട്ടില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തങ്ങളുടെ അപ്രമാദിത്വം തെളിയിച്ചു കൊണ്ടാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയും പോക്കറ്റിലാക്കിയത്. അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിലും ഇന്ത്യ പിടിമുറുക്കിക്കഴിഞ്ഞു. ടെസ്റ്റില്‍ ഇനി ഇന്ത്യയെ ഇവിടെ വന്ന് തോല്‍പ്പിക്കുകയെന്നത് എതിരാളികളുടെ പേടിസ്വപ്‌നമായി മാറിയിട്ടുണ്ട്. 2013നു ശേഷം നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര പോലും ഇന്ത്യ തോറ്റിട്ടില്ലെന്നതാണ് ഇതിന്റെ മുഖ്യ കാരണം.

എന്നാല്‍ ടെസ്റ്റില്‍ ഇന്ത്യയെ ഇവിടെ വന്ന് തോല്‍പ്പിക്കാന്‍ ശേഷിയുള്ള, ഇപ്പോള്‍ മല്‍സരരംഗത്തുള്ള താരങ്ങളെ ഉള്‍പ്പെടുത്തി ഒരു ഡ്രീം ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ തന്നെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിവിഎസ് ലക്ഷ്മണും ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകനും ഓപ്പണറുമായിരുന്ന ഗ്രേയം സ്മിത്തും.

ലോക റെക്കോര്‍ഡ്

ലോക റെക്കോര്‍ഡ്

സ്വന്തം നാട്ടില്‍ തുടര്‍ച്ചയായി ഏറ്റവുമധികം ടെസ്റ്റ് പരമ്പരകള്‍ നേടിയ ടീമെന്ന ലോക റെക്കോര്‍ഡ് അടുത്തിടെ ഇന്ത്യ തങ്ങളുടെ പേരിലാക്കിയിരുന്നു. തുടര്‍ച്ചയായി 11 ടെസ്റ്റ് പരമ്പരകളിലാണ് ഇന്ത്യ വെന്നിക്കൊടി പാറിച്ചത്. ഇതോടെ 1999-2000 കാലഘട്ടത്തില്‍ റിക്കി പോണ്ടിങിനു കീഴില്‍ ഓസ്‌ട്രേലിയ സ്ഥാപിച്ച തുടര്‍ വിജയങ്ങളെന്ന ലോക റെക്കോര്‍ഡ് വഴി മാറുകയായിരുന്നു. നാട്ടില്‍ അവസാനമായി കളിച്ച 31 ടെസ്റ്റുകളില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യ പരാജയം നേരിട്ടത്.

രണ്ടു ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍

രണ്ടു ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍

ഇന്ത്യക്കെതിരായ ഡ്രീം ഇലവനില്‍ ഇപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ടീമിലുള്ള രണ്ടു താരങ്ങളെ ലക്ഷ്മണും സ്മിത്തും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓപ്പണര്‍ ഡീന്‍ എല്‍ഗറും വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കുമാണ് ഈ താരങ്ങള്‍. ഇരുവരും ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി സെഞ്ച്വറി നേടിയിരുന്നു.
ഡ്രീം ഇലവന്റെ ഓപ്പണര്‍മാര്‍ എല്‍ഗറും ബംഗ്ലാദേശ് താരം തമീം ഇഖ്ബാലുമാണ്. കെയ്ന്‍ വില്ല്യംസണ്‍, ബാബര്‍ ആസം, ഷാക്വിബുല്‍ ഹസന്‍ എന്നിവരുള്‍പ്പെട്ട ശക്തമായ മധ്യനിരയാണ് ടീമിന്റേത്.

ലക്ഷ്മണിന്റെയും സ്മിത്തിന്റെയും ഡ്രീം ഇലവന്‍

ലക്ഷ്മണിന്റെയും സ്മിത്തിന്റെയും ഡ്രീം ഇലവന്‍

ഡീന്‍ എല്‍ഗര്‍ (ദക്ഷിണാഫ്രിക്ക), തമീം ഇഖ്ബാല്‍ (ബംഗ്ലാദേശ്), കെയ്ന്‍ വില്ല്യംസണ്‍ (ന്യൂസിലാന്‍ഡ്), സ്റ്റീവ് സ്മിത്ത് (ഓ്‌സ്‌ട്രേലിയ), ബാബര്‍ ആസം (പാകിസ്താന്‍), ഷാക്വിബുല്‍ ഹസന്‍ (ബംഗ്ലാദേശ്), ബെന്‍ സ്റ്റോക്‌സ് (ഇംഗ്ലണ്ട്), ക്വിന്റണ്‍ ഡികോക്ക് (ദക്ഷിണാഫ്രിക്ക), പാറ്റ് കമ്മിന്‍സ് (ഓസ്‌ട്രേലിയ), ജോഫ്ര ആര്‍ച്ചര്‍ (ഇംഗ്ലണ്ട്), നതാന്‍ ലിയോണ്‍ (ഓസ്‌ട്രേലിയ).

Story first published: Monday, October 21, 2019, 12:37 [IST]
Other articles published on Oct 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+