For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'രോഹിത്തിന് വച്ചത് രാഹുലിന് കൊണ്ടു'!! ഇടിവെട്ട് സെഞ്ച്വറി, കേരളത്തെ തല്ലിച്ചതച്ചു

വിജയ് ഹസാരെ ട്രോഫിയിലാണ് രാഹുല്‍ മിന്നിയത്

ബെംഗളൂരു: മോശം ഫോമിനെത്തുടര്‍ന്നു ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടമായ ലോകേഷ് രാഹുല്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി സെലക്ടര്‍മാര്‍ക്കു മറുപടി നല്‍കി. വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയ്ക്കു വേണ്ടിയായിരുന്നു രാഹുലിന്റെ ഇടിവെട്ട് ഇന്നിങ്‌സ്. രാഹുലിനു പകരം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഓപ്പണറായി പ്രൊമോഷന്‍ ലഭിച്ച രോഹിത് ശര്‍മ പൂജ്യത്തിന് പുറത്തായ അതേ ദിവസം തന്നെയാണ് രാഹുലിന്റെ സെഞ്ച്വറിയെന്നതാണ് രസകരം.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ത്രിദിന മല്‍സരത്തില്‍ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്ത രോഹിത് രണ്ടാമത്തെ പന്തില്‍ തന്നെ പൂജ്യത്തിന് ഔട്ടായിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനെതിരേയാണ് രാഹുല്‍ സെഞ്ച്വറിയുമായി ഫോമിലേക്കു തിരിച്ചെത്തിയത്.

131 റണ്‍സ് നേടി

131 റണ്‍സ് നേടി

കേരളത്തിനെതിരേ ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് എ മല്‍സരത്തിലാണ് രാഹുല്‍ തനിനിറം പുറത്തെടുത്തത്. മലയാളി താരം ദേവ്ദത്ത് പടിക്കലിനൊപ്പം ഓപ്പണറായി ഇറങ്ങിയ രാഹുല്‍ 131 റണ്‍സ് അടിച്ചെടുത്തു. 122 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 10 ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു. കെഎം ആസിഫാണ് രാഹുലിന്റെ ഉജ്ജ്വല ഇന്നിങ്‌സ് അവസാനിപ്പിച്ചത്. രാഹുലിനെക്കൂടാതെ ദേശീയ ടീമില്‍ തിരിച്ചുവരാന്‍ തയ്യാറെടുക്കുന്ന കര്‍ണാടക നായകന്‍ മനീഷ് പാണ്ഡെയും (50) കളിയില്‍ തിളങ്ങി.

മോശം പ്രകടനം

മോശം പ്രകടനം

2018ന്റെ തുടക്കം മുതലാണ് രാഹുലിന്റെ കഷ്ടകാലം ആരംഭിക്കുന്നത്. 15 ടെസ്റ്റുകളില്‍ നിന്നും 22.23 എന്ന മോശം ബാറ്റിങ് ശരാശരിയാണ് 2018നു ശേഷം താരത്തിനുള്ളത്. ഓവലില്‍ ഇംഗ്ലണ്ടിനെതിരേ നേടിയ സെഞ്ച്വറിയും അഫ്ഗാനിസ്താനെതിരേ ബെംഗളൂരുവില്‍ നേടിയ ഫിഫ്റ്റിയും മാത്രമേ രാഹുലിന് ആശ്വസിക്കാന്‍ വകയുള്ളൂ.
നേരത്തേ 44.62 എന്ന മികച്ച ബാറ്റിങ് ശരാശരിയുണ്ടായിരുന്ന താരത്തിന്റെ ശരാശരി ഇതോടെ 34.58 എന്ന നിലയിലേക്കു താഴുകയും ചെയ്തു. ഇതോടെയാണ് രാഹുല്‍ ദേശീയ ടീമില്‍ നിന്നും പുറത്താക്കപ്പെട്ടത്.
ഇപ്പോള്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനം നടത്തി ദേശീയ ടീമിലേക്കു ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് അദ്ദേഹം.

മികച്ച സ്‌കോര്‍

മികച്ച സ്‌കോര്‍

രാഹുലിന്റെ സെഞ്ച്വറിയുടെയും പാണ്ഡെയുടെ ഫിഫ്റ്റിയുടെ മികവില്‍ കേരളത്തിനെതിരേ ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക ഒരു പന്ത് ബാക്കിനില്‍ക്കെ 294 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി.
ഇരുവരെയും കൂടാതെ ശ്രേയസ് ഗോപാലാണ് (31) കര്‍ണാടക നിരയില്‍ 30ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം. കേരളത്തിനു വേണ്ടി ബേസില്‍ തമ്പിയും കെഎം ആസിഫും മൂന്നു വിക്കറ്റ് വീതമെടുത്തപ്പോള്‍ സന്ദീപ് വാര്യര്‍ക്കും വിനൂപ് മനോഹരും രണ്ടു വിക്കറ്റ് വീതം ലഭിച്ചു.

Story first published: Saturday, September 28, 2019, 14:36 [IST]
Other articles published on Sep 28, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+