സെവാഗ്-ധോണി പിണക്കം, സത്യമെന്ത്? കരിയര്‍ അവസാനിപ്പിച്ചെന്നതിനോടു അന്നു വീരു പറഞ്ഞത്
ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍ നെടുംതൂണുകളായിരുന്നു ഇതിഹാസ നായകന്‍ എംഎസ് ധോണിയും ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗും. 2007ലെ പ്രഥമ ടി20 ലോകകപ്പ് നേട്ടം മുതല്‍ 2011ലെ ഏകദിന ലോകകപ്പ് വിജയം വരെ ഒരുപാട് സുവര്‍ണ മുഹൂര്‍ത്തങ്ങളില്‍ പങ്കാളിയാവാനും ഇരുവര്‍ക്കുമായിട്ടുണ്ട്. എന്നാല്‍ ഇതിനിടെ സെവാഗും ധോണിയും തമ്മില്‍ പിണങ്ങിയതായും സെവാഗിന്റെ കരിയര്‍ നേരത്തേ അവസാനിക്കാന്‍ ഇടയാക്കിയത് ഇതായിരുന്നുവെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
2007ലെ ടി20 ലോകകപ്പിനു ശേഷമാണ് ആദ്യമായി സെവാഗ്- ധോണി പിണക്കത്തെക്കുറിച്ച് റിപ്പോര്‍ട്ടകള്‍ വരുന്നത്. പാകിസ്താനെതിരായ ഫൈനലില്‍ സെവാഗിനെ പുറത്തിരുത്തി ഓള്‍റൗണ്ടര്‍ യൂസുഫ് പഠാനെ ഇന്ത്യ കളിപ്പിച്ചിരുന്നു. ഇതു വീരുവിനെ അസ്വസ്ഥനാക്കുകയും ചെയ്തിരുന്നു.

യൂസുഫ് ഫ്‌ളോപ്പായി മാറി
സെവാഗിനു പകരം യൂസുഫ് പഠാനെ കളിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഫൈനലില്‍ പാളിയിരുന്നു. എട്ടു ബോളില്‍ 15 റണ്‍സ് മാത്രമാണ് അദ്ദേഹമെടുത്തത്. ബൗളിങിലാവട്ടെ ഒരോവര്‍ എറിഞ്ഞ യൂസുഫ് അഞ്ചു റണ്‍സാണ് വഴങ്ങിയതെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.
സെവാഗ്-ധോണി തര്‍ക്കത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് അന്നു പല തവണ തള്ളിയിരുന്നു. പക്ഷെ വീരുവിന്റെ കരിയര്‍ നശിപ്പിച്ചത് ധോണിയാണെന്നു അന്നു നിരവധി ആരാധകര്‍ ആരോപിച്ചിരുന്നു. മാത്രമല്ല വിടവാങ്ങല്‍ മല്‍സരം പോലും സെവാഗിന് ഇന്ത്യ നല്‍കിയിരുന്നില്ല. ദേശീയ ടീമില്‍ നിന്നും പുറത്തായ ശേഷമായിരുന്നു ഇനിയൊരു മടങ്ങിവരവുണ്ടായില്ലെന്നു ബോധ്യമാതോടെ അദ്ദേഹം ക്രിക്കറ്റ് മതിയാക്കിയത്.

സെവാഗിന്റെ പിറന്നാള്‍ ആശംസ
സെവാഗിന്റെ പഴയൊരു സോഷ്യല്‍ മീഡിയ പോസ്റ്റ് ഇപ്പോള്‍ വീണ്ടും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. 2018ല്‍ സെവാഗിന്റെ ഒരു പോസ്റ്റായിരുന്നു ഇതിനു വഴിയൊരുക്കിയത്. ധോണിക്കു പിറന്നാള്‍ ആശംകള്‍ നേര്‍ന്നുകൊണ്ടായിരുന്നു അന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പ് ഇട്ടത്.
ഹാപ്പി ബെര്‍ത്ത്‌ഡേ എംഎസ് ധോണി. നിങ്ങളുടെ ജീവിതം ഇനിയും ദൈര്‍ഘ്യമേറിയതായി മാറുകയും നിങ്ങളുടെ സ്റ്റംപിങിനേക്കാള്‍ വേഗത്തില്‍ എല്ലാത്തിലും സന്തോഷം കണ്ടെത്താനാവുകയും ചെയട്ടെയെന്നായിരുന്നു ധോണിക്കൊപ്പമുള്ള ഫോട്ടായ്‌ക്കൊപ്പം സെവാഗ് ആശംസിച്ചത്.

ധോണിക്കെതിരേ ആരാധകന്‍
സെവാഗിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ അന്നു ഏറെ ശ്രദ്ധിക്കപ്പെട്ടു. പലരും പോസ്റ്റിനു താഴെ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഒരു ആരാധകന്‍ ധോണിയെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് ഒരു കമന്റിട്ടത്. സെവാഗിന്റെ കരിയര്‍ അവസാനിപ്പിച്ച ഫിനിഷര്‍ക്കു പിറന്നാള്‍ ആശംകളെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.
ഇതു സെവാഗിന്റെയും ശ്രദ്ധയില്‍പ്പെടുകയും അദ്ദേഹം ഇതിനോടു പ്രതികരിക്കുകയും ചെയ്തു. ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചതില്‍ ധോണി ഉത്തരവാദിയല്ലെന്നു സൂചിപ്പിച്ചുകൊണ്ട് തെറ്റായ പ്രസ്താവനയെന്നായിരുന്നു സെവാഗ് അന്നു മറുപടി നല്‍കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications