For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യില്‍ ഇന്ത്യക്ക് സ്‌പെഷ്യല്‍ കോച്ച് വേണം, ഇവരിലൊരാള്‍ ബെസ്റ്റ്! വന്നാല്‍ ലോകകപ്പ് നേടും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാറ്റത്തിലൂടെ കടന്നുപോവുകയാണ്. ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങളുണ്ടാവുമെന്നുറപ്പ്. ഇന്ത്യയുടെ പരിശീലകനായി രാഹുല്‍ ദ്രാവിഡാണ് നിലവിലുള്ളത്. ഏകദിന ലോകകപ്പോടെ ദ്രാവിഡിന്റെ കരാര്‍ അവസാനിക്കും. ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി തുടരാന്‍ ദ്രാവിഡിന് താല്‍പര്യമില്ലെന്നാണ് വിവരം. ഇന്ത്യ വിദേശ താരത്തെ പുതിയ പരിശീലകനാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യക്ക് ഇത്തവണത്തെ ഏകദിന ലോകകപ്പ് നേടാനാവാതെ പോയാല്‍ അത് വലിയ ക്ഷീണമാവുമെന്ന കാര്യം ഉറപ്പാണ്. ഇതിന് ശേഷം 2024ല്‍ ടി20 ലോകകപ്പ് വരാനിരിക്കുന്നു. ഹര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ മികച്ച ടി20 ടീമിനെ വാര്‍ത്തെടുക്കാന്‍ ഇതിനോടകം ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് മികച്ചൊരു പരിശീലകനെ ആവശ്യമാണ്. ടി20 ഫോര്‍മാറ്റില്‍ അനുഭവസമ്പത്തുള്ളയാളെ പരിശീലകനാക്കാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.

ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ടി20യില്‍ ഇന്ത്യ സ്‌പെഷ്യല്‍ പരിശീലകനെ കൊണ്ടുവരാന്‍ തീരുമാനിച്ചാല്‍ ആരാവും ബെസ്റ്റ്? പരിശോധിക്കാം. മുന്‍ ഇന്ത്യന്‍ പേസറും ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകനുമായ ആശിഷ് നെഹ്‌റക്കാണ് ഒന്നാം സ്ഥാനം നല്‍കേണ്ടത്. അരങ്ങേറ്റ സീസണില്‍ത്തന്നെ ഗുജറാത്തിനെ ഐപിഎല്‍ കിരീടം ചൂടിച്ച പരിശീലകനാണ് നെഹ്‌റ. രണ്ടാം സീസണില്‍ ഗുജറാത്തിനെ ഫൈനലിലും എത്തിച്ചു. ഹര്‍ദിക് പാണ്ഡ്യയുമായി മികച്ച ബന്ധം നെഹ്‌റക്കുണ്ട്.

ടി20 ലോകകപ്പില്‍ ഹര്‍ദിക്കിന് കീഴിലാവും ഇന്ത്യ ഇറങ്ങുക. അതുകൊണ്ടുതന്നെ നെഹ്‌റയെ പരിശീലകനാക്കിയാല്‍ ഇന്ത്യക്കത് ഗുണം ചെയ്‌തേക്കും. നെഹ്‌റയുടെ പരിശീലനത്തിന് കീഴില്‍ മോശം ഫോമിലായിരുന്ന താരങ്ങള്‍ പോലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. വിജയ് ശങ്കറിന്റെ അത്ഭുതപ്പെടുത്തിയ ബാറ്റിങ് പ്രകടനത്തിന് പിന്നിലെ നെഹ്‌റയുടെ പിന്തുണ കാണാതെ പോകാനാവില്ല. താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കി വളര്‍ത്താന്‍ നെഹ്‌റ ബെസ്റ്റാണ്.

gautam gambhir

രണ്ടാമത്തെ താരം ഗൗതം ഗംഭീറാണ്. മികച്ച ക്രിക്കറ്റ് ബുദ്ധിയുള്ള താരമാണ് ഗംഭീര്‍. ഇന്ത്യക്കായി ഓപ്പണിങ്ങില്‍ കസറിയിട്ടുള്ള ഗംഭീര്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ടു തവണ കിരീടത്തിലേക്കെത്തിച്ച നായകന്‍ കൂടിയാണ്. നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ മെന്ററാണ് അദ്ദേഹം. ഓരോ താരങ്ങളെക്കുറിച്ചും കൃത്യമായ ധാരണ ഗംഭീറിനുണ്ട്. കര്‍ക്കശക്കാരനായ താരമാണെങ്കിലും ടീമിനെ പ്രചോദിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിവുണ്ട്.

അതുകൊണ്ടു തന്നെ ഗംഭീറിനെയും ഇന്ത്യക്ക് പരിഗണിക്കാം. മൂന്നാമത്തെ താരം ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ്. ഏറെ നാളുകളായി ഇന്ത്യയുടെ പരിശീലകസ്ഥാനം സെവാഗ് സ്വപ്‌നം കാണുന്നു. എന്നാല്‍ സെവാഗിനെ പരിശീലകനാക്കുന്നതിനോട് ബിസിസിഐ വലിയ താല്‍പര്യം കാട്ടുന്നില്ല. മൂന്ന് ഫോര്‍മാറ്റിലും സെവാഗിനെ പരിശീലകനാക്കുന്നത് സാഹസമാണ്. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ മാത്രമായി സെവാഗിനെ പരിഗണിക്കാവുന്നതാണ്.

വെടിക്കെട്ട് ബാറ്റിങ് നടത്തി ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ച താരമാണ് സെവാഗ്. മൂന്ന് ഫോര്‍മാറ്റിലും ഗംഭീര ബാറ്റിങ് റെക്കോഡും അദ്ദേഹത്തിന് അവകാശപ്പെടാം. ഇന്ത്യന്‍ ടീമിനെ ആക്രമണോത്സക ബാറ്റിങ് നിരയുള്ള ടീമാക്കി മാറ്റാന്‍ സെവാഗിന് സാധിച്ചേക്കും. നേരത്തെ പഞ്ചാബ് കിങ്‌സിന്റെ പരിശീലകനായി സെവാഗ് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ടീമിനൊപ്പം വലിയ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല.

ഇര്‍ഫാന്‍ പഠാനാണ് മറ്റൊരാള്‍. ഇന്ത്യയുടെ മുന്‍ പേസ് ഓള്‍റൗണ്ടറായ ഇര്‍ഫാന്‍ പഠാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ പരിശീലക റോളില്‍ തിളങ്ങുന്നുണ്ട്. ഒരു കാലത്ത് ഇടം കൈ പേസുകൊണ്ടും ആക്രമണ ബാറ്റിങ്ങുകൊണ്ടും കൈയടി നേടിയ താരമാണ് ഇര്‍ഫാന്‍ പഠാന്‍. ടെസ്റ്റില്‍ ആദ്യ ഓവറില്‍ ഹാട്രിക് നേടാനും അദ്ദേഹത്തിനായിട്ടുണ്ട്. മികച്ച പരിശീലകനെന്ന പേരെടുക്കാന്‍ ഇതിനോടകം ഇര്‍ഫാന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇര്‍ഫാനെയും പരിഗണിക്കാം.

എംഎസ് ധോണി സിഎസ്‌കെയുടെ താരമായി തുടരുന്നതിനാല്‍ ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്ക് പെട്ടെന്ന് എത്താനാവില്ല. യുവരാജ് സിങ്ങിന്റെ പേര് ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും ഇതുവരെ പരിശീലക റോളിലേക്കെത്താന്‍ അദ്ദേഹം തയ്യാറായിട്ടില്ല. എന്തായാലും ടി20 ലോകകപ്പ് നേടാന്‍ ടി20 സ്‌പെഷ്യലിസ്റ്റിന്റെ കീഴില്‍ ഇന്ത്യ പരിശീലനം നടത്തേണ്ടതായുണ്ട്.

Story first published: Sunday, July 23, 2023, 7:13 [IST]
Other articles published on Jul 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+