Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റിലും ലിംഗനീതി, അമ്പയറായി വനിതയും; വൃന്ദ രതി ഇനി കളി നിയന്ത്രിക്കും

ദില്ലി: ചരിത്രത്തിലാദ്യമായി രണ്ട് വനിതകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് അമ്പയറിങ് രംഗത്തെത്തുന്നു. മുംബൈ സ്വദേശിനിയായ വൃന്ദ രതി, എന്‍ ജനനി എന്നിവരാണ് ബിസിസിഐയുടെ ദേശീയ അമ്പയറിങ് പരീക്ഷ ജയിച്ചുകയറിയത്. വനിതാ ക്രിക്കറ്റിലും ജൂനിയര്‍ ആണ്‍കുട്ടികളുടെ മത്സരങ്ങളിലും ഇവര്‍ക്ക് അമ്പയര്‍മാരാകാം. ഭാവിയില്‍ അമ്പയറിങ് രംഗത്ത് വലിയ മാറ്റമുണ്ടാക്കിയേക്കുന്നതാണ് വൃന്ദയുടെയും ജനനിയുടെയും മുന്നേറ്റം.

കോലിയേക്കാള്‍ മിടുക്കന്‍ രോഹിത്!! കോലി നമ്പര്‍ വണ്‍ ആയത് ഇങ്ങനെ... ഹര്‍ഭജന് പറയാനുള്ളത്
ഫിറ്റ്‌നസ് പരിശീലകയായിരുന്ന വൃന്ദ 2010 മുതല്‍ ബിസിസിഐയുടെ സ്‌കോറര്‍കൂടിയാണ്. 2013ലെ വനിതാ ലോകകപ്പിനിടെ ന്യൂസിലന്‍ഡുകാരിയായ കാത്തി ക്രോസ് അമ്പയറായി കണ്ടതോടെയാണ് വൃന്ദ തനിക്കും ആ രംഗത്തേക്ക് എത്തണമെന്ന് ചിന്തിച്ചതും പിന്നീട് അതിനായി പരിശ്രമിക്കുന്നതും. പ്രാദേശിയ മത്സരങ്ങളില്‍ വൃന്ദ അമ്പയറായി അനുഭവ സമ്പത്തുണ്ടാക്കുകയും ചെയ്തു.

cricket

ആദ്യഘട്ടത്തില്‍ അമ്പയര്‍ വനികളായതിനാല്‍ പലര്‍ക്കും അംഗീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് വൃന്ദ പറയുന്നു. വനിതാ അമ്പയര്‍മാരുടെ നിലവാരത്തില്‍ പലര്‍ക്കും സംശയമുണ്ടായി. എന്നാല്‍, വനിതാ അമ്പയര്‍മാര്‍ പുരുഷ അമ്പയര്‍മാര്‍ക്കൊപ്പം നിലവാരമുണ്ടെന്ന് മനസിലായിക്കഴിഞ്ഞാല്‍ പിന്നെ വേര്‍തിരിവുണ്ടാകില്ലെന്നും വൃന്ദ പറഞ്ഞു. അടുത്ത ദിവസങ്ങളില്‍തന്നെ വൃന്ദ ബിസിസിഐ അമ്പയറായി മൈതാനത്തിറങ്ങും. ഇന്ത്യയിലെ പുരുഷ അമ്പയര്‍മാരുടെ മേല്‍ക്കൈ ഇല്ലാതാക്കാന്‍ വൃന്ദ എത്തുമ്പോള്‍ കൂടുതല്‍പേര്‍ ഈ രംഗത്തേക്ക് വരുമെന്നാണ് അവരുടെ പ്രതീക്ഷ.

Story first published: Tuesday, October 23, 2018, 11:51 [IST]
Other articles published on Oct 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+