Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: എന്തുകൊണ്ട് സാഹ? വെളിപ്പെടുത്തി കോലി... പന്തിന് തിരിച്ചുവരവ് കടുപ്പം

വിശാഖപട്ടണം: യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ പുറത്തിരുത്തിയാണ്
ദക്ഷിണാഫ്രിക്കയ്ക്കതിരേ ബുധനാഴ്ച ആരംഭിക്കാനിരിക്കുന്ന ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചത്. മോശം ഫോമിലൂടെ കടന്നുപോവുന്ന പന്തിന് ചിലപ്പോള്‍ സ്ഥാനം നഷ്ടമായേക്കുമെന്നു നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു. വിക്കറ്റ് കീപ്പിങിലും അനുഭവസമ്പത്തിന്റെ കാര്യത്തിലും മുന്നിട്ടുനില്‍ക്കുന്ന സാഹയെ തന്നെ ഒടുവില്‍ കളിപ്പിക്കാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ടീമിന് പുറത്തുള്ള സാഹയുടെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഇപ്പോഴത്തേത്. പന്തിനു പകരം എന്തുകൊണ്ടാണ് സാഹയെ ഉള്‍പ്പെടുത്തിയതെന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി.

ലോകത്തിലെ ഏറ്റവും കേമന്‍

ലോകത്തിലെ ഏറ്റവും കേമന്‍

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്നാണ് സാഹയെ കോലി വിശേഷിപ്പിച്ചത്. സാഹ ഇപ്പോള്‍ പൂര്‍ണ ഫിറ്റാണ്. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്. ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം മിന്നുന്ന പ്രകടനമാണ് സാഹ കാഴ്ച വച്ചിട്ടുള്ളതെന്നും കോലി ചൂണ്ടിക്കാട്ടി.
പരിക്കുകാരണം കുറച്ചു കാലം അദ്ദേഹത്തിന്റെ സേവനം ലഭിക്കാതിരുന്നത് നിര്‍ഭാഗ്യകരമാണെന്നും ഇന്ത്യന്‍ നായകന്‍ വിശദമാക്കി.

സാഹയുടെ മടങ്ങിവരവ്

സാഹയുടെ മടങ്ങിവരവ്

സാഹ ടെസ്റ്റ് ടീമിലേക്കു തിരിച്ചുവരണമെന്നു തന്നെയാണ് ടീം മാനേജ്‌മെന്റ് ആഗ്രഹിച്ചിരുന്നതെന്നു കോലി വ്യക്തമാക്കി. റിഷഭിന് ഇന്ത്യ ഏറെ അവസരങ്ങള്‍ നല്‍കി. അവന്‍ നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്തു. എന്നാല്‍ സാഹ ടീമിലുണ്ടെങ്കില്‍ മുന്‍തൂക്കം അദ്ദേഹത്തിനു തന്നെയാണ്. ധൃതി പിടിച്ച് ടീമിലേക്കു കൊണ്ടുവരാതെ കുറച്ച് സമയമെടുത്ത് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട ശേഷം കളിപ്പിക്കാമെന്നതിനാലാണ് കഴിഞ്ഞ വിന്‍ഡീസ് പര്യടനത്തില്‍ സാഹയെ കളിപ്പിക്കാതിരുന്നതെന്നും കോലി വിശദമാക്കി.

സാഹ തന്നെ നമ്പര്‍ 1

സാഹ തന്നെ നമ്പര്‍ 1

ടെസ്റ്റില്‍ സാഹ തന്നെയാണ് ഇന്ത്യയുടെ നമ്പര്‍ വണ്‍ വിക്കറ്റ് കീപ്പറെന്നും കോലി പറഞ്ഞു. നേരത്തേ പല സമ്മര്‍ദ്ദ ഘട്ടങ്ങളിലും ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് സാഹ. അതുകൊണ്ടു തന്നെ ഉചിതമായ സമത്ത് അദ്ദേഹത്തെ തിരിച്ചുവിളിക്കുകയെന്നതായിരുന്നു ഏറ്റവും പ്രധാനം. ഒരു ടീമിന്റെ അന്തരീക്ഷത്തില്‍ നില്‍ക്കുമ്പോള്‍ ഒരു താരത്തെ എപ്പോള്‍ തിരിച്ചുവിളിക്കണമെന്നതും മറ്റൊരു താരത്തിന് എപ്പോള്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നതും പ്രധാനമാണ്. ഇപ്പോഴാണ് സാഹ ടീമില്‍ തിരിച്ചെത്താനുള്ള ഏറ്റവും ഉചിതമായ സമയമെന്നും ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

അശ്വിന്‍ കളിക്കും

അശ്വിന്‍ കളിക്കും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ആദ്യ ടെസ്റ്റില്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ തീര്‍ച്ചയായും കളിക്കുമെന്ന് കോലി അറിയിച്ചു. കഴിഞ്ഞ വിന്‍ഡീസ് പര്യടനത്തില്‍ ടെസ്റ്റ് പരമ്പരയിലെ രണ്ടു മല്‍സരങ്ങളിലും അദ്ദേഹം പ്ലെയിങ് ഇലവനില്‍ ഇല്ലായിരുന്നു.
ഇത്തവണ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രവീന്ദ്ര ജഡേജയോടൊപ്പം അശ്വിനും കളിക്കും. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് അദ്ദേഹം. ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും അശ്വിന്‍ മികച്ച പ്രകടനമാണ് നടത്താറുള്ളതെന്നും കോലി വ്യക്തമാക്കി.

Story first published: Tuesday, October 1, 2019, 14:12 [IST]
Other articles published on Oct 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+