For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഞാന്‍ ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കരുത്', രോഹിത് ശര്‍മ്മയോട് വിവിഎസ് ലക്ഷ്മണ്‍

മുംബൈ: ടെസ്റ്റില്‍ രോഹിത് ശര്‍മ്മ ഓപ്പണ്‍ ചെയ്യും. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്ന രോഹിത്തിന് ടെസ്റ്റില്‍ കൂടുതല്‍ അവസരം നല്‍കണമെന്നാണ് ഏവരുടെയും പക്ഷം. ഈ അവസരത്തില്‍ ടെസ്റ്റില്‍ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറെടുക്കുന്ന രോഹിത് ശര്‍മ്മയോട് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണിന് ചിലത് പറയാനുണ്ട്.

ആവർത്തിക്കരുത്

1996-98 കാലഘട്ടത്തില്‍ ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറായിരുന്നു ലക്ഷ്മണ്‍. മധ്യനിരയിലെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായിട്ടും ടീം ആവശ്യപ്പെട്ടപ്പോള്‍ താരം ഓപ്പണറുടെ റോളില്‍ കടന്നെത്തി. ഇതോടെ ലക്ഷ്മണിന് സ്വതസിദ്ധ ശൈലി പരിഷ്‌കരിക്കേണ്ടി വന്നു, ഒപ്പം സാങ്കേതിക തികവും. പക്ഷെ ഓപ്പണറായി പ്രശോഭിക്കാന്‍ ലക്ഷ്മണിന് ഒരുകാലത്തും കഴിഞ്ഞില്ല.

രണ്ടു പതിറ്റാണ്ടു മുന്‍പ് തനിക്ക് സംഭവിച്ച തെറ്റ് രോഹിത്തും ആവര്‍ത്തിക്കരുതെന്നാണ് ലക്ഷ്മണ്‍ ആവശ്യപ്പെടുന്നത്.

കൈവെടിയരുത്

എന്തു കാരണവശാലും സ്വതസിദ്ധമായ ബാറ്റിങ് ശൈലി രോഹിത് ശര്‍മ്മ കൈവെടിയരുത്, അടുത്തിടെ നടന്ന അഭിമുഖത്തില്‍ വിവിഎസ് ലക്ഷ്മണ്‍ വ്യക്തമാക്കി. ഇതേസമയം പുതിയ ചുമതലയില്‍ രോഹത്തിന് തിളങ്ങാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം ലക്ഷ്മണിനുണ്ട്. രാജ്യാന്തര മത്സരങ്ങള്‍ കളിച്ച പരിചയം രോഹത്തിന് മുതല്‍ക്കൂട്ടാവും. കേവലം നാലു മത്സരങ്ങള്‍ കളിച്ചതിന് ശേഷമാണ് ഇന്ത്യയ്ക്കായി ടെസ്റ്റില്‍ താന്‍ ഓപ്പണ്‍ ചെയ്തതെന്ന് ലക്ഷ്മണ്‍ ഓര്‍മ്മപ്പെടുത്തി.

ബാറ്റിങ് ശൈലി

ഓപ്പണറുടെ ചുമതലയില്‍ കയറിയപ്പോള്‍ മനഃസ്ഥിതി മാറ്റിയത് വലിയ തെറ്റായിപ്പോയെന്ന് ലക്ഷ്മണ്‍ പറയുന്നു. മധ്യനിരയില്‍ കളിച്ചിരുന്ന ചിന്താഗതിയല്ല ഓപ്പണറുടെ റോളിലെത്തിയപ്പോള്‍ താന്‍ പിന്തുടര്‍ന്നത്. സ്വാഭാവികമായ കളിയെ ഇത് സാരമായി ബാധിച്ചു, ലക്ഷ്മണ്‍ സൂചിപ്പിച്ചു.

ബാറ്റിങ് ടെക്‌നിക്കില്‍ വരുത്തിയ മാറ്റവും വിനയായി. മധ്യനിരയില്‍ ഇറങ്ങുമ്പോള്‍ മുന്‍ കാലില്‍ ഊന്നി പന്തിനെ ചെന്ന് നേരിടുകയായിരുന്നു പതിവ്. പക്ഷെ ഓപ്പണറായപ്പോള്‍ പിന്‍ കാലില്‍ നിന്നു കളിക്കേണ്ട അവസ്ഥയായി. ഓപ്പണര്‍ റോളില്‍ പരാജയപ്പെടാനുള്ള കാരണമായി ഈ സംഭവത്തെ ലക്ഷ്മണ്‍ വിലയിരുത്തുന്നു.

നിർദ്ദേശങ്ങൾ

സ്വതസിദ്ധമായ ശൈലിയില്‍ മാറ്റം വരുത്തിയാല്‍ ഫലം നിരാശയായിരിക്കും. താളം നഷ്ടപ്പെടുമെന്ന് ലക്ഷ്മണ്‍ രോഹത്തിന് മുന്നറിയിപ്പ് നല്‍കി. ഇതേസമയം, ഓപ്പണര്‍ റോളില്‍ കയറുമ്പോള്‍ ഒരു താരം നിര്‍ബന്ധമായും ചില അടിസ്ഥാന തത്വങ്ങള്‍ മുറുക്കെപ്പിടിക്കണമെന്ന് ലക്ഷ്മണ്‍ ഓര്‍മ്മപ്പെടുത്തുന്നു. ഓഫ് സ്റ്റംപിന് വെളിയിലൂടെ പന്തിനെ കടന്നാക്രമിക്കരുത്, ശരീരത്തിന് അകലത്തൂടെ പോകുന്ന പന്തിനെ വിട്ടുകളയണം, ബൗണ്‍സറുകളെ കളിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയവയെല്ലാം ഒരു ഓപ്പണര്‍ കര്‍ശനമായും പാലിക്കണമെന്ന് താരം വ്യക്തമാക്കി.

'രോഹിത്തിന് വച്ചത് രാഹുലിന് കൊണ്ടു'!! ഇടിവെട്ട് സെഞ്ച്വറി, കേരളത്തെ തല്ലിച്ചതച്ചു

ഇന്ത്യയ്ക്ക് മുൻതൂക്കം

എന്തായാലും ഇന്ത്യ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയില്‍ ഉടനീളം രോഹിത് ശര്‍മ്മ ഇന്ത്യയുടെ ഓപ്പണറായിരിക്കുമെന്ന സെലക്ഷന്‍ കമ്മിറ്റിയുടെ പ്രഖ്യാപനത്തെ വിവിഎസ് ലക്ഷ്മണ്‍ സ്വാഗതം ചെയ്തു. ഒരു താരത്തിന് മേല്‍ ഇത്രയേറെ വിശ്വാസം സെലക്ഷന്‍ കമ്മിറ്റി അര്‍പ്പിക്കാറ് അപൂര്‍വമാണെന്ന് ലക്ഷ്മണ്‍ സൂചിപ്പിച്ചു. കഗീസോ റബാദയൊഴിച്ചാല്‍ ദക്ഷിണാഫ്രിക്കന്‍ ബൗളിങ് തന്ത്രങ്ങള്‍ മൂര്‍ച്ച കുറവാണെന്ന് ലക്ഷ്മണ്‍ പറയുന്നു. അതുകൊണ്ട് കരുതലോടെ കളിച്ചാല്‍ രോഹത്തിന് ക്രീസില്‍ നിലയുറപ്പിക്കാന്‍ കഴിയും, ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, September 28, 2019, 16:54 [IST]
Other articles published on Sep 28, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+