For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ആവേശ ജയം; ഷമിയും ജഡേജയും തകര്‍ത്തു

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ കളിയില്‍ ഇന്ത്യയ്ക്ക് 203 റണ്‍സ് വിജയം. രണ്ടാം ഇന്നിങ്‌സില്‍ 395 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സന്ദര്‍ശകര്‍ 191 റണ്‍സിന് പുറത്തായി. അവസാന രണ്ട് വിക്കറ്റുകളില്‍ ദക്ഷിണാഫ്രിക്ക ചെറുത്തുനില്‍പ് നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ഇന്ത്യയ്ക്കുവേണ്ടി 5 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും 4 വിക്കറ്റു വീഴ്ത്തിയ രവീന്ദ്ര ജഡേജയുമാണ് ബൗളര്‍മാരില്‍ തിളങ്ങിയത്. ഇന്ത്യ 502/7, 323/4. സൗത്ത് ആഫ്രിക്ക 431, 191.

ബാറ്റിങ് തകര്‍ന്ന് സൗത്ത് ആഫ്രിക്ക

ബാറ്റിങ് തകര്‍ന്ന് സൗത്ത് ആഫ്രിക്ക

നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. അഞ്ചാംദിനം ആര്‍ അശ്വിനാണ് ആദ്യ വിക്കറ്റ് വീഴ്ത്തിയത്. തുടര്‍ന്ന് ജഡേജയും ഷമിയും ഗംഭീര പ്രകടനം നടത്തിയതോടെ ദക്ഷിണാഫ്രിക്ക തകര്‍ന്നു. 56 റണ്‍സെടുത്ത ഡാനി പെയ്ഡിറ്റ് ആണ് ടോപ് സ്‌കോറര്‍. സെനുരന്‍ മുത്തുസ്വാമി 49 റണ്‍സെടുത്തു. എയ്ദന്‍ മാര്‍ക്രം(39), ഫാഫ് ഡു പ്ലസിസ്(13), തെയുനിസ് ബവുമ(10), കാഗിസോ റബാഡ(18) എന്നിവരാണ് കാര്യമായി സ്‌കോര്‍ ചെയ്ത മറ്റു കളിക്കാര്‍.

ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ്

ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ്

ആദ്യ ഇന്നിങ്‌സില്‍ മികച്ച സ്‌കോറാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളിന്റെയും (215) രോഹിത് ശര്‍മയുടെയും (176) തകര്‍പ്പന്‍ ഇന്നിങ്സുകള്‍ ഇന്ത്യയെ 502 എന്ന വമ്പന്‍ സ്‌കോറിലെത്തിച്ചു. മായങ്ക് കന്നി ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറിയുമാണ് മത്സരത്തില്‍ കുറിച്ചതെങ്കില്‍ ഓപ്പണറായുള്ള അരങ്ങേറ്റത്തില്‍ തന്നെ രോഹിത് സെഞ്ച്വറിയുമായി കസറുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി സ്പിന്നര്‍ കേശവ് മഹാരാദ് മൂന്നു വിക്കറ്റ് വീഴ്ത്തി.

ഇത് തഴഞ്ഞവര്‍ക്കുള്ള മറുപടി; മടങ്ങിവരവില്‍ ഗംഭീരമായ ഒരു റെക്കോര്‍ഡുമായി അശ്വിന്‍

ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്‌സ്

ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്‌സ്

ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്സ് 431 റണ്‍സില്‍ അവസാനിച്ചിരുന്നു. ഇന്ത്യ ഇതോടെ ഒന്നാം ഇന്നിങ്‌സ് ലീഡും സ്വന്തമാക്കി. ഡീന്‍ എല്‍ഗര്‍ (160), ക്വിന്റണ്‍ ഡികോക്ക് (111) എന്നിവരുടെ സെഞ്ച്വറിയും നായകന്‍ ഫഫ് ഡുപ്ലെസിയുടെ (55) ഫിഫ്റ്റിയുമാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലെത്തിച്ചത്. 7 വിക്കറ്റെടുത്ത അശ്വിനും 2 വിക്കറ്റെടുത്ത ജഡേജയും ഇന്ത്യന്‍ നിരയില്‍ തിളങ്ങി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെറു ടീമുകളുടെ കുതിപ്പ്; ഇറ്റലിയില്‍ മിലാന് ജയം, ഫ്രാന്‍സില്‍ പിഎസ്ജി

റെക്കോര്‍ഡ് തിളക്കത്തില്‍ അശ്വിന്‍

റെക്കോര്‍ഡ് തിളക്കത്തില്‍ അശ്വിന്‍

ടെസ്റ്റില്‍ അതിവേഗം 350 വിക്കറ്റ് തികച്ച ആദ്യ ഇന്ത്യന്‍ ബൗളറായി മാറിയിരിക്കുകയാണ് അശ്വിന്‍. അഞ്ചാംദിനം ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ തെയുനിസ് ഡി ബ്രുയിന്റെ വിക്കറ്റ് വീഴ്ത്തിയാണ് അശ്വിന്‍ പുതിയ നാഴികക്കല്ലു താണ്ടിയത്. 66 ടെസ്റ്റുകളില്‍നിന്നായി ഇതോടെ അശ്വിന് 350 വിക്കറ്റുകളായി. ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ലോക ക്രിക്കറ്റില്‍ അതിവേഗം 350 തികച്ച ബൗളര്‍. 66 ടെസ്റ്റുകളില്‍നിന്നായിരുന്നു മുരളീധരനും ഈ നേട്ടത്തിലെത്തിയത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ അനില്‍ കുംബ്ലെയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് അശ്വിന്‍ തകര്‍ത്തത്. 77 ടെസ്റ്റുകളിലാണ് അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടത്.

പ്രോ കബഡി ലീഗ്; യുപി യോദ്ധയ്ക്കും പറ്റ്‌ന പൈറേറ്റ്‌സിനും ജയം

രോഹിത്തിന്റെ ഓപ്പണിങ് അരങ്ങേറ്റം

രോഹിത്തിന്റെ ഓപ്പണിങ് അരങ്ങേറ്റം

നേരത്തെ രോഹിത് ശര്‍മയുടെ സെഞ്ച്വറിയാണ് രണ്ടാം ഇന്നിങ്‌സിലും ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 127 റണ്‍സ് ഹിറ്റ്മാന്‍ അടിച്ചെടുത്തു. 149 പന്തില്‍ 10 ബൗണ്ടറികളും ഏഴു സിക്സറും താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നു. ടെസ്റ്റില്‍ ഓപ്പണറായി അരങ്ങേറ്റത്തില്‍ രണ്ടിന്നിങ്സുകളിലും സെഞ്ച്വറി നേടിയ ആദ്യ താരമെന്ന റെക്കോര്‍ഡിന് രോഹിത് അര്‍ഹനായി.

Story first published: Sunday, October 6, 2019, 14:27 [IST]
Other articles published on Oct 6, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+