For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരാട് കോലിയെക്കാള്‍ കേമന്‍ രോഹിത് ശര്‍മ! ഈ കാരണങ്ങള്‍ നോക്കൂ; സെവാഗ് പറയുന്നു

മുംബൈ: ആധുനിക ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖങ്ങളാണ് വിരാട് കോലിയും രോഹിത് ശര്‍മയും. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ആ സിംഹാസനം നേടിയെടുക്കാന്‍ വിരാട് കോലിക്കായി. സച്ചിന്റെ 49 ഏകദിന സെഞ്ച്വറി റെക്കോഡടക്കം തകര്‍ത്ത കോലി ഇന്ന് ലോക ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. രോഹിത് ശര്‍മ വീരേന്ദര്‍ സെവാഗിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച വെടിക്കെട്ട് ഓപ്പണറാണ്. നായകനെന്ന നിലയില്‍ ഗംഭീര റെക്കോഡുകള്‍ രോഹിത്തിനുണ്ട്.

പവര്‍പ്ലേയില്‍ കടന്നാക്രമിക്കുന്ന രോഹിത്തിന്റെ പേരിലാണ് ഒട്ടുമിക്ക സിക്‌സര്‍ റെക്കോഡുകളും. രോഹിത്തിനും കോലിക്കും വലിയ ആരാധക പിന്തുണയുമുണ്ട്. എന്നാല്‍ ഇവരിലാരാണ് കൂടുതല്‍ മികച്ചവനെന്ന് പറയുക പ്രയാസമാണ്. രണ്ട് പേരും തങ്ങളുടേതായ ശൈലികൊണ്ടും പ്രകടനംകൊണ്ടും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇപ്പോഴിതാ കോലിയെക്കാള്‍ മികച്ച താരം രോഹിത് ശര്‍മയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് വീരേന്ദര്‍ സെവാഗ്. ഇതിന്റെ കാരണവും സെവാഗ് പറയുന്നു.

ക്യാപ്റ്റന്‍സി മികവ്

നായകനെന്ന നിലയിലെ രോഹിത്തിന്റെ മികവാണ് സെവാഗ് പ്രധാനമായും ചൂണ്ടിക്കാട്ടിയത്. വിരാട് കോലി ആക്രമണോത്സക ക്യാപ്റ്റന്‍സിയുള്ള താരമായിരുന്നെങ്കിലും തന്ത്രപരമായ സമീപനങ്ങള്‍ കുറവായിരുന്നു. കോലി കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ശൈലി ടീമിനുള്ളില്‍ കൊണ്ടുവരുമ്പോള്‍ താരങ്ങള്‍ക്ക് സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ സാധിക്കാതെ വരും. എന്നാല്‍ രോഹിത് ശര്‍മ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന അന്തരീക്ഷമാണ് ടീമിനുള്ളില്‍ സൃഷ്ടിക്കുന്നത്.

രോഹിത്തിന് കീഴില്‍ താരങ്ങള്‍ കൂടുതല്‍ ഭയമില്ലാതെ കളിക്കുമെന്നാണ് സെവാഗിന്റെ വിലയിരുത്തല്‍. കോലി ഇന്ത്യയുടെ നായകനായിരുന്നപ്പോള്‍ വിദേശ പര്യടനങ്ങളിലെ പ്രകടനങ്ങള്‍ ഗംഭീരമായിരുന്നു. ഓസ്‌ട്രേലിയയില്‍ രണ്ട് തവണ ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയതും കോലി വളര്‍ത്തിയ ടീമുമായാണ്. രോഹിത് കോലിയെപ്പോലെ ആക്രമണോത്സകത കാട്ടാറില്ല. ശാന്തനായി നിന്ന് തന്ത്രപരമായി ടീമിനെ ജയിപ്പിച്ചെടുക്കാന്‍ രോഹിത്തിന് കഴിവുണ്ട്.

virat kohli rohit sharma

കാലത്തിനൊത്ത് മാറാനുള്ള കഴിവ്

വിരാട് കോലിയെക്കാള്‍ കാലത്തിനൊത്ത് മാറാനുള്ള കഴിവ് രോഹിത് ശര്‍മക്കാണെന്നാണ് സെവാഗിന്റെ വിലയിരുത്തല്‍. ആധുനിക ക്രിക്കറ്റില്‍ അടിച്ചു തകര്‍ത്ത് കളിക്കാനുള്ള കഴിവ് അത്യാവശ്യമാണ്. എല്ലാ ഫോര്‍മാറ്റിലും ഈ ആക്രമണ ബാറ്റിങ് ശൈലി ഇന്ന് ആവശ്യമാണ്. രോഹിത് ശര്‍മ ഈ ശൈലിയില്‍ കളിക്കുന്ന താരമാണ്. എന്നാല്‍ കോലിക്ക് ഈ ശൈലിക്കൊത്ത് കളിക്കാന്‍ സാധിക്കുന്നില്ലെന്നാണ് സെവാഗ് പറയുന്നത്. രോഹിത് പവര്‍പ്ലേയ്ക്കുള്ളില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കുന്ന നായകനാണ്.

എന്നാല്‍ കോലിക്ക് ഈ മികവ് അവകാശപ്പെടാനാവില്ലെന്നാണ് സെവാഗ് പറയുന്നത്. ആധുനിക ക്രിക്കറ്റില്‍ പതിയെ തുടങ്ങി പിന്നീട് ആക്രമിക്കുകയെന്ന ശൈലി വലിയ ഗുണം ചെയ്യുന്നതല്ല. ഇത്തരം താരങ്ങള്‍ക്ക് ടീമിലെ സ്വീകാര്യത കുറയുന്നു. എന്നാല്‍ രോഹിത് ശര്‍മ ഏത് സാഹചര്യത്തിനോടും പൊരുത്തപ്പെടുകയും അതിനനുസരിച്ച് ശൈലി മാറ്റി കളിക്കുകയും ചെയ്യുമെന്നും ഇത് പ്രതിഭയാണ് കാട്ടുന്നതെന്നുമാണ് സെവാഗ് പറയുന്നത്.

സമ്മര്‍ദ്ദം മറികടക്കാനുള്ള കഴിവ്

സമ്മര്‍ദ്ദ സാഹചര്യത്തില്‍ രോഹിത് ശര്‍മയാണ് വിരാട് കോലിയെക്കാള്‍ ഒരുപടി മുകളിലെന്നാണ് സെവാഗിന്റെ വിലയിരുത്തല്‍. സമ്മര്‍ദ്ദമുള്ള സാഹചര്യത്തില്‍ മികച്ച തീരുമാനമെടുക്കാനും മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിക്കാനും രോഹിത്തിന് കഴിവുണ്ട്. ഐസിസി ടൂര്‍ണമെന്റുകളില്‍ രോഹിത്തിന് അസാധ്യ മികവാണുള്ളത്. ലോകകപ്പുകളില്‍ രോഹിത് ശര്‍മയുടെ പ്രകടനങ്ങളെല്ലാം ഗംഭീരമാണ്. ഒരു ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് രോഹിത്.

അവസാന ടി20 ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിക്കുന്നതില്‍ രോഹിത്തിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. എന്നാല്‍ കോലിയെപ്പോലെ ഒറ്റയാള്‍ പ്രകടനത്തിലൂടെ രോഹിത് ടീമിനെ വിജയത്തിലേക്കെത്തിച്ചത് വളരെ കുറവാണെന്ന് തന്നെ പറയാം. റണ്‍സ് പിന്തുടരുമ്പോഴുള്ള കോലിയുടെ ബാറ്റിങ് മികവ് മറ്റ് താരങ്ങളെക്കാള്‍ ഒരു പടി മുകളില്‍ത്തന്നെയാണ്.

Story first published: Tuesday, September 10, 2024, 6:41 [IST]
Other articles published on Sep 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+