For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2011 ലോകകപ്പില്‍ ധോണിയുടെ 'ചങ്കുകള്‍', കപ്പ് നേടിയതോടെ തഴഞ്ഞു! നാല് പേരിതാ

മുംബൈ: 2011ലെ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ അവിസ്മരണീയ ഓര്‍മയാണ്. 1983ന് ശേഷം ഇന്ത്യയുടെ ആദ്യത്തെ ഏകദിന ലോകകപ്പ് കിരീടമായിരുന്നു ഇത്. എംഎസ് ധോണിയെന്ന നായകന് കീഴിലിറങ്ങിയ ഇന്ത്യ ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് വിശ്വ വിജയികളായത്. വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ് സിങ്, സഹീര്‍ ഖാന്‍ തുടങ്ങി കരുത്തുറ്റ താരനിര അന്ന് ഇന്ത്യക്കുണ്ടായിരുന്നു.

യുവിയുടെ ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായകമായത്. ഇന്ത്യയുടെ വിജയ റണ്‍സ് ധോണി സിക്‌സറിലൂടെ നേടിയപ്പോള്‍ കോടിക്കണക്കിന് ഇന്ത്യന്‍ ആരാധകരുടെ നീണ്ട കാത്തിരിപ്പിനുകൂടിയാണ് വിരാമമായത്. എന്നാല്‍ 2011ലെ ലോകകപ്പില്‍ ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ചില താരങ്ങളെ ലോകകപ്പിന് ശേഷം എംഎസ് ധോണി കാര്യമായി പിന്തുണച്ചില്ല. ഇത്തരത്തില്‍ ധോണി വഞ്ചിച്ച നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഒന്നാമത്തെ താരം ഗൗതം ഗംഭീറാണ്. ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണറായ ഗംഭീര്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ തകര്‍പ്പന്‍ റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ്. 2007ലെ ടി20 ലോകകപ്പ് ഫൈനലിലും 2011ലെ ഏകദിന ലോകകപ്പ് ഫൈനലിലും അര്‍ധ സെഞ്ച്വറികള്‍ നേടി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ ഗംഭീറിന് സാധിച്ചിരുന്നു. എന്നാല്‍ 2011ലെ ലോകകപ്പിന് ശേഷം ധോണി ഗംഭീറിനെ കാര്യമായി പിന്തുണച്ചില്ല.

2011ലെ ലോകകപ്പ് ജയത്തിന്റെ എല്ലാ ക്രെഡിറ്റും ധോണിക്ക് ലഭിച്ചപ്പോള്‍ അതൃപ്തി പരസ്യമായി അറിയിച്ച താരമാണ് ഗംഭീര്‍. ഇന്ത്യന്‍ ടീമാണ് ലോകകപ്പ് നേടിയതെന്നും ഒരാള്‍ക്ക് മാത്രമായി ഒന്നും ചെയ്യാനാവില്ലെന്നും ഗംഭീര്‍ തുറന്നടിച്ചു. ഇതോടെ ഗംഭീറുമായി ധോണിക്ക് മാനസികമായ അകല്‍ച്ചയുണ്ടാവുകയും ഇത് തഴയപ്പെടലിലേക്കും നയിച്ചു. 2012 ഡിസംബറിലാണ് ഗംഭീര്‍ തന്റെ അവസാന ഏകദിനം കളിച്ചത്. ഗംഭീറിന് പകരക്കാരനായി ശിഖര്‍ ധവാനെ ഇന്ത്യ വളര്‍ത്തി.

virender sehwag

വീരേന്ദര്‍ സെവാഗാണ് മറ്റൊരാള്‍. രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ നായകസ്ഥാനം ഒഴിഞ്ഞപ്പോള്‍ പകരം സെവാഗ് നായകനാവുമെന്നാണ് കരുതിയിരുന്നത്. പക്ഷെ ധോണിക്കാണ് നറുക്കുവീണത്. ഇതില്‍ സെവാഗിന് അതൃപ്തിയുണ്ടായിരുന്നു. 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും സെവാഗുണ്ടായിരുന്നു. എന്നാല്‍ 2011ലെ ലോകകപ്പിന് ശേഷം സെവാഗിന് കാര്യമായ പിന്തുണ ലഭിച്ചില്ല.

റൊട്ടേഷന്‍ പോളിസി കൊണ്ടുവന്നതോടെ സെവാഗ് പതിയെ തഴയപ്പെട്ടു. പിന്നീട് രോഹിത് ശര്‍മ ഓപ്പണറായി സ്ഥിരം സ്ഥാനം നേടിയെടുത്തതോടെ സെവാഗിന്റെ ചീട്ടുകീറി. 2013 ജനുവരിയിലാണ് സെവാഗ് അവസാന ഏകദിനം കളിച്ചത്. 2015ലാണ് സെവാഗ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നറായ ഹര്‍ഭജന്‍ സിങ്ങാണ് മറ്റൊരാള്‍. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിനൊപ്പം ഹര്‍ഭജനും ഉണ്ടായിരുന്നു.

മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. എന്നാല്‍ 2011ലെ ഏകദിന ലോകകപ്പിന് ശേഷം ഹര്‍ഭജന് ധോണി പിന്തുണ നല്‍കിയില്ല. 2015ലെ ഏകദിന ലോകകപ്പ് ടീമില്‍ നിന്നും തഴയപ്പെട്ടു. ആര്‍ അശ്വിനെ മൂന്ന് ഫോര്‍മാറ്റിലേക്കും ധോണി വളര്‍ത്തിയപ്പോള്‍ പ്രതീക്ഷിച്ചതിലും നേരത്തെ ഹര്‍ഭജന് കളി അവസാനിപ്പിക്കേണ്ടി വന്നു. ആശിഷ് നെഹ്‌റയാണ് മറ്റൊരാള്‍. ഇന്ത്യയുടെ ഇടം കൈയന്‍ പേസറായിരുന്ന നെഹ്‌റ 2011ലെ ഏകദിന ലോകകപ്പ് കളിച്ചെങ്കിലും പിന്നീടുള്ള അഞ്ച് വര്‍ഷത്തോളം തഴയപ്പെട്ടു.

ഈ ലോകകപ്പിന് ശേഷം ഏകദിനം കളിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചില്ല. 2014, 2015 സീസണില്‍ സിഎസ്‌കെയുടെ ഭാഗമായ ശേഷം 2016ല്‍ ഇന്ത്യക്കായി ടി20 കളിക്കാന്‍ നെഹ്‌റക്കായി. 2017ല്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോള്‍ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഖ്യ പരിശീലക റോളില്‍ നെഹ്‌റ തിളങ്ങുന്നു.

Story first published: Friday, July 7, 2023, 13:24 [IST]
Other articles published on Jul 7, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+