Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ത്രില്ലിങ് ക്ലൈമാക്‌സിലേക്ക്... ടെസ്റ്റ് പരമ്പര ആര് നേടും, ഇന്ത്യയോ ഇംഗ്ലണ്ടോ? സെവാഗ് പ്രവചിക്കുന്നു

സെവാഗ് പ്രവചിക്കുന്നു | Oneindia Malayalam

മുംബൈ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ത്രസിപ്പിക്കുന്ന ക്ലൈമാക്‌സിലേക്കു നീങ്ങുകയാണ്. മൂന്നു ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ ഇംഗ്ലണ്ട് 2-1നു മുന്നിലാണെങ്കിലും ടീം ഇന്ത്യയെ എഴുതിത്തള്ളാന്‍ കഴിയില്ല. ആദ്യ രണ്ടു ടെസ്റ്റുകളിലും ആതിഥേയര്‍ക്കു മുന്നില്‍ നിഷ്പ്രഭരായിപ്പോയ ഇന്ത്യയെ അല്ല മൂന്നാം ടെസ്റ്റില്‍ കണ്ടത്.

ആദ്യ ദിനം മുതലുള്ള ആധിപത്യം അവസാന ദിനം വരെ നിലനിര്‍ത്തിയ ഇംഗ്ലണ്ടിനെ കോലിപ്പട മലര്‍ത്തിയടിക്കുകയായിരുന്നു. ഈ ജയത്തോടെ പരമ്പരയില്‍ ഇന്ത്യ പ്രതീക്ഷ നിലനിര്‍ത്തുകയും ചെയ്തിരുന്നു.

മുന്‍ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗ് പരമ്പരയെക്കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ്. ഒരു ചാനലില്‍ ക്രിക്കറ്റ് സംവാദത്തില്‍ സംസാരിക്കവെയായിരുന്നു വീരുവിന്റെ പ്രവചനം.

പരമ്പര ഇന്ത്യ നേടും

പരമ്പര ഇന്ത്യ നേടും

ടെസ്റ്റ് പരമ്പര ഇന്ത്യ നേടുമെന്നാണ് സെവാഗ് പ്രവചിച്ചിരിക്കുന്നത്. പരമ്പരയിലെ അടുത്ത രണ്ടു ടെസ്റ്റുകളിലും ജയിച്ച് 3-2ന് വിരാട് കോലിയും സംഘവും പരമ്പര കൈക്കലാക്കുമെന്ന് സെവാഗ് ചൂണ്ടിക്കാട്ടി. കോലിയുടെ നായകത്വത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കാവും. അത് എളുപ്പമാവില്ല, എന്നാല്‍ നിലവിലെ ടീമിന് അതു അസാധ്യമല്ലെന്നും അദ്ദേഹം വിശദമാക്കി.

കോലിയില്‍ രാജ്യത്തിന് വിശ്വാസം

കോലിയില്‍ രാജ്യത്തിന് വിശ്വാസം

ടീമിലെ താരങ്ങള്‍ക്കു മാത്രമല്ല രാജ്യത്തിനും കോലിയില്‍ ഉറച്ച വിശ്വാസമാണുള്ളത്. ഇന്ത്യന്‍ ടീം കോലിയെ ഏറെ ആശ്രയിക്കുന്നുണ്ട്. പരമ്പരയിലെ ഇനിയുള്ള ടെസ്റ്റുകളിലും അദ്ദേഹത്തിന് കൂടുതല്‍ റണ്‍സ് നേടാനാവുമെന്ന് തന്നെയാണ് പ്രതീക്ഷ. കോലിയുടെ തകര്‍പ്പന്‍ ഫോം ടെസ്റ്റ് പരമ്പര ഇന്ത്യക്കു നേടിത്തരുമെന്നും വിശ്വസിക്കുന്നതായി സെവാഗ് പറഞ്ഞു.

റണ്‍വേട്ടക്കാരന്‍ കോലി

റണ്‍വേട്ടക്കാരന്‍ കോലി

ഈ പരമ്പരയിലെ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ കോലി ബഹുദൂരം മുന്നിലാണ്. മൂന്നു ടെസ്റ്റുകളില്‍ നിന്നും 440 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. രണ്ടു സെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു. ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്‌റ്റോയുടെ സമ്പാദ്യം 206 റണ്‍സാണ്.
ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ കോലിക്കു പിറകില്‍ ഏറ്റവുമധികം റണ്‍സെടുത്തത് ഹര്‍ദിക് പാണ്ഡ്യയാണ്. 160 റണ്‍സാണ് താരം നേടിയത്.

Story first published: Tuesday, August 28, 2018, 9:46 [IST]
Other articles published on Aug 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+