വിശാഖപട്ടണം ടെസ്റ്റ്: ഇന്ത്യയുടെ തന്ത്രം വെളിപ്പെടുത്തി രഹാനെ
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ തന്ത്രങ്ങള്‍ മെനഞ്ഞുകഴിഞ്ഞു ഇന്ത്യ. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ വിശാഖപട്ടണത്ത് നടക്കും. പ്രോട്ടീസ് നിരയ്‌ക്കെതിരെ രണ്ടു ഫാസ്റ്റ് ബൗളര്‍മാരെ കളിപ്പിക്കാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. സ്പിന്നിനെ തുണയ്ക്കുന്ന വിശാഖപട്ടണത്ത് മൂന്നു പേസര്‍മാരെ ഉള്‍പ്പെടുത്തുന്നതില്‍ കഴമ്പില്ല, ഉപനായകന്‍ അജിങ്ക്യ രഹാനെ പറയുന്നു.

രണ്ടു പേസര്‍മാരായിരിക്കും ഇന്ത്യന്‍ സംഘത്തിലിറങ്ങുക. ബാക്കി സ്പിന്നര്‍മാര്‍ കളം നിറയും — ഇന്ത്യയുടെ പദ്ധതിയിലേക്ക് രഹാനെ വെളിച്ചം വീശിയിരിക്കുകയാണ്. ഇതേസമയം, പരുക്കിനെ തുടര്‍ന്ന് ജസ്പ്രീത് ബുംറ പിന്മാറിയത് കോലിയ്ക്കും സംഘത്തിനും അപ്രതീക്ഷിത തിരിച്ചടിയാവുന്നു. ഇനിയിപ്പോള്‍ മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ ജോടിയെ ആശ്രയിക്കാതെ വിരാട് കോലിക്ക് വേറെ വഴിയില്ല.

മറുഭാഗത്ത് സ്പിന്‍ നിരയുടെ കടിഞ്ഞാണ്‍ രവിചന്ദ്ര അശ്വിന്റെ പക്കലായിരിക്കും. രവീന്ദ്ര ജഡേജയ്‌ക്കൊപ്പം പാര്‍ട് ടൈം ബൗളറായി ഹനുമാ വിഹാരി പ്ലേയിങ് ഇലവനില്‍ കളിക്കാന്‍ സാധ്യതയേറെ. പൊതുവേ പേസ് ബൗളര്‍മാരോടാണ് കോലിക്ക് പ്രിയം. വിദേശ പിച്ചുകളില്‍ മൂന്നു പേസര്‍മാരെ ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ നായകനെന്നും മുന്‍കൈയ്യെടുക്കാറുണ്ട്. പക്ഷെ ഇന്ത്യന്‍ മണ്ണില്‍ ഈ ചിത്രം മാറും.

സ്വിങ്ങിനെക്കാളും സ്പിന്നിനാണ് ഇവിടെ മുന്‍ഗണന. വിശാഖപട്ടണത്തെ പിച്ച് ഏറെ പരന്നതാണ്. പുല്‍നാമ്പുകള്‍ എങ്ങും കാണാനില്ല. അപ്പോള്‍ പിന്നെ മൂന്നു പേസര്‍മാര്‍ക്കു സാധ്യത കുറവാണ്. രണ്ടു പേസര്‍മാരെ മാത്രമായിരിക്കും ആദ്യ ടെസ്റ്റില്‍ ഇന്ത്യ കളിപ്പിക്കുക. പ്ലേയിങ് ഇലവനില്‍ സ്പിന്നര്‍മാരുടെ എണ്ണം കൂടാനും സാധ്യതയുണ്ടെന്ന് രഹാനെ സൂചിപ്പിച്ചു.
ഇന്ത്യ vs ദക്ഷിണാഫ്രിക്ക: എന്തുകൊണ്ട് സാഹ? വെളിപ്പെടുത്തി കോലി... പന്തിന് തിരിച്ചുവരവ് കടുപ്പം

നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഏറ്റവും മുകളിലാണ് ഇന്ത്യ. എന്നാല്‍ ദക്ഷിണാഫ്രിക്കയെ ഒട്ടും നിസാരമായി കരുതുന്നില്ലെന്ന് രഹാനെ കൂട്ടിച്ചേര്‍ത്തു. പോയിന്റ് സമ്പ്രദായം വന്നതോടെ ടെസ്റ്റ് മത്സരങ്ങള്‍ക്ക് കൂടുതല്‍ ആവേശം കൈവന്നു. ഓരോ ടീമും കളി ജയിക്കാനാണ് ശ്രമിക്കുന്നത്. ഇനി സമനിലയ്ക്കായി കളിക്കുന്നത് പ്രായോഗികമല്ല, രഹാനെ വ്യക്തമാക്കി.

എന്തായാലും കരിബീയന്‍ മണ്ണില്‍ നടത്തിയ മിന്നും പ്രകടനം വിശാഖപട്ടണത്തും ആവര്‍ത്തിക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് താരം. 17 ടെസ്റ്റ് മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ രഹാനെ സെഞ്ചുറി കണ്ടെത്തിയത്. ഇതിനായി രണ്ടു വര്‍ഷം താരത്തിന് കാത്തിരിക്കേണ്ടിയും വന്നു. മൂന്നു ടെസ്റ്റ് മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്. നേരത്തെ ട്വന്റി-20 പരമ്പര 1-1 എന്ന നിലയ്ക്ക് സമനിലയില്‍ പിരിഞ്ഞിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications