ഐപിഎല്‍: ഞെട്ടിച്ച് സെവാഗ്, ഡ്രീം ടീമില്‍ ധോണിയില്ല!! കോലിയും പുറത്ത്... അമ്പരന്ന് ക്രിക്കറ്റ് ലോകം
മുംബൈ: ക്രിക്കറ്റിന്റെ ചെറുപൂരമായ ഐപിഎല്ലിന്റെ മറ്റൊരു സീസണിനു കൂടി തിരശീല വീണിരിക്കുന്നു. കഴിഞ്ഞ രണ്ടു മാസത്തോളമായി ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിച്ച നിരവധി പോരാട്ടങ്ങള്‍ക്കാണ് ടൂര്‍ണമെന്റ് സാക്ഷിയായത്. ആര്‍ അശ്വിന്റെ മങ്കാദിങ് അടക്കം ചില വിവാദങ്ങള്‍ ചര്‍ച്ചയായെങ്കിലും തീപ്പൊരി പ്രകടനങ്ങള്‍ക്കു മുന്നില്‍ ഇവയെല്ലാം നനഞ്ഞ പടക്കമായി മാറി.
ഐപിഎല്ലിന്റെ ഈ സീസണിലെ പ്രകനടത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ഡ്രീം ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണറും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മുന്‍ പരിശീലകുമായ വീരേന്ദര്‍ സെവാഗ്.

ധോണി, കോലി, എബിഡിയില്ല
ചില വമ്പന്‍ താരങ്ങളെ സെവാഗ് തന്റെ ഡ്രീം ഇലവനിലേക്കു പരിഗണിച്ചില്ലെന്നതാണ് ശ്രദ്ധേയം. ഐപിഎല്ലിലെ ഇതിഹാസ ക്യാപ്റ്റനായ എംഎസ് ധോണിയാണ് തഴയപ്പെട്ടവരിലെ പ്രമുഖന്‍. അദ്ദേഹം മാത്രമല്ല, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായ വിരാട് കോലിയും തഴയപ്പെട്ടു. ആര്‍സിബിയുടെ മുന്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സും സെവാഗിന്റെ ടീമില്‍ ഇല്ല.
പ്രശസ്തിയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് പ്രകടനത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ മാത്രമാണ് താന്‍ ടീമിനെ തിരഞ്ഞെടുത്തതെന്നാണ് സെവാഗിന്റെ വിശദീകരണം.

ധവാനും ബെയര്‍സ്റ്റോയും ഓപ്പണര്‍മാര്‍
ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ശിഖര്‍ ധവാനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ജോണി ബെയര്‍സ്‌റ്റോയുമാണ് സെവാഗിന്റെ ടീമിലെ ഓപ്പണര്‍മാര്‍. കിങ്‌സ് ഇലവന്‍ പഞ്ചാബിനായി സീസണില്‍ കൂടുതല്‍ റണ്‍സെടുത്ത ലോകേഷ് രാഹുലാണ് മൂന്നാമനായി ക്രീസിലെത്തുക.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ നാലാം നമ്പറിലാണ് സെവാഗ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാര്‍ണര്‍ തന്നെയാണ് ഡ്രീം ടീമിന്റെ ക്യാപ്റ്റന്‍. ഓപ്പണറായി കളിക്കുന്ന അതേ പ്രകടനം തന്നെ മധ്യനിരയിലും വാര്‍ണര്‍ക്ക് ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് സെവാഗ് ചൂണ്ടിക്കാട്ടുന്നത്.

ധോണിക്കു പകരം പന്ത്
ധോണിക്കു പകരം ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനാണ് സെവാഗ് വിക്കറ്റ് കീപ്പറുടെ ചുമതല നല്‍കിയിരിക്കുന്നത്. ഐപിഎല്ലില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരം പന്താണെന്ന് സെവാഗ് പറയുന്നു.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സൂപ്പര്‍ താരം ആന്ദ്രെ റസ്സലിനെയും മുംബൈ ഇന്ത്യന്‍സിന്റെ ഹര്‍ദിക് പാണ്ഡ്യയെയുമാണ് ഓള്‍റൗണ്ടര്‍മാരായി സെവാഗ് ടീമിലേക്കു പരിഗണിച്ചിരിക്കുന്നത്.

ബൗളിങ് നിര
മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറയും ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കാഗിസോ റബാദയുമാണ് ടീമിന്റെ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ രാഹുല്‍ ചഹര്‍, രാജസ്ഥാന്‍ റോയല്‍സിന്റെ ശ്രേയസ് ഗോപാല്‍, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇമ്രാന്‍ താഹിര്‍ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. ടീമിലെ 12ാമനാണ് ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ സ്പിന്നറായ താഹിര്‍.

സെവാഗിന്റെ ഡ്രീം ഇലവന്‍
ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), ശിഖര്‍ ധവാന്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), ജോണി ബെയര്‍സ്റ്റോ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), ലോകേഷ് രാഹുല്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്), റിഷഭ് പന്ത് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), ആന്ദ്രെ റസ്സല്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്), ഹര്‍ദിക് പാണ്ഡ്യ (മുംബൈ ഇന്ത്യന്‍സ്), ശ്രേയസ് ഗോപാല്‍ (രാജസ്ഥാന്‍ റോയല്‍സ്), കാഗിസോ റബാദ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), ജസ്പ്രീത് ബുംറ, രാഹുല്‍ ചഹര്‍ (മുംബൈ ഇന്ത്യന്‍സ്). 12ാമന്‍- ഇമ്രാന്‍ താഹിര്‍ (ചെന്നൈ സൂപ്പര്‍ കിങ്‌സ്).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications