Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതു ഡിവോഴ്‌സ് സീസണോ? വീരുവും ഭാര്യയും വേര്‍പിരിയുന്നു! ഉറപ്പിച്ച് സോഷ്യല്‍ മീഡിയ

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതു വിവാഹമോചനങ്ങളുടെ സീസണാണോ എന്ന സംശയത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. കാരണം സമീപകാലത്തു അത്രയേറെ വിവാഹ മോചന വാര്‍ത്തകളും ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളുമാണ് വന്നു കൊണ്ടിരിക്കുന്നത്. സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും ഭാര്യ ധനശ്രീ വര്‍മയും വേര്‍പിരിയലിന്റെ വക്കിലാണെന്നായിരുന്നു ഏറ്റവും ഒടുവിലായി വന്ന റിപ്പോര്‍ട്ട്. കൂടാതെ മുന്‍ താരം മനീഷ് പാണ്ഡെയും വിവാഹ മോചനത്തിലേക്കു നീങ്ങുകയാണെന്നും വാര്‍ത്തകള്‍ വന്നു.

ഇപ്പോഴിതാ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ വീരേന്ദര്‍ സെവാഗുമായി ബന്ധപ്പെട്ട വിവാഹ മോചന വാര്‍ത്തുകളാണ് ദേശീയ മാധ്യമങ്ങളിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. വീരുവും ഭാര്യ ആര്‍തി അഹ്ലാവത്തും തമ്മില്‍ വേര്‍പിരിയാന്‍ തയ്യാറടുക്കുകയണെന്ന ചില സൂചനകളും ലഭിച്ചതോടെയാണ് മറ്റൊരു ക്രിക്കറ്റര്‍ കൂടി വിവാഹ മോചനത്തിനു തയ്യാറെടുക്കുകയാണെന്നു ആരാധകരും ഉറപ്പിച്ചത്.

VIRENDER SEHWAG WIFE

അഭ്യൂഹങ്ങള്‍ക്കു കാരണമെന്ത്

വീരേന്ദര്‍ സെവാഗും ഭാര്യ ആര്‍തി അഹ്ലാവത്തും വിവാഹമോചനത്തിന് അരികിലാണെന്നു ക്രിക്കറ്റ് പ്രേമികള്‍ സംശയിക്കാന്‍ ഒരു വലിയ കാരണം കൂടിയുണ്ട്. വീരു സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണെങ്കിലും തന്റെ കുടുംബവുമായി ബന്ധപ്പെട്ട അധികം വിവരങ്ങളൊന്നും ആരാധകരുമായി പങ്കുവയ്ക്കാറില്ല.

വളരെ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മാത്രമേ ഭാര്യക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ അദ്ദേഹം പോസ്റ്റ് ചെയ്യാറുള്ളൂ. കഴിഞ്ഞ വര്‍ഷത്തെ ദീപാവലിക്കു അമ്മയ്ക്കും മൂത്ത മകന്‍ ആര്യവീറിനുമൊപ്പമുള്ള ചിത്രം സെവാഗ് പങ്കുവച്ചിരുന്നു. പക്ഷെ ഭാര്യ ആര്‍തിയെയും ഇളയ മകന്‍ വേദാന്തിനെയും ഇതില്‍ കാണാനില്ലായിരുന്നു. ഇതു ആരാധകര്‍ക്കിടയില്‍ സംശയം ജനിപ്പിക്കുകയും ചെയ്തു.

ഇതിനിടെയാണ് ഇന്‍സ്റ്റഗ്രാമില്‍ സെവാഗും ഭാര്യയും പരസ്പരം അണ്‍ഫോളോ ചെയ്തതായും വ്യക്തമായത്. മാത്രമല്ല ആര്‍തി തന്റെ അക്കൗണ്ട് പ്രൈവറ്റാക്കി ലോക്കാക്കുകയും ചെയ്തു. ഇവയെല്ലാം ആരാധകര്‍ക്കിടയില്‍ സംശയങ്ങള്‍ വര്‍ധിപ്പിക്കുകയും സെവാഗും വിവാഹ മോചനത്തിലേക്ക് ആണോയെന്നു അവര്‍ ആശങ്കപ്പെടുകയും ചെയ്തു. എന്നാല്‍ എന്താണ് സെവാഗിനും ഭാര്യക്കുമിടയിള്ള പ്രശ്‌നങ്ങളെന്നു വ്യക്തമല്ല. വര്‍ഷങ്ങളായി പരസ്പരം ഏറെ പിന്തുണയ്ക്കുകയും ബഹുമാനിക്കുകയും ചെയ്തു പോന്ന താരദമ്പതികളായിരുന്നു ഇരുവരും.

VIRENDER SEHWAG WIFE

ഇരുവരുടെയും പ്രണയകഥ

വളരെ സ്‌പെഷ്യലായിട്ടുള്ള പ്രണയകഥ കൂടിയാണ് വീരേന്ദര്‍ സെവാഗിനും ആര്‍തി അഹ്ലാവത്തിനും പറയാനുള്ളത്. കുട്ടിക്കാലം മുതലുള്ള കളിക്കൂട്ടുകാരാണ് ഇരുവരും. വലിയൊരു കുടുംബത്തിലാണ് വീരു ജനിച്ചത്. 1980കളിലാണ് വീരുവും ആര്‍തിയും തമ്മില്‍ പരിചയപ്പെടുന്നത്.

അദ്ദേഹത്തിന്റെ ഒരു ബന്ധു ആര്‍തിയുടെ കുടുംബത്തില്‍ നിന്നുള്ള സ്ത്രീയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഈ വിവാഹച്ചടങ്ങില്‍ വച്ചായിരുന്നു വീരുവിന്റെയും ആര്‍തിയും സൗഹൃദത്തിന്റെ തുടക്കം. ഈ സമയത്തു സെവാഗിനു ഏഴും ആര്‍തിക്കു അഞ്ചും വയസ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ.

തുടക്കത്തില്‍ നല്ല സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലേക്കും നീങ്ങുകയായിരുന്നു. 21 വയസ്സുള്ളപ്പോഴാണ് ആര്‍തിയോടു വീരു വിവാഹ അഭ്യര്‍ഥന നടത്തിയത്. അന്നു ആര്‍തി യെസ് പറയുകയും ചെയ്തു. 2004 ഏപ്രില്‍ 22നായിരുന്നു ഇരുവരും വിവാഹിതരായത്. ആര്യവീര്‍ സെവാഗ്, വേദാന്ത് സെവാഗ് എന്നീ രണ്ടു ആണ്‍ മക്കളും ഇവര്‍ക്കുണ്ട്. ഇവരില്‍ ആര്യവീര്‍ ക്രിക്കറ്ററും കൂടിയാണ്.

Story first published: Thursday, January 23, 2025, 16:34 [IST]
Other articles published on Jan 23, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+