Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ചങ്കായ' സച്ചിനെ തഴഞ്ഞ് വീരു!! നമ്പര്‍ വണ്‍ കോലിയെന്ന് മുന്‍ ഇതിഹാസം, ഈ കാരണം

ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച അഞ്ചു ബാറ്റര്‍മാര്‍ ആരൊക്കെയാണെന്നു തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണറും വെടിക്കെട്ട് താരവുമായ വീരേന്ദര്‍ സെവാഗ്. ഏകദിന ഫോര്‍മാറ്റിലുള്ള ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു നാളെ തുടക്കം കുറിക്കാനിരിക്കെയാണ് ഓള്‍ടൈം ബെസ്റ്റായ അഞ്ചു പേര്‍ ആരൊക്കെയാണന്നു അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെവാഗ് തിരഞ്ഞെടുത്തിട്ടുള്ള മികച്ച അഞ്ചു ഏകദിന ബാറ്റര്‍മാരില്‍ ഇന്ത്യയുടെ രണ്ടു പേര്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ. വെസ്റ്റ് ഇന്‍ഡീസ്, സൗത്താഫ്രിക്ക, പാകിസ്താന്‍ ടീമുകളിലെ ഓരോ താരങ്ങളെ വീതവും അദ്ദേഹം തന്റെ എലൈറ്റ് ക്ലബ്ബില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

VIRENDER SEHWAG

അഞ്ചു പേര്‍ ആരൊക്കെ?

ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ആധുനിക ക്രിക്കറ്റിലെ ബെസ്‌റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന വിരാട് കോലി, വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍, സൗത്താഫ്രിക്കയുടെ 360 ബാറ്ററായിരുന്ന എബി ഡിവില്ലിയേഴ്സ്, പാകിസ്താന്റെ ഇന്‍സാമുള്‍ ഹഖ് തുടങ്ങിയവരെയാണ് എക്കാലത്തെയും മികച്ച അഞ്ചു ബാറ്റര്‍മാരായി വീരേന്ദര്‍ സെവാഗ് ചൂണ്ടിക്കാണിച്ചത്.

ക്രിസ് ഗെയ്ല്‍ മഹാനായ ഓപ്പണറും ബാറ്ററുമായിരുന്നു. എന്റെ ലിസ്റ്റില്‍ അഞ്ചാംസ്ഥാനത്തു അദ്ദേഹമാണ്. 2002-03ല്‍ ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസിലേക്കു പോയത് എനിക്കോര്‍മയുണ്ട്. ആ പരമ്പരയിലെ ആറു മല്‍സരങ്ങളില്‍ മൂന്നിലും അദ്ദേഹം സെഞ്ച്വറി നേടുകയും ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ ബാക്ക്ഫൂട്ടില്‍ സിക്‌സറടിക്കുന്നത് ഞാന്‍ കണ്ട ആദ്യത്തെ താരവും അദ്ദേഹമാണെന്നു വീരു പറയുന്നു.

നാലാമനായി എബിഡിയെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. നമ്പര്‍ 4 എബി ഡിവില്ലിയേഴ്‌സാണ്. അദ്ദേഹം കളിച്ചിരുന്ന രീതി എനിക്കു ഏറെ ഇഷ്ടമായിരുന്നു. ക്രീസില്‍ ബാലന്‍സില്ലാതെ സിക്‌സറുകളടിക്കുന്നത് ഞാന്‍ കണ്ടിട്ടുള്ള ഏക ബാറ്ററും എബിഡിയാണെന്നും വീരു വ്യക്തമാക്കി. മൂന്നാമനായി മുന്‍ പാക് ക്യാപ്റ്റന്‍ കൂടിയായിരുന്ന ഇന്‍സിയാണുള്ളത്.

മൂന്നാത്തെ മികച്ച ഏകദിന ബാറ്ററായി ഞാന്‍ പറയുക ഇന്‍സമാമുള്‍ ഹഖിനെയാണ്. നാലാം നമ്പറില്‍ ബാറ്റിങിനെത്തി കളി നിയന്തിച്ചിരുന്ന താരമായിരുന്നു അദ്ദേഹം. ഒരു മല്‍സരത്തെ എങ്ങനെ അവസാനം വരെ കൊണ്ടു പോവാനമെന്നു ഞാന്‍ പഠിച്ചത് ഇന്‍സിയില്‍ നിന്നാണ്. നിങ്ങള്‍ക്കു എങ്ങനെ കളി നിയന്ത്രിക്കാമെന്നും ഞാന്‍ അദ്ദേഹത്തില്‍ നിന്നും പഠിച്ചെടുത്തു.

ആ സമയങ്ങളില്‍ ഒരോവറില്‍ ഏഴ്, എട്ട് റണ്‍സ് പോലും ചേസ് ചെയ്യുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. എന്നാല്‍ ഇന്‍സി അതു ചിരിച്ചുകൊണ്ട് ചെയ്യാറുണ്ടായിരുന്നു. കാരണം എപ്പോള്‍, ആര്‍ക്കെതിരേ സിക്‌സറടിക്കണമെന്നു അദ്ദേഹത്തിനു നല്ല കണക്കുകൂട്ടല്‍ ഉണ്ടായിരുന്നതായും സെവാഗ് വിശദമാക്കി.

SACHIN KOHLI

സച്ചിന്‍ vs കോലി

ഇന്ത്യന്‍ ടീമിലെ അടുത്ത സുഹൃത്തും ആരാധനാ പാത്രവുമെല്ലാമായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറേക്കാള്‍ മുകളിലാണ് വിരാട് കോലിയെ വീരേന്ദര്‍ സെവാഗ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇതിന്റെ കാരണം അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു. ടോപ്പ് ഫൈവില്‍ സച്ചിന്‍ രണ്ടാമതാണെങ്കില്‍ കോലിയാണ് തലപ്പത്ത്. ഇതിന്റെ കാരണവും വീരു പറയുന്നു.

എല്ലാവരുടെയും ഫേവറിറ്റും എന്റെ റോള്‍ മോഡലുമെല്ലാം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. അദ്ദേഹത്തിനൊപ്പം ഗ്രൗണ്ടില്‍ നടക്കുമ്പോഴുണ്ടാവുന്ന അനുഭവത്തെക്കുറിച്ച് നിങ്ങള്‍ക്കറിയാം. സിംഹത്തോടൊപ്പം കാട്ടിലേക്കു പോവുന്നതു പോലെയാണത്. എല്ലാവരുടെയും ശ്രദ്ധ സിംഹത്തിലുമായിരിക്കും. ഇതു കാരണം തനിക്കു നിശബ്ധമായി റണ്ണെടുക്കാനും കഴിഞ്ഞിരുന്നതായി സെവാഗ് വ്യക്തമാക്കി.

വിരാട് കോലിയാണ് എന്റെ ലിസ്റ്റിലെ നമ്പര്‍ വണ്‍. ചേസ് മാസ്റ്ററെന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തെപ്പോലെ സ്ഥിരതയുള്ള ഒരു പ്ലെയര്‍ ഇനിയൊരിക്കലും ഉണ്ടായേക്കില്ല. ഇപ്പോള്‍ കാണുന്ന വിരാട് കോലി ആയിരുന്നില്ല തുടക്ക കാലങ്ങളിലുണ്ടായിരുന്നത്.

അദ്ദേഹം സമയമെടുക്കുകയും ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും ചെയ്തു. 2011-12നു ശേഷം ഫിറ്റ്‌നസിന്റെയും സ്ഥിരതയുടെയും കാര്യത്തില്‍ വിരാട് ഒരുപാട് മാറിയിട്ടുണ്ട്. അതിശയിപ്പിക്കുന്ന ഇന്നിങ്‌സുകളാണ് അദ്ദേഹം കളിച്ചിട്ടുള്ളതെന്നും വീരു കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, February 18, 2025, 13:22 [IST]
Other articles published on Feb 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+