Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീരുവിനെ തൊടാന്‍ കിട്ടില്ല! ഈ ലോക റെക്കോര്‍ഡ് മറന്നേക്കൂ, ആരും തിരുത്തില്ല, അറിയാം

ലോക ക്രിക്കറ്റിലെ എക്കാലത്തെയും വിനാശകാരികളായ ബാറ്റര്‍മാരുടെ ലിസ്‌റ്റെടുക്കുകയാണെങ്കില്‍ അവിടെ തലപ്പത്തു തന്നെ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ നമുക്കു കാണാന്‍ സാധിക്കും. മധ്യനിര ബാറ്ററായി കരിയര്‍ തുടങ്ങി പിന്നീട് ഓപ്പണിങിലേക്കു വന്നപ്പോള്‍ ബൗളര്‍മാരുടെ പേടിസ്വപ്‌നമായി മാറിയ താരമാണ് അദ്ദേഹം. എല്ലാ ഫോര്‍മാറ്റിനെയും ഒരുപോലെ അഗ്രസീവായി സമീപിച്ചിരുന്ന സെവാഗ് പല റെക്കാര്‍ഡുകളും കുറിച്ച ശേഷമാണ് ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങിയത്.

വൈറ്റ് ബോള്‍ ഫോര്‍മാറ്റിന്റെ അതേ ശൈലി തന്നെ ടെസ്റ്റ് ക്രിക്കറ്റിലും പരീക്ഷിക്കുകയും ഇതില്‍ വിജയം കൊയ്യുകയും ചെയ്തിട്ടുള്ള ചുരുക്കം താരങ്ങളിലൊരാളാണ് സെവാഗ്. ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച ആദ്യത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഒന്നിലേറെ തവണ ഈ നേട്ടം കൈവരിച്ച ഇന്ത്യയുടെ ഏക താരമെന്ന നേട്ടവും ഇപ്പോഴും അദ്ദേഹത്തിന്റെ പേരില്‍ ഭദ്രമാണ്.

VIRENDER SEHWAG

റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാനുള്ളവയാണെന്നാണ് പറയാറുള്ളതെങ്കിലും ടെസ്റ്റില്‍ സെവാഗിന്റെ ഒരു ലോക റെക്കോര്‍ഡ് ഒരുപക്ഷെ ആര്‍ക്കും തിരുത്താന്‍ കഴിഞ്ഞേക്കില്ല. ഏതാണ് ഈ റെക്കോര്‍ഡെന്നു നമുക്കു പരിശോധിക്കാം.

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ട്രിപ്പിള്‍ സെഞ്ച്വറിയെന്ന ലോക റെക്കോര്‍ഡ് സെവാഗിനു അവകാശപ്പെട്ടതാണ്. 2008ല്‍ സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റിലായിരുന്നു അദ്ദേഹം 319 റണ്‍സ് വാരിക്കൂട്ടിയത്. ഈ ഇന്നിങ്‌സിനിടെയാണ് വേഗമേറിയ ട്രിപ്പിള്‍ സെഞ്ച്വറിയെന്ന ലോക റെക്കോര്‍ഡും സെവാഗ് തന്റെ പേരില്‍ കുറിച്ചത്. 300 എന്ന മാന്ത്രിക സംഖ്യയിലെത്താന്‍ വെറും 278 ബോളുകള്‍ മാത്രമാണ് അദ്ദേഹത്തിനു വേണ്ടിവന്നത്.

അതിനു മുമ്പ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ മാത്യു ഹെയ്ഡന്റെ പേരിലായിരുന്നു വേഗമേറിയ ട്രിപ്പിള്‍ സെഞ്ച്വറിയെന്ന ലോക റെക്കോര്‍ഡ്. 2003ല്‍ സിംബാബ്‌വെയുമായുള്ള ടെസ്റ്റിലായിരുന്നു 364 ബോളില്‍ 300 റണ്‍സ് നേടി ഹെയ്ഡന്‍ ചരിത്രം കുറിച്ചത്. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇതു തകര്‍ത്ത വീരു പുതിയ ലോക റെക്കോര്‍ഡിന്റെ അവകാശിയാവുകയായിരുന്നു.

ഹെയ്ഡനേക്കാള്‍ 86 ബോളുകള്‍ കുറച്ചു മാത്രമേ ട്രിപ്പിളിലെത്താന്‍ സെവാഗിനു വേണ്ടിവന്നുള്ളൂ. അതിനു ശേഷം 16 വര്‍ഷങ്ങള്‍ പിന്നിട്ടും സെവാഗിന്റെ ഈ റെക്കോര്‍ഡിനെ വെല്ലുവിളിക്കാന്‍ ലോക ക്രിക്കറ്റില്‍ ഇപ്പോഴും മറ്റൊരു താരത്തിനുമായിട്ടില്ല. വേഗമേറിയ രണ്ടാമത്തെ ട്രിപ്പിള്‍ സെഞ്ച്വറിയെന്ന ഹെയ്ഡന്റെ റെക്കോര്‍ഡും ഇപ്പോഴും ഭദ്രമാണ്.

VIRENDER SEHWAG

ഹെയ്ഡന്റെ റെക്കോര്‍ഡ് ഭാവിയില്‍ തിരുത്തപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും സെവാഗിന്റെ ലോക റെക്കോര്‍ഡ് എക്കാലവും അതു പോലെ തന്നെ തുടരാനാണ് സാധ്യത. ടെസ്റ്റ് ക്രിക്കറ്റില്‍ 104 മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹം ഇന്ത്യക്കായി കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും 49.34 ശരാശരിയില്‍ 8586 റണ്‍സ് സെവാഗ് അടിച്ചെടുക്കുകയും ചെയ്തു. 82.23 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്.

ടെസ്റ്റില്‍ ഏറ്റവും വേഗമേറിയ ഡബിള്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഇപ്പോഴും സെവാഗിന്റെ പേരില്‍ തന്നെയാണ്. മൂന്നു ട്രിപ്പിള്‍ സെഞ്ച്വറികള്‍ ടെസ്റ്റില്‍ കുറിക്കാനുള്ള അവസരം അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷെ വെറും ഏഴു റണ്‍സിനു ഈ നേട്ടം സെവാഗിനു നഷ്ടമാവുകയായിരുന്നു. 2009ല്‍ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിലാണ് അദ്ദേഹം 293ല്‍ വച്ച് പുറത്തായത്.

ട്രിപ്പിള്‍ സെഞ്ച്വറിയെന്നത് ടെസ്റ്റ് ക്രിക്കറ്റില്‍ അത്ര അനായാസം സാധിച്ചെടുക്കാവുന്ന ഒരു നേട്ടമല്ലെന്നു ചരിത്രം പറയുന്നു. സെവാഗിനെക്കൂടാതെ മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍, വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ, ക്രിസ് ഗെയ്ല്‍ എന്നിവര്‍ മാത്രമേ ടെസ്റ്റില്‍ രണ്ടു ട്രിപ്പിള്‍ സെഞ്ച്വറികള്‍ നേടിയിട്ടുള്ളൂ. മറ്റാര്‍ക്കും ഇതുവരെ ഒന്നിലേറെ തവണ ഈ നേട്ടത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല.

Story first published: Thursday, February 1, 2024, 17:36 [IST]
Other articles published on Feb 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+