Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിക്കളത്തില്‍ ഭയപ്പെടുത്തിയ എതിരാളികളെക്കുറിച്ച് വെളിപ്പെടുത്തി സെവാഗും അഫ്രീദിയും

ദില്ലി: ക്രിക്കറ്റ് കളിക്കളത്തിനകത്തും പുറത്തും എല്ലായിപ്പോഴും വാര്‍ത്താ പ്രാധാന്യം നേടുന്നതാണ് ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടം. ഇരു രാജ്യത്തെയും ആരാധകര്‍ തമ്മില്‍ വാക്‌പോരും ട്രോളുകളും പതിവാണെങ്കിലും കളിക്കാര്‍ തമ്മില്‍ ശത്രുത കാണിക്കാറില്ല. കഴിഞ്ഞദിവസം ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗും പാക് താരം ഷാഹിദ് അഫ്രീദിയും പങ്കെടുത്ത ഒരു അഭിമുഖം തന്നെ ഇതിന് ഉദാഹരണം.

മെസ്സിയോ റൊണാള്‍ഡോയോ? ആരാണ് മികച്ചവന്‍?; മുന്‍ അര്‍ജന്റീന താരം സാവിയോള പറയുന്നു
കളിക്കളത്തില്‍ തങ്ങളെ ഭയപ്പെടുത്തിയ കളിക്കാര്‍ ആരെന്ന് ഇരുവരും അഭിമുഖത്തില്‍ വെളിപ്പെടുത്തി. പാക് ബൗളര്‍ ഷൊയബ് അക്തറിനെയായിരുന്നു തനിക്ക് ഭയമെന്നാണ് സെവാഗ് തുറന്നു പറഞ്ഞത്. എപ്പോള്‍ വേണമെങ്കിലും അക്തറിന്റെ പന്ത് കാലിലോ ഹെല്‍മറ്റിലോ പതിക്കാം. പതലവണ അക്തറിന്റെ ബൗണ്‍സറുകള്‍ തന്റെ ഹെല്‍മറ്റില്‍ പതിച്ചിട്ടുണ്ട്. അക്തറിനെ ഭയമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പന്തുകള്‍ അടിച്ചുപറത്താന്‍ ഇഷ്ടമായിരുന്നെന്നും സെവാഗ് വെളിപ്പെടുത്തി.

sehwag-afridi

താന്‍ പൊതുവെ ബാറ്റ്‌സ്മാന്മാരെ ഭയക്കാറില്ലെന്നായിരുന്നു അഫ്രീദിയുടെ മറുപടി. എന്നാല്‍, സെവാഗിനെതിരെ പന്തെറിയാന്‍ ഭയമായിരുന്നെന്ന് അഫ്രീദി പറഞ്ഞു. തങ്ങളുടെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മനോഹരങ്ങളായ മുഹൂര്‍ത്തങ്ങളും ഇരുവരും പങ്കുവെച്ചു. 2007ലെയും 2011ലെയും ലോകകപ്പ് വിജയങ്ങളാണ് സെവാഗിന് പ്രിയപ്പെട്ടത്. അഫ്രീദിക്കാകട്ടെ 2009ലെ ടി20 ലോകകപ്പ് വിജയമായിരുന്നു മനോഹരം. പാക്കിസ്ഥാന്‍ ക്രിക്കറ്റ് തീവ്രവാദത്തിന്റെ പേരില്‍ ബുദ്ധിമുട്ടുമ്പോഴായിരുന്നു ആ വിജയമെന്നും അഫ്രീദി പറഞ്ഞു.

Story first published: Monday, October 1, 2018, 14:52 [IST]
Other articles published on Oct 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+