For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാവം ഗാംഗുലി, അന്ന് 'ചമ്മി' പോയി! ദാദയെ പ്രാങ്ക് ചെയ്ത സംഭവം വെളിപ്പെടുത്തി സെവാഗ്

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവര്‍ ഉള്‍പ്പെട്ടിരുന്ന ഇന്ത്യയുടെ ക്രിക്കറ്റ് കാലഘട്ടം ആരാധകര്‍ക്ക് മറക്കാനാവാത്തതാണ്. ഗാംഗുലിയെന്ന നായകന് കീഴില്‍ തലയുയര്‍ത്തി പോരാടുന്ന ഇന്ത്യയാണ് ആ കാലത്ത് ഉണ്ടായിരുന്നത്. നിരവധി മനോഹരമായ ഓര്‍മകള്‍ ആരാധകര്‍ക്ക് സമ്മാനിച്ച ടീമാണ് ഗാംഗുലിക്ക് കീഴില്‍ കളിച്ചത്. അന്നത്തെ ഇന്ത്യന്‍ താരങ്ങള്‍ തമ്മില്‍ വലിയ സൗഹൃദവും കാത്തുസൂക്ഷിച്ചിരുന്നു.

യുവരാജ് സിങ്, വീരേന്ദര്‍ സെവാഗ് എന്നിവരായിരുന്നു അന്നത്തെ ഇന്ത്യന്‍ ടീമിലെ വില്ലന്മാര്‍. സഹ താരങ്ങളെ പ്രാങ്ക് ചെയ്യുന്നതും യുവതാരങ്ങളെ തമാശക്ക് റാഗ് ചെയ്യുന്നതുമെല്ലാമായിരുന്നു അന്നത്തെ സെവാഗിന്റെയും യുവിയുടെയും പ്രധാന ഹോബി. സച്ചിന്‍ ടെണ്ടുല്‍ക്കറും പ്രാങ്ക് ചെയ്യുന്ന കാര്യത്തില്‍ ഒട്ടും മോശമല്ലായിരുന്നു. ഇപ്പോഴിതാ സച്ചിനൊപ്പം ചേര്‍ന്ന് ഗാംഗുലിയെ പ്രാങ്ക് ചെയ്ത സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് വീരേന്ദര്‍ സെവാഗ്.

2003ല്‍ നടന്ന സംഭവത്തെക്കുറിച്ചാണ് ഗൗരവ് കപൂറിന്റെ ഷോയിലൂടെ സെവാഗ് വെളിപ്പെടുത്തിയത്. സച്ചിനും സെവാഗും ഗാംഗുലിയും അന്ന് സൂപ്പര്‍ താരങ്ങളായിരുന്നു. മൂന്ന് പേരും അഡിഡാസിന്റെ അംബാസഡറായിരുന്നു. ഇത് മുതലാക്കിയാണ് സച്ചിനും സെവാഗും ചേര്‍ന്ന് ഗാംഗുലിയെ പ്രാങ്ക് ചെയ്തത്. 'ഒരു ദിവസം ഡ്രസിങ് റൂമില്‍വെച്ച് സൗരവ് ഗാംഗുലി കുളിക്കാന്‍ കയറി. ആ സമയത്ത് ഗാംഗുലിയെ ഒന്ന് പറ്റിച്ചാലോയെന്ന് സച്ചിന്‍ പാജി എന്നോട് ചോദിച്ചു.

ഞാന്‍ സമ്മതം പറഞ്ഞു. ഞാന്‍ ചെയ്യുന്നതിനൊപ്പം തകര്‍ത്ത് അഭിനയിക്കണമെന്നാണ് സച്ചിന്‍ എന്നോട് പറഞ്ഞത്. ദാദ കുളി തുടങ്ങിയതോടെ പുറത്തുനിന്ന് ഞാനും സെവാഗും ചേര്‍ന്ന് സംസാരം തുടങ്ങി. ജര്‍മനിയില്‍ നിന്നുള്ള അഡിഡാസിന്റെ ടീ ഷര്‍ട്ട് എന്ത് മനോഹരമാണ് അല്ലേയെന്ന് സച്ചിന്‍ എന്നോട് ചോദിച്ചു. അതേ പാജി വളരെ നന്നായിട്ടുണ്ടെന്നും എത്ര മനോഹരമായ തുണിയാണിതെന്നും ധരിക്കുമ്പോള്‍ റോയല്‍ ലുക്ക് തോന്നുന്നുണ്ടെന്നും ഞാന്‍ മറുപടിയും പറഞ്ഞു.

virender sehwag

ഇതെല്ലാം ഉള്ളില്‍ നിന്ന് ഗാംഗുലി കേള്‍ക്കുന്നുണ്ടായിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെ ഗാംഗുലി അഡിഡാസിന്റെ ഓഫീസര്‍മാരെ വിളിച്ചു. സെവാഗിനും സച്ചിനും നല്‍കിയ ടീ ഷര്‍ട്ട് എന്തുകൊണ്ടാണ് തനിക്ക് നല്‍കാത്തതെന്നും എത്രയും വേഗം ടീ ഷര്‍ട്ട് അയച്ചു തരണമെന്നും പറഞ്ഞു. അല്‍പ്പം ദേഷ്യത്തോടെയാണ് ഗാംഗുലി അവരോട് സംസാരിച്ചത്. ഇതിന് ശേഷം അഡിഡാസിന്റെ ആളുകള്‍ എന്നെയും സച്ചിനെയും ബന്ധപ്പെടുകയും ഗാംഗുലി ചോദിച്ച ടീ ഷര്‍ട്ട് ഏതാണെന്ന് അന്വേഷിക്കുകയും ചെയ്തു.

അപ്പോള്‍ സച്ചിന്‍ പാജി കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. പിന്നീട് പ്രാങ്ക് ചെയ്തതാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ദാദക്കത് വലിയ നാണക്കേടായി. ഇളഭ്യ മുഖത്തോടെയാണ് ഏറെ നേരം ദാദയെ കാണപ്പെട്ടത്'- സെവാഗ് പറഞ്ഞു. മൈതാനത്തിനകത്തും പുറത്തും കര്‍ക്കശ സ്വഭാവക്കാരനായിരുന്നു ഗാംഗുലിയെങ്കിലും സെവാഗുമായി അടുത്ത സൗഹൃദമായിരുന്നു ഗാംഗുലിക്ക് ഉണ്ടായിരുന്നത്. സെവാഗിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച താരമാണ് ദാദ.

കരിയറിന്റെ ആദ്യ സമയത്ത് സെവാഗ് മധ്യനിര ബാറ്റ്‌സ്മാനായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സെവാഗിന് സാധിച്ചിരുന്നില്ല. പിന്നീട് ഓപ്പണറായ ശേഷമാണ് സെവാഗ് സൂപ്പര്‍ ഹീറോയായി മാറിയത്. അന്ന് സച്ചിനൊപ്പം ഗാംഗുലി ഓപ്പണറായി കസറുന്ന സമയമായിരുന്നു. എന്നാല്‍ സെവാഗിനായി ഗാംഗുലി ഓപ്പണര്‍ സ്ഥാനം വിട്ടുനല്‍കി. ഇത് സെവാഗിന്റെ കരിയറും മാറ്റിമറിച്ചു. ഇന്ത്യക്കായി ടെസ്റ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരമാണ് സെവാഗ്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്.

ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന് പേരെടുത്ത ബാറ്റ്‌സ്മാനാണ് സെവാഗ്. ഇന്ത്യക്കായി 104 ടെസ്റ്റും 251 ഏകദിനവും 19 ടി20യും കളിച്ച സെവാഗ് 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു.

Story first published: Friday, August 4, 2023, 18:54 [IST]
Other articles published on Aug 4, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+