For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓപ്പണറാക്കി, ഇവര്‍ സൂപ്പര്‍ താരവുമായി!- അഞ്ചു പേര്‍

ഇന്ത്യയുടെ സെവാഗും രോഹിത്തും ഇക്കൂട്ടത്തിലുണ്ട്

അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ ഓപ്പണിങ് റോളില്‍ അവിസ്മരണീയ പ്രകടനം കാഴ്ചവച്ചിട്ടുള്ള ഒരുപാട് താരങ്ങളെ നമുക്ക് കാണാന്‍ സാധിക്കും. പക്ഷെ ഇവരില്‍ ചിലരൊന്നും കരിയര്‍ തുടങ്ങിയത് ഓപ്പണറായിട്ടല്ല. മധ്യനിര ബാറ്ററായി തുടക്കകാലത്തു കളിച്ച് പിന്നീട് ഓപ്പണിങിലേക്കു വരികയും ഈ റോളില്‍ വിലസിയവരുമാണ് ചിലര്‍. ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ചതോടെ തലവരെ തന്നെ മാറിയ ചില ബാറ്റര്‍മാരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. മധ്യനിര ബാറ്ററില്‍ നിന്നും ഓപ്പണിങിലേക്കു വന്ന് പിന്നീട് ഇതിഹാസങ്ങളായി മാറിയ അഞ്ചു പേര്‍ പേര്‍ ആരൊക്കെയാണെന്നു നോക്കാം.

വീരേന്ദര്‍ സെവാഗ് (ഇന്ത്യ)

വീരേന്ദര്‍ സെവാഗ് (ഇന്ത്യ)

കളിച്ചിരുന്ന കാലത്തു ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്ന ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് തുടക്കത്തില്‍ മധ്യനിര ബാറ്ററായിരുന്നു. ഓപ്പണിങിലേക്കു വരുന്നതിനു മുമ്പ് പല പൊസിഷനുകളിലും വീരു കളിച്ചിട്ടുണ്ട്. ഏകദിന കരിയറില്‍ മൂന്നാം നമ്പര്‍ മുതല്‍ എട്ടാം നമ്പര്‍ വരെയുള്ള പൊസിഷനുകളില്‍ 33 തവണ അദ്ദേഹം ബാറ്റ് ചെയ്തിരുന്നു. പക്ഷെ ഇവയില്‍ നിന്നും ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളുമാണ് സെവാഗിനു നേടാനായത്.

2

പക്ഷെ സൗരവ് ഗാംഗുലി ക്യാപ്റ്റനായിരിക്കെ ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ചത് സെവാഗിന്റെ കരിയറില്‍ വഴിത്തിരിവായി മാറി. പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 212 ഇന്നിങ്‌സുകളില്‍ നിന്നും 35 ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കം 7500നു മുകളില്‍ റണ്‍സാണ് സെവാഗ് വാരിക്കൂട്ടിയത്. ഓപ്പണറായി ഇറങ്ങി ഡബിള്‍ സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്.

ബ്രെന്‍ഡന്‍ മക്കെല്ലം (ന്യൂസിലാന്‍ഡ്)

ബ്രെന്‍ഡന്‍ മക്കെല്ലം (ന്യൂസിലാന്‍ഡ്)

ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ ബ്രെന്‍ഡന്‍ മക്കെല്ലത്തിന്റെയും തലവര മാറിയത് ഓപ്പണിങിലേക്കു വന്നതോടെയാണ്. കരിയറിന്റെ തുടക്കകാലത്തു ലോവര്‍ ഓര്‍ഡറിലായിരുന്നു മക്കെല്ലം കിവീസിനു വേണ്ടി ബാറ്റ് ചെയ്തിരുന്നത്. ഒമ്പതാം നമ്പറില്‍ വരെ അദ്ദേഹം ബാറ്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല ഈ പൊസിഷനില്‍ രണ്ടു ഫിഫ്റ്റികളുമടിച്ചു.

4

മധ്യനിരയില്‍ മക്കെല്ലത്തിനു പക്ഷെ ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഓപ്പണിങിലേക്കു വന്നതോടെ അദ്ദേഹത്തിന്റെ കരിയര്‍ തന്നെ മറ്റൊരു തലത്തിലേക്കുയര്‍ന്നു. ബൗളര്‍മാരെ യാതൊരു കൂസലുമില്ലാതെ പ്രഹരിക്കുന്ന അപകടകാരിയായി അദ്ദേഹം മാറി. ഏകദിനത്തില്‍ 107 ഇന്നിങ്‌സുകളില്‍ നിന്നും 102.75 സ്‌ട്രൈക്ക് റേറ്റോടെ 3363 റണ്‍സ് മക്കെല്ലം നേടിയിട്ടുണ്ട്.

തിലകരത്‌നെ ദില്‍ഷന്‍ (ശ്രീലങ്ക)

തിലകരത്‌നെ ദില്‍ഷന്‍ (ശ്രീലങ്ക)

ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ തിലകരത്‌നെ ദില്‍ഷനും കരിയര്‍ തുടങ്ങിയത് ഓപ്പണറായല്ല. പക്ഷെ ഓപ്പണിങിലേക്കു വന്നതോടെ ലങ്കയുടെ ഏറ്റവും വലിയ മാച്ച് വിന്നര്‍മാരില്‍ ഒരാളായി അദ്ദേഹം മാറി. തുടക്കകാലത്തു ആറാം നമ്പറിലായിരുന്നു ദില്‍ഷന്‍ കളിച്ചിരുന്നത്. ഏകദിനത്തില്‍ 87 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ആറാം നമ്പറില്‍ ഇറങ്ങിയത്. ഈ പൊസിഷനില്‍ ഒരേയൊരു സെഞ്ച്വറി മാത്രമേ ദില്‍ഷനു നേടാനായിട്ടുള്ളൂ.

6

പിന്നീട് ദില്‍ഷനെ ടീം മാനേജ്‌മെന്റ് ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യുകയായിരുന്നു. ഇതോടെ അദ്ദേഹം കൂടുതല്‍ അപകടകാരിയായി മാറി. 176 ഇന്നിങ്‌സുകളില്‍ നിന്നും 21 സെഞ്ച്വറികളാണ് ഓപ്പണറായ ശേഷം ദില്‍ഷന്‍ അടിച്ചുകൂട്ടിയത്. അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 46.04ലേക്കു ഉയരുകയും ചെയ്തു.

രോഹിത് ശര്‍മ (ഇന്ത്യ)

രോഹിത് ശര്‍മ (ഇന്ത്യ)

ഇന്ത്യയുടെ നിലവിലെ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്ററുമായ രോഹിത് ശര്‍മയും മധ്യനിരയില്‍ നിന്നും ഓപ്പണറായി മാറിയ താരമാണ്. 2013ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിയാണ് ഹിറ്റ്മാന്റെ കരിയറിലെ ടേണിങ് പോയിന്റായി മാറിയത്. കാരണം ഈ ടൂര്‍ണമെന്റിലായിരുന്നു അന്നത്തെ ക്യാപ്റ്റനായിരുന്ന എംഎസ് ധോണി രോഹിത്തിനെ ആദ്യമായി ഓപ്പണറായി പരീക്ഷിച്ചത്.

8

അതിനു മുമ്പ് മധ്യനിരയിലായിരുന്നു അദ്ദേഹം ബാറ്റ് ചെയ്തിരുന്നത്. പക്ഷെ വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ രോഹിത്തിനായില്ല. പക്ഷെ ചാംപ്യന്‍സ് ട്രോഫിയില്‍ ശിഖര്‍ ധവാന്റെ ഓപ്പണിങ് പങ്കാളിയായി മാറിയതോടെ രോഹിത് തന്റെ തനിനിറം പുറത്തെടുത്തു. പിന്നീട് നിരവധി ബാറ്റിങ് റെക്കോര്‍ഡുകളാണ് രോഹിത് തകര്‍ത്തത്. ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറിയുമായി അദ്ദേഹം ലോക റെക്കോര്‍ഡും കുറിച്ചിരുന്നു. ടി20യില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയ താരവും രോഹിത് തന്നെയാണ്.

സനത് ജയസൂര്യ

സനത് ജയസൂര്യ

ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ബാറ്ററായ സനത് ജയസൂര്യയും മധ്യനിരയില്‍ നിന്നും ഓപ്പണിങിലേക്കു വന്ന ബാറ്ററാണ്. ലങ്കയ്ക്കു വേണ്ടി മൂന്നാം നമ്പര്‍ മുതല്‍ എട്ടാം നമ്പറില്‍ വരെ അദ്ദേഹം കളിച്ചിട്ടുണ്ട്. ഈ പൊസിഷനുകളില്‍ ബാറ്റ് ചെയ്തപ്പോള്‍ ജയസൂര്യയുടെ ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 65 റണ്‍സാണ്. പിന്നീടാണ് ലങ്കന്‍ ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ ഓപ്പണറായി പരീക്ഷിക്കാന്‍ തീരുമാനിച്ചത്. ഇതോടെ ജയസൂര്യ ബൗളര്‍മാരുടെ പേടിസ്വപ്‌നമായി മാറി. ലങ്കയ്ക്കായി 383 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ഓപ്പണറായത്. ഇവയില്‍ നിന്നും 12,500ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടുകയും ചെയ്തു.

Story first published: Monday, May 2, 2022, 18:05 [IST]
Other articles published on May 2, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+