For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സെവാഗും ആരതിയും വേര്‍പിരിഞ്ഞോ? അണ്‍ഫോളോ ചെയ്തു.. ദീപാവലിക്കും ഒപ്പമില്ല?

വിരമിച്ചിട്ട് പത്ത് വര്‍ഷത്തിലേറെയായെങ്കിലും ഇപ്പോഴും നിരവധി ആരാധകരുള്ള ക്രിക്കറ്ററാണ് വീരേന്ദര്‍ സെവാഗ്. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയും ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും നേടിയിട്ടുള്ള സെവാഗ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും അപകടകാരിയായ ഓപ്പണറില്‍ ഒരാളാണ്. വിരമിച്ചതിന് ശേഷം കമന്റേറ്റര്‍ എന്ന നിലയിലും തിളങ്ങുന്ന സെവാഗിന്റെ കുടുംബ ജീവിതം സംബന്ധിച്ച ചില അഭ്യൂഹങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

ദീപാവലിക്ക് സെവാഗ് പങ്ക് വെച്ച ചിത്രങ്ങളാണ് അഭ്യൂഹങ്ങള്‍ക്ക് ആധാരം. സെവാഗ് പങ്ക് വെച്ച ചിത്രങ്ങളില്‍ ഭാര്യ ആരതിയുടെ അഭാവം ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സെവാഗിന്റെ പുതിയ ദീപാവലി പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. പരമ്പരാഗത വസ്ത്രം ധരിച്ച താനും കുട്ടികളും ഉള്‍പ്പെടുന്ന ഒരു കുടുംബ ഫോട്ടോ സെവാഗ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു.

Virender Sehwag

ഇതില്‍ ആരതിയുടെ അഭാവം ആണ് എല്ലാവരുടേയും ശ്രദ്ധ ആകര്‍ഷിച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍, സെവാഗിന്റെ ഭാര്യ എവിടെയാണെന്ന് ചോദിച്ച് ആരാധകരുടെ ചോദ്യങ്ങളാല്‍ കമന്റ് ബോക്‌സ് നിറഞ്ഞു. ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ദമ്പതികളുടെ ബന്ധത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ ഉന്നയിക്കുകയും ഇരുവരും വേര്‍പിരിയലിന്റെ വക്കിലാണെന്നും വരെ പറഞ്ഞ് വെക്കുന്നുണ്ട്.

ഏതായാലും സെവാഗ് പങ്ക് വെച്ച ചിത്രത്തില്‍ ആരതിയില്ലാത്തത് പലതരത്തിലുള്ള കിംവദന്തികള്‍ക്ക് കാരണമാവുകയും ചെയ്തു. അതേസമയം, ആരതി തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ മക്കളായ ആര്യവീര്‍, വേദാന്ത് എന്നിവരോടൊപ്പമുള്ള രണ്ട് ഫോട്ടോകളും പങ്ക് വെച്ചിട്ടുണ്ട്. നേരത്തേയും ഇരുവരും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സെവാഗും ആരതിയും സോഷ്യല്‍ മീഡിയയില്‍ പരസ്പരം അണ്‍ഫോളോ ചെയ്തിരിക്കുകയാണ് എന്നാണ് വിവരം.

2004 ല്‍ ആയിരുന്നു സെവാഗിന്റേയും ആരതിയുടേയും വിവാഹം. 2007 ല്‍ ആയിരുന്നു ആദ്യമകനായ ആര്യവീര്‍ ജനിച്ചത്. 2010 ല്‍ ആയിരുന്നു വേദാന്തിന്റെ ജനനം. വീരേന്ദര്‍ സെവാഗ് അവസാനമായി ആരതി അഹ്ലാവത്തുമായി ഒരു പോസ്റ്റ് പങ്കിട്ടത് 2023 ഏപ്രില്‍ 28 നാണ്. ഏതായാലും വീരേന്ദര്‍ സെവാഗും ഭാര്യ ആരതി അഹ്ലാവത്തും 20 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

എന്നാല്‍ ഇതുവരെ, സെവാഗോ ആരതിയോ ഈ ഊഹാപോഹങ്ങളെക്കുറിച്ച് ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. വിശ്വസനീയമായ ഒരു ഉറവിടവും ഇരുവര്‍ക്കുമിടയില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.

Story first published: Tuesday, October 21, 2025, 15:00 [IST]
Other articles published on Oct 21, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+