ക്രിക്കറ്റ് താരങ്ങളുടെ കരിയര്‍ പോലെ തന്നെ സ്വകാര്യ ജീവിതവും ആരാധകരുടെ ഇഷ്ട ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ്. ക്രിക്കറ്റ് താരങ്ങളെല്ലാം തന്നെ അത്യാഡംഭര ജീവിതം നയിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇവരെല്ലാം പ്രണയ ബന്ധങ്ങളുടെ കാര്യത്തിലും പിന്നിലല്ലായിരുന്നു. മിക്ക ക്രിക്കറ്റ് താരങ്ങള്‍ക്കും ഒന്നിലധികം പ്രണയ ബന്ധങ്ങളുണ്ടായിരുന്നു എന്നതാണ് എടുത്തു പറയേണ്ടത്. ബോളിവുഡ് നടിമാരേയും വിദേശ മോഡലുകളേയുമടക്കം പ്രണയിക്കുകയും വിവാഹം ചെയ്യുകയും ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുണ്ട്.
എന്നാല്‍ ചില ക്രിക്കറ്റ് താരങ്ങളുടെ പ്രണയ കഥ എല്ലാവരേക്കാളും രസകരമാണ്. പ്രണയിച്ച് വിവാഹം ചെയ്ത ചില താരങ്ങള്‍ കാമുകിമാരാക്കിയത് കുടുംബത്തിലെ യുവതികളെത്തന്നെയായിരുന്നു. ഇത്തരത്തില്‍ ബന്ധുക്കളായവരെയോ കുടുംബത്തില്‍ ഉള്ളവരെയോ പ്രണയിച്ച് വിവാഹം ചെയ്ത ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാം.
സെവാഗ് കെട്ടിയത് കുടുംബ സുഹൃത്തിനെ
ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായിരുന്ന വീരേന്ദര്‍ സെവാഗ് ഒരു കാലഘട്ടത്തില്‍ ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്നു. ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന് പേരെടുത്ത സെവാഗ് വിവാഹം ചെയ്തത് ആരതി അഹ്‌ലാവതിനെയാണ്. 2004 ഏപ്രില്‍ 22നായിരുന്നു ഇവരുടെ വിവാഹം. ആരതിയുടെ കുടുംബത്തില്‍ നിന്നാണ് സെവാഗിന്റെ കസിന്‍ വിവാഹം കഴിച്ചത്. ഇതിലൂടെയാണ് ഇരു കുടുംബങ്ങളും തമ്മില്‍ പരിചയത്തിലായത്. കസിന്റെ വിവാഹത്തില്‍ വെച്ചാണ് സെവാഗ് ആരതിയെ ആദ്യമായി കാണുന്നത്. ഇതാണ് സൗഹൃദത്തിലേക്കും പിന്നീട് വിവാഹത്തിലേക്കുമെത്തിയത്.
മുരളി വിജയി കാര്‍ത്തികിനിട്ട് പണികൊടുത്തു
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ഓപ്പണറായ മുരളി വിജയ് എല്ലാവര്‍ക്കും അറിയാവുന്ന ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായും കളിച്ച് ശോഭിച്ച മുരളി വിജയ് ഇന്ത്യന്‍ ടീമിലെ സഹതാരവും ഉറ്റ സുഹൃത്തുമായ ദിനേഷ് കാര്‍ത്തികെ ചതിച്ചാണ് നികിത വഞ്ചാരയെ വിവാഹം കഴിക്കുന്നത്. കാര്‍ത്തികയും നികിതയും തമ്മിലുള്ള വിവാഹത്തിന് ശേഷമാണ് മുരളി നികിതയെ വിവാഹം കഴിക്കുന്നത്. ഇതോടെ മുരളിയും കാര്‍ത്തികും തമ്മിലുള്ള സൗഹൃദവും മോശമായി.
ഉപുല്‍ തരംഗ ദില്‍ഷനെ ചതിച്ചു
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ സൂപ്പര്‍ ഓപ്പണര്‍മാരായിരുന്നു തിലകരത്‌ന ദില്‍ഷനും ഉപുല്‍ തരംഗയും. രണ്ട് പേരും അടുത്ത സുഹൃത്തുക്കളുമായിരുന്നു. എന്നാല്‍ ദില്‍ഷനെ ചതിച്ച് അദ്ദേഹത്തിന്റെ ഭാര്യയെയാണ് തരംഗ വിവാഹം ചെയ്തത്. ദില്‍ഷന്റെ വിവാഹ ശേഷവും വീട്ടിലെ സ്ഥിര സന്ദര്‍ശകനായിരുന്നു തരംഗ. ഇങ്ങനെയാണ് നിലങ്കയുമായി തരംഗ പ്രണയത്തിലാവുന്നത്. ഒടുവില്‍ ദില്‍ഷനെ ചതിച്ച് തരംഗയും നിലങ്കയും വിവാഹിതരായി. ഇതോടെ താരങ്ങള്‍ തമ്മില്‍ ഉടക്കിലാവുകയും ചെയ്തു. ദില്‍ഷനെ കൂടെനിന്ന് തരംഗ ചതിക്കുകയായിരുന്നുവെന്ന് പറയാം.

ഷാഹിദ് അഫ്രീദി പ്രണയിച്ചത് ബന്ധുവിനെ
മുന്‍ പാകിസ്താന്‍ നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമാണ് ഷാഹിദ് അഫ്രീദി. അദ്ദേഹം പ്രണയിച്ച് വിവാഹം കഴിച്ചത് ബന്ധുവിനെയാണ്. നദിയയാണ് അഫ്രീദിയുടെ ഭാര്യ. 2000 ഒക്ടോബര്‍ 21നായിരുന്നു ഇരുവരുടേയും വിവാഹം. കുടുംബ സുഹൃത്തുകളായിരുന്നു ഇരുവരും. ഇതാണ് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വളരുന്നതും വിവാഹത്തിലേക്കെത്തിയതും. ഇരുവര്‍ക്കും നാല് മക്കളുമുണ്ട്. അഫ്രീദിയുടെ ഒരു മകളെയാണ് നിലവിലെ പാക് സൂപ്പര്‍ പേസറായ ഷഹിന്‍ ഷാ അഫ്രീദി വിവാഹം ചെയ്തത്.
സായിദ് അന്‍വറും രഹസ്യ കാമുകന്‍
മുന്‍ പാകിസ്താന്‍ ഓപ്പണറും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ സായിദ് അന്‍വറും പ്രണയിച്ച് വിവാഹം ചെയ്തത് ബന്ധുവിനെയാണ്. ലുബ്‌ന അന്‍വറിനെയാണ് സായീദ് വിവാഹം ചെയ്തത്. 1996ലായിരുന്നു ഇവരുടെ വിവാഹം. ബാല്യകാലം മുതല്‍ ലുബ്‌നയുമായി സായിദ് അന്‍വറിന് പരിചയമുണ്ടായിരുന്നു. പിന്നീട് ഇത് സൗഹൃദത്തിലേക്കും വിവാഹത്തിലേക്കുമെത്തി. എന്തായാലും ഇരുവരുടേയും പ്രണയം ആരുമറിയാതെ രഹസ്യമായിരുന്നു. കുടുംബം ആലോചിച്ച് നടത്തിക്കൊടുത്ത വിവാഹമായിരുന്നെങ്കിലും ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പിന്നീടാണ് എല്ലാവരും അറിയുന്നത്.