INDvSL: ഇതു ബി ടീമല്ല, ധവാന്റെ ഇന്ത്യ കോലിപ്പടയെ പോലും തുരത്തും! രണതുംഗയ്‌ക്കെതിരേ സെവാഗ്

ശ്രീലങ്കന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ താഴ്ത്തിക്കെട്ടുന്ന തരത്തില്‍ നേരത്തേ അഭിപ്രായപ്രടനം നടത്തിയ മുന്‍ ലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗയ്‌ക്കെതിരേ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഇന്ത്യയുടെ ബി ടീമാണ് ഇവിടെ പര്യടനത്തിനായി വന്നിരിക്കുന്നതെന്നും അവര്‍ക്കെതിരേ കളിക്കുന്നതു ലങ്കന്‍ ക്രിക്കറ്റിനെ അപമാനിക്കുന്നതിനു തുല്യമാണെന്നുമായിരുന്നു രണതുംഗയുടെ വിമര്‍ശനം.
ഇങ്ങനെയൊരു പരമ്പര സംഘടിപ്പിച്ചതിന്റെ പേരില്‍ ശ്രീലങ്കന്‍ ക്രിക്കറ്റിനെയും (എസ്എല്‍സി) അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരേയാണ് വീരു ആഞ്ഞടിച്ചിരിക്കുന്നത്. ഇന്ത്യയുടെ ബി ടീമെന്ന രണതുംഗയുടെ അഭിപ്രായത്തോടു തനിക്കു യോജിക്കാനാവില്ലെന്നു അദ്ദേഹം തുറന്നടിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ കരുത്ത്
അര്‍ജുന രണതുംഗ അത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത് അല്‍പ്പം കടന്നുപോയി. ഇതു ഇന്ത്യയുടെ ബി ടീമായിരിക്കുമെന്ന് അദ്ദേഹത്തിനു തോന്നിക്കാണും. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശക്തി അത്രയും വലുതാണെന്നും ഇന്ത് ഏതു ടീമിനെ അയച്ചാലും അതു ബി ടീമാവില്ലെന്നും സെവാഗ് വ്യക്തമാക്കി. ഐപിഎല്‍ കൊണ്ടു ലഭിച്ച ഏറ്റവും വലിയ നേട്ടം കൂടിയാണിത്. നമ്മുടെ പ്രതിഭകളുടെ എണ്ണം അത്രയുമേറെയാണ്. ഒരു സിംഗിള്‍ ടീമില്‍ അവരെ ഒതുക്കുകയെന്നത് സാധ്യമല്ല. ശിഖര്‍ ധവാന്റെ കീഴിലുള്ള ടീം പ്രധാന ടീമിനെപ്പോലെ തന്നെ ശക്തരാണെന്നും അദ്ദേഹം വിലയിരുത്തി.

കോലിപ്പടയെ വരെ തോല്‍പ്പിക്കും
രണതുംഗ ഈ ഇന്ത്യന്‍ ടീമിനെ ബി ടീമെന്നാണ് വിളിക്കുന്നതെങ്കും ഞങ്ങള്‍ ഇതു അംഗീരകരിക്കില്ല. വിരാട് കോലിക്കു കീഴില്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ടീമുമായി ഏറ്റുമുട്ടിയാലും കുറച്ചു മല്‍സരങ്ങളില്‍ ശിഖര്‍ ധവാന്റെ ടീമിനു വിജയിക്കാന്‍ സാധിക്കുമെന്നും സെവാഗ് ചൂണ്ടിക്കാട്ടി.
കോലിക്കു കീഴില്‍ പ്രധാന താരങ്ങളുള്‍പ്പെട്ട ടീം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പര്യടനത്തിലായതിനാലാണ് ലങ്കയിലേക്കു ധവാനെ നായകനാക്കി പുതിയൊരു ടീമിനെ ഇന്ത്യ തിരഞ്ഞെടുത്തത്. നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്റ്റുകള്‍ക്കും പുതുമുഖങ്ങള്‍ക്കുമാണ് ഈ ടീമില്‍ മുന്‍തൂക്കം.

ബിസിസിഐ അഭിനന്ദിക്കുകയാണ് വേണ്ടത്
ഇതു ഇന്ത്യയുടെ ബി ടീമാണ് ഞാന്‍ കരുതുന്നില്ല. അവിടേക്കു ഇന്ത്യന്‍ ടീമിനെ അയച്ചതിന് ശ്രീലങ്കന്‍ ബോര്‍ഡ് ബിസിസിഐയോടു നന്ദി പറയുകയാണ് വേണ്ടത്. ഞങ്ങള്‍ക്കു ഇതിനു സാധിക്കില്ലെന്നും മറ്റെവിടെയെങ്കിലും പര്യടനം നടത്താമെന്നും ബിസിസിഐയ്ക്കു അനായാസം പറയാന്‍ സാധിക്കുമായിരുന്നു.
സാമ്പത്തികമായി ബോര്‍ഡിനെയും അവരുടെ കളിക്കാരെയും സഹായിക്കുന്നതിന് ഈ ഇന്ത്യന്‍ ടീമിനോടു ലങ്ക നന്ദിയുള്ളവരായിരിക്കണം. ഇന്ത്യന്‍ ടീം അവിടെ പര്യടനം നടത്തിയിരുന്നില്ലെങ്കില്‍ ലങ്കന്‍ ബോര്‍ഡിന് ഫണ്ട് നഷ്ടവും സ്‌പോര്‍ണ്‍സര്‍ഷിപ്പ് നഷ്ടവും നേരിടേണ്ടി വരുമായിരുന്നുവെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്കു വമ്പന്‍ ജയം
സെവാഗിന്റെ അഭിപ്രായം ശരിവയ്ക്കുന്ന പ്രകടനമാണ് ആദ്യ ഏകദിനത്തില്‍ ഇന്ത്യ കാഴ്ചവച്ചത്. തികച്ചും ഏകപക്ഷീയമായ കളിയില്‍ ഏഴു വിക്കറ്റിന് ധവാന്റെ ടീം ലങ്കയെ നിഷ്പ്രഭരാക്കിയിരുന്നു. രണതുംഗയുടെ വിമര്‍ശനത്തിനും പരിഹാസത്തിനുമുള്ള മറുപടി കൂടിയാണ് കളിക്കളത്തില്‍ അവര്‍ നല്‍കിയത്.
ലങ്ക നല്‍കിയ 263 റണ്‍സിന്റെ വിജയലക്ഷ്യം വെറും 36.4 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ധവാന്‍ 86 റണ്‍സോടെ പുറത്താവാതെ നിന്നപ്പോള്‍ അരങ്ങേറ്റക്കാരന്‍ ഇഷാന്‍ കിഷന്‍ 59 റണ്‍സോടെ കസറി. പൃഥ്വി ഷായാണ് (43) മറ്റൊരു പ്രധാന സ്‌കോറര്‍. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications