വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയേക്കാള്‍ മിടുക്കന്‍ രോഹിത്!! കോലി നമ്പര്‍ വണ്‍ ആയത് ഇങ്ങനെ... ഹര്‍ഭജന് പറയാനുള്ളത്

ലോക റാങ്കിങില്‍ ഒന്നും രണ്ടു സ്ഥാനങ്ങളിലാണ് ഇരുവരും

By Manu
കോലിയേക്കാള്‍ മിടുക്കന്‍ രോഹിത് ശർമ്മയാണ് | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരെന്ന ചോദ്യത്തിനുള്ള ഉത്തരം വിരാട് കോലിയെന്നായിരിക്കും. കാരണം മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ മികച്ച പ്രകടനം നടത്തുന്ന അദ്ദേഹം റെക്കോര്‍ഡുതള്‍ പഴങ്കഥയാക്കി ജൈത്രയാത്ര തുടരുകയാണ്. കോലിയെപ്പോലെ തന്നെ പ്രതിഭയുള്ള താരമാണ് ഹിറ്റ്മാനെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന രോഹിത് ശര്‍മയും. ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികള്‍ നേടിയിട്ടുള്ള ഏക താരവും രോഹിത്താണ്.

വിരാട് കോലി ഒന്നാന്തരം ക്യാപ്റ്റന്‍, കളിക്കാരും; വാനോളം പുകഴ്ത്തി ഡിവില്ലിയേഴ്‌സ്വിരാട് കോലി ഒന്നാന്തരം ക്യാപ്റ്റന്‍, കളിക്കാരും; വാനോളം പുകഴ്ത്തി ഡിവില്ലിയേഴ്‌സ്

ബിജെപി ടിക്കറ്റില്‍ ധോണിയും ഗംഭീറും ലോക്‌സഭയിലേക്ക്?; ഇന്നിങ്‌സ് ഇനി രാഷ്ട്രീയത്തില്‍ ബിജെപി ടിക്കറ്റില്‍ ധോണിയും ഗംഭീറും ലോക്‌സഭയിലേക്ക്?; ഇന്നിങ്‌സ് ഇനി രാഷ്ട്രീയത്തില്‍

കോലിയെയും രോഹിത്തിനെയും താരതമ്യം ചെയ്താല്‍ രോഹിത്താണ് കൂടുതല്‍ കേമനെന്ന് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് പറയുന്നു. ഇതിനുള്ള കാരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

 രണ്ടു പേരും വേറെ ലെവല്‍

രണ്ടു പേരും വേറെ ലെവല്‍

കോലിയും രോഹിത്തും അസാമാന്യ പ്രതിഭയുള്ള ബാറ്റ്‌സ്മാന്‍മാരെന്നാണ് ഭാജിയുടെ അഭിപ്രായം. വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഗംഭീര പ്രകടനമാണ് ഇരുതരങ്ങളും നടത്തിയത്. രണ്ടു പേരില്‍ ആരാണ് ഏറ്റവും മികച്ചവനെന്നു തിരഞ്ഞെടുക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്.
ലോക റാങ്കിങില്‍ കോലി ഒന്നാംസ്ഥാനത്തും രോഹിത്ത് രണ്ടാംസ്ഥാനത്തുമാണെങ്കിലും തന്നെ സംബന്ധിച്ചിടത്തോളം രണ്ടു പേരും നമ്പര്‍ വണ്‍ ആണെന്നും ഭാജി ചൂണ്ടിക്കാട്ടി.

കോലിയെ പുറത്താക്കുക ദുഷ്‌കരം

കോലിയെ പുറത്താക്കുക ദുഷ്‌കരം

ആദ്യ ഏകദിനത്തില്‍ കോലിയുടെ ബാറ്റിങിനെ ഭാജി പ്രശംസിച്ചു. അത്യുജ്വലമെന്നു മാത്രമേ കോലിയുടെ പ്രകടനത്തെ വിശേഷിപ്പിക്കാനാവൂ. വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് യാതൊരു പഴുതും നല്‍കാതെയാണ് അദ്ദേഹം കളിച്ചത്. ഒരു പിഴവു നല്‍കാതെ ഇത്രയും മികച്ച രീതിയില്‍ ബാറ്റ് ചെയ്യുമ്പോള്‍ കോലിയെ പുറത്താക്കുക ബൗളര്‍മാര്‍ക്കു ബുദ്ധിമുട്ടാണന്നും ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു.
തുടക്കം മുതല്‍ ആധിപത്യം സ്ഥാപിച്ചു കൊണ്ടാണ് കഴിഞ്ഞ മല്‍സരത്തില്‍ കോലി ബാറ്റ് ചെയ്തത്. ക്യാച്ച് നല്‍കി പുറത്താവാതിരിക്കാന്‍ കൂടുതലും ഗ്രൗണ്ട് ഷോട്ടുകളിലൂടെയാണ് അദ്ദേഹം റണ്‍സ് നേടിയതെന്നും ഭാജി പറഞ്ഞു.

രോഹിത്തും കോലിയെപ്പോലെ മിടുക്കന്‍

രോഹിത്തും കോലിയെപ്പോലെ മിടുക്കന്‍

ഇന്ത്യന്‍ ടീമില്‍ നിലവില്‍ കോലിയോളം പ്രതിഭയുള്ള മറ്റൊരു താരം രോഹിത് മാത്രമാണെമന്ന് ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോലി റണ്‍സ് വാരിക്കൂട്ടുകയാണ്. നിലവില്‍ ഏതെങ്കിലുമൊരു താരം കോലിക്ക് അരികിലുണ്ടെങ്കില്‍ അത് രോഹിത് മാത്രമാണ്.
കോലിയെപ്പോലെ മികച്ച താരമല്ല രോഹിത് എന്ന് താന്‍ പറഞ്ഞാല്‍ അത് നീതികേടായിരിക്കും. രണ്ടു പേരും നമ്പര്‍ വണ്‍ താരങ്ങളാണെന്നും നേരത്തേ ഐപിഎല്ലില്‍ വര്‍ഷങ്ങളോളം രോഹിത്തിനു കീഴില്‍ മുംബൈ ഇന്ത്യന്‍സില്‍ കളിച്ചിട്ടുള്ള ഭാജി കൂട്ടിച്ചേര്‍ത്തു.

കോലിയുടെ കഠിനാധ്വാനം

കോലിയുടെ കഠിനാധ്വാനം

കരിയറിന്റെ തുടക്കകാലത്തുള്ള കോലിയല്ല, ഇപ്പോഴുള്ളത്. ഒരു താരമെന്ന നിലയില്‍ അദ്ദേഹം ഏറെ ദൂരം മുന്നോട്ട് പോയിക്കഴിഞ്ഞു. അണ്ടര്‍ 19 ടീമിനായി കളിക്കുന്ന സമയത്ത് തന്നെ കൂടുതല്‍ റണ്‍സ് നേടുകയെന്ന ഒരൊറ്റ ചിന്ത മാത്രമേ കോലിക്കുണ്ടായിരുന്നുള്ളൂ. ഇതിനായി അദ്ദേഹം കഠിനാധ്വാനം നടത്തിക്കൊണ്ടിരുന്നു. അക്കാലത്ത് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തുടര്‍ച്ചയായി ഹുക്ക് ഷോട്ടുകള്‍ കളിച്ച് കോലി പുറത്തായിരുന്നു. ഇതോടെ ഇനിയൊരിക്കലും അദ്ദേഹം ഇന്ത്യന്‍ ടീമില്‍ എത്തില്ലെന്നും താന്‍ കരുതി. എന്നാല്‍ കോലി കീഴടങ്ങിയില്ല. കഠിനാധ്വാനത്തിലൂടെ തന്റെ വീക്ക്‌നെസുകള്‍ അദ്ദേഹം മറികടന്ന് ടീമിന്റെ അവിഭാജ്യഘടകമായി മാറി. കഠിനമായി അധ്വാനിച്ചാല്‍ എന്തും നേടാനാവുമെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കോലിയെന്നും ഭാജി വിശദമാക്കി.

രോഹിത്തിനെ പിന്തള്ളി കോലി

രോഹിത്തിനെ പിന്തള്ളി കോലി

ദക്ഷിണാഫ്രിക്കയില്‍ നടന്ന ട്വന്റി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോര്‍നെ മോര്‍ക്കല്‍ നാലു സിക്‌സുകള്‍ പായിച്ചപ്പോള്‍ തന്നെ രോഹിത്തിന്റെ പ്രതിഭയെ താന്‍ തിരിച്ചറിഞ്ഞിരുന്നു. പ്രതിഭയുടെ കാര്യം പരിശോധിച്ചാല്‍ കോലിയേക്കാള്‍ ഒരു പടി മുകളിലായിരുന്നു അന്ന് രോഹിത്. എന്നാല്‍ കഠിനാധ്വാനത്തിലൂടെ കോലി മറ്റുള്ളവരെയെല്ലാം പിന്തള്ളി നമ്പര്‍ വണ്ണാവുകയായിരുന്നു.
എന്നാല്‍ കോലിയെപ്പോലെ കഠിനാധ്വാനം ചെയ്തിരുന്നെങ്കില്‍ രോഹിത് നമ്പര്‍ വണ്‍ ആവുമായിരുന്നെന്നും മറ്റാര്‍ക്കും അദ്ദേഹത്തെ മറികടക്കാന്‍ കഴിയില്ലായിരുന്നുവെന്നും ഭാജി ചൂണ്ടിക്കാട്ടി.

Story first published: Tuesday, October 23, 2018, 10:55 [IST]
Other articles published on Oct 23, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X