Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീരുവിന്റെ മകന്‍ തന്നെ, ആര്യവീര്‍ പൊളിയാണ്! ബാറ്റിങ് വെടിക്കെട്ട്, അതും നോക്കൗട്ടില്‍

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും വെടിക്കെട്ട് ഓപ്പണറുമായിരുന്ന വീരേന്ദര്‍ സെവാഗിന്റെ മകന്‍ കിടിലന്‍ ബാറ്റിങുമായി ആരാധകരുടെ കൈയടി നേടിയിരിക്കുകയാണ്. ആര്യവീര്‍ സെവാഗാണ് അണ്ടര്‍ 16 വിജയ് മെര്‍ച്ചന്റ് ട്രോഫിയില്‍ ഡല്‍ഹിക്കു വേണ്ടി കിടിലന്‍ ഫിഫ്റ്റിയോടെ മിന്നിച്ചത്. ഉത്തര്‍ പ്രദേശിനെതിരായ പ്രീക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു ആര്യവീര്‍ ബാറ്റിങില്‍ കത്തിക്കയറിയത്.

മല്‍സരത്തില്‍ ഡല്‍ഹിക്കു വേണ്ടി 83 റണ്‍സാണ് ആര്യവീര്‍ അടിച്ചെടുത്തത്. 147 ബോളുകളില്‍ നിന്നായിരുന്നു ഇത്. ജൂനിയര്‍ വീരുവിന്റെ ഇന്നിങ്‌സില്‍ 10 ഫോറുകളും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. അച്ഛനെപ്പോലെ തന്നെ വലംകൈയന്‍ അറ്റാക്കിങ് ബാറ്ററാണ് ആര്യവീര്‍. സെവാഗിന്റെ രണ്ടു ആണ്‍ മക്കളില്‍ മൂത്തയാളും കൂടിയാണ്. 2007ല്‍ ജനിച്ച താരം വലംകൈയന്‍ ബാറ്ററും വലംകൈയന്‍ ലെഗ് സ്പിന്നറുമാണ്.

VIRENDER SEHWAG SON

ഭാവിയില്‍ ക്രിക്കറ്റര്‍മാരായി മാറാന്‍ മക്കള്‍ക്കു യാതൊരു തരത്തിലുള്ള സമ്മര്‍ദ്ദവുമില്ലെന്നായിരുന്നു ആര്യവീറിനെയും ഇളയ മകനായ വേദാന്തിനെയും കുറിച്ച് ഒരിക്കല്‍ സെവാഗ് പറഞ്ഞത്. ടീമില്‍ മറ്റൊരു വീരേന്ദര്‍ സെവാഗിനെ കാണാന്‍ എനിക്കു ആഗ്രഹമില്ല. അവര്‍ക്കു വേണമെങ്കില്‍ വിരാട് കോലിയോ, ഹാര്‍ദിക് പാണ്ഡ്യയോ, അല്ലെങ്കില്‍ എംഎസ് ധോണിയോ ആവാം.

പക്ഷെ, അവര്‍ ക്രിക്കറ്റര്‍മാരായി മാറണമെന്നു എനിക്കു യാതൊരു ആഗ്രഹവുമില്ല. സ്വന്തം കരിയര്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. അവരെ അതു നേടിയെടുക്കാന്‍ ഞങ്ങള്‍ കഴിയാവുന്നത്രയും സഹായിക്കുകയും ചെയ്യും. പക്ഷെ ഏറ്റവും പ്രധാനപ്പെട്ട കാര്യം നല്ല മനുഷ്യന്‍മാരായി മാറുകയെന്നതാണെന്നും സെവാഗ് ഒരിക്കല്‍ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു.

കഴിഞ്ഞ മാസമാണ് അണ്ടര്‍ 16 വിജയ് മെര്‍ച്ചന്റ് ട്രോഫിക്കുള്ള ഡല്‍ഹി ടീമില്‍ 15 കാരനായ ആര്യവീറിനെ ഉള്‍പ്പെടുത്തിയത്. ഇതിനു പിന്നാലെ ഈ നേട്ടം ആഘോഷിച്ച് താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുമിട്ടിരുന്നു. ആര്യവീറിന്റെ അമ്മ ആരതി സെവാഗും മകന്റെ നേട്ടം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഹൈദരാബാദുമായുള്ള ആദ്യ കളിയില്‍ ആര്യവീറിനു ഡല്‍ഹിയുടെ 15 അംഗ സ്‌ക്വാഡില്‍ ഇടം ലഭിച്ചിരുന്നില്ല. എന്നാല്‍ ബിഹാറുമായുള്ള കളിയില്‍ താരം 15 അംഗ സ്‌ക്വാഡിന്റെ ഭാഗമായിരുന്നു.

VIRAT KOHLI- AARYAVIR SEHWAG

അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റിലെ പകരം വയ്ക്കാനില്ലാത്ത ബാറ്റര്‍മാരിലൊരാളാണ് സെവാഗ്. മധ്യനിര ബാറ്ററായി തുടങ്ങി പിന്നീട് ഓപ്പണിങിലേക്കു വന്ന ശേഷം ലോകം കണ്ട എക്കാലത്തെയും മികച്ച ഓപ്പണിങ് ബാറ്റര്‍മാരിലൊരാളായി അദ്ദേഹം ഉയര്‍ന്നു വരികയായിരുന്നു.

ടെസ്റ്റില്‍ 104 മല്‍സരങ്ങളില്‍ നിന്നും 8586 റണ്‍സും ഏകദിനത്തില്‍ 251 കളിയില്‍ നിന്നും 8273 റണ്‍സും വീരുവിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ 23ഉം ഏകദിനത്തില്‍ 15ഉം സെഞ്ച്വറികളും അദ്ദേഹം നേടി. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച ആദ്യത്തെയും ഒന്നിലേറെ ട്രിപ്പിള്‍ സെഞ്ച്വറികളുള്ള ഒരേയൊരു ഇന്ത്യന്‍ താരവും സെവാഗാണ്.

Story first published: Wednesday, December 27, 2023, 23:17 [IST]
Other articles published on Dec 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+