Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയുടെ ക്യാപ്റ്റന്‍സി അബദ്ധം- ആഞ്ഞടിച്ച പ്രമുഖര്‍, സെവാഗിന്റേത് അല്‍പ്പം കടന്നുപോയി!

വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്കെതിരേ അടുത്തിടെ ശക്തമായ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ഇന്ത്യ പരാജയമേറ്റു വാങ്ങിയ ശേഷമായിരുന്നു ഇത്.

കളിക്കളത്തില്‍ കോലിയുടെ പല തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെട്ടു. മാത്രമല്ല ടീമില്‍ അദ്ദേഹം ഇടയ്ക്കിടെ മാറ്റങ്ങള്‍ വരുത്തുന്നതും വിമര്‍ശനവിധേയമായി. കോലിയെ വിമര്‍ശിച്ച് അടുത്തിടെ രംഗത്തു വന്ന നാലു പ്രമുഖര്‍ ആരൊക്കെയാണെന്നു നോക്കാം.

മുഹമ്മദ് കൈഫ്

മുഹമ്മദ് കൈഫ്

ഇന്ത്യയുടെ മുന്‍ ഫീല്‍ഡിങ് ഇതിഹാസം മുഹമ്മദ് കൈഫ് കോലിയെ വിമര്‍ശിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു. കോലി തന്റെ ടീമിലെ ആരെയും പിന്തുണയ്ക്കുന്നില്ലെന്നും സ്ഥാനം നഷ്ടമാവുമോയെന്ന ഭയത്തിലാണ് ഓരോ താരവും കളിക്കുന്നതെന്നും കൈഫ് തുറന്നടിച്ചിരുന്നു. ഓസീസിനെതിരായ ആദ്യ ടി20യില്‍ ശ്രേയസ് അയ്യരെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കിയ ശേഷമായിരുന്നു ഇത്.
സൗരവ് ഗാംഗുലിക്കു കീഴില്‍ ഞങ്ങള്‍ കളിച്ചിരുന്നപ്പോള്‍ ഇങ്ങനെ ആയിരുന്നില്ല. ദാദ ഒരാളെ ടീമിലെടുത്താല്‍ അയാളില്‍ വിശ്വാസമര്‍പ്പിക്കുകയും ടീമില്‍ നിലനിര്‍ത്തുകയും ചെയ്തിരുന്നു. സ്വന്തം ടീമിലെ താരങ്ങളെ ഒരുപാട് പിന്തുണച്ച ക്യാപ്റ്റനായിരുന്നു ദാദയെന്നും കൈഫ് പറഞ്ഞിരുന്നു.

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

കോലിയെ വിമര്‍ശിക്കാന്‍ ലഭിക്കുന്ന ഒരു അവസരം പാഴാക്കാത്തയാളാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ദേശീയ ടീമിലെ ക്യാപ്റ്റന്‍സി മാത്രമല്ല ഐപിഎല്ലില്‍ കോലിയുടെ ക്യാപ്റ്റന്‍സിയെയും ഗംഭീര്‍ വിമര്‍ശിക്കാറുണ്ട്.
ഓസീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ തോറ്റ ശേഷമായിരുന്നു ഗംഭീര്‍ ആഞ്ഞടിച്ചത്. ജസ്പ്രീത് ബുംറയ്ക്കു ന്യൂ ബോളില്‍ രണ്ടോവര്‍ മാത്രം ബൗള്‍ ചെയ്യിച്ച കോലിയുടെ തീരുമാനത്തെയായിരുന്നു ഗംഭീര്‍ ചോദ്യം ചെയ്തത്. സാധാരണയായി ഒരു ക്യാപ്റ്റന്‍ തന്റെ ന്യൂ ബോള്‍ ബൗളറുടെ ഓവറുകള്‍ 4-3-3 എന്ന തരത്തിലാണ് ക്രമീകരിക്കാറുള്ളതെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

ഓസ്‌ട്രേലിയക്കെതിരേയുള്ളള ആദ്യ ടി20യില്‍ ഇന്ത്യ ജയിച്ച ശേഷമായിരുന്നു മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് കോലിയെ വിമര്‍ശിച്ചത്. ശ്രേയസ് അയ്യരെ ടീമില്‍ നിന്നൊഴിവാക്കയതിനെ കുറ്റപ്പെടുത്തിയ സെവാഗ് എന്തുകൊണ്ടാണ് സ്വയം ഫോമൗട്ടാവുമ്പോള്‍ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കു ഇറങ്ങാത്തതെന്നും പ്ലെയിങ് ഇലവനില്‍ നിന്നും മാറി നില്‍ക്കാത്തതെന്നും സെവാഗ് ചോദിച്ചിരുന്നു.
എല്ലാ നിയമവും എല്ലാവര്‍ക്കും ബാധകമാണ്. കോലിയും ഇതില്‍പ്പെടും. മോശം ഫോമിലാണെങ്കില്‍ കോലിയും മാറി നില്‍ക്കുകയോ ബാറ്റിങ് ഓര്‍ഡര്‍ മാറുകയോ ചെയ്യണമെന്നും സെവാഗ് ആവശ്യപ്പെട്ടിരുന്നു.

ആശിഷ് നെഹ്‌റ

ആശിഷ് നെഹ്‌റ

ഇന്ത്യയുടെ മുന്‍ പേസര്‍ ആശിഷ് നെഹ്‌റയാണ് കോലിയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച മറ്റൊരു മുന്‍ താരം. കോലിയുടെ പല തീരുമാനങ്ങളും തിടുക്കം പിടിച്ചായിരുന്നു. ആദ്യ ഏകദിനത്തില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യവെയാണ് അനാവശ്യ തിടുക്കം കാണിച്ച് കോലി വിക്കറ്റ് പാഴാക്കിയത്. കരിയറില്‍ നിരവധി തവണ 350 റണ്‍സ് വിജയകരമായി ചേസ് ചെയ്ത താരം കൂടിയാണ് അദ്ദേഹം. പക്ഷെ 475 റണ്‍സ് ചേസ് ചെയ്യുന്നതു പോലെയാണ് കോലി ബാറ്റി ചെയ്തതെന്നും നെഹ്‌റ വിമര്‍ശിച്ചിരുന്നു.
ബൗളിങില്‍ കോലി ഒരുപാട് മാറ്റങ്ങള്‍ വരുത്തികൊണ്ടിരിക്കുകയാണ്. ക്യാപ്റ്റന്‍സിയില്‍ അദ്ദേഹം ശ്രദ്ധിക്കേണ്ടത് ഇക്കാര്യത്തിലാണെന്നും നെഹ്‌റ ഉപദേശിച്ചിരുന്നു.

Story first published: Sunday, December 6, 2020, 15:36 [IST]
Other articles published on Dec 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+