Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ സൗത്ത് ആഫ്രിക്കയില്‍ അനുഭവിക്കാന്‍ പോകുന്നതേയുള്ളവെന്ന് മാര്‍ക്ക് ബൗച്ചര്‍

ജോഹന്നാസ്ബര്‍ഗ്: ഇന്ത്യ തോറ്റു, സത്യമാണ്. സൗത്ത് ആഫ്രിക്കയില്‍ നടന്ന ആദ്യ രണ്ട് ടെസ്റ്റുകളിലും ടീം ഭംഗിയായി തോല്‍വി ഏറ്റുവാങ്ങി. എന്നുകരുതി ഇത് വിരാട് കോഹ്‌ലി നയിക്കുന്ന ടീമിന്റെ അവസാനമൊന്നുമല്ല. പക്ഷെ സൗത്ത് ആഫ്രിക്കയില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് കൂടുതല്‍ വേദനകളാണെന്ന മുന്നറിയിപ്പ് നല്‍കുകയാണ് മുന്‍ താരം മാര്‍ക്ക് ബൗച്ചര്‍. ബാറ്റ്‌സ്മാന്‍മാര്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാത്തതും, ഫീല്‍ഡിംഗിലെ പിഴവുകളും ഇന്ത്യക്ക് പാരയാകുമെന്ന് വിക്കറ്റിന് പിന്നിലെ വിശ്വസ്തനായിരുന്ന ബൗച്ചര്‍ വ്യക്തമാക്കുന്നു.

'ഇന്ത്യന്‍ ടീമിലെ ആ ബൗളറെ വേണമെങ്കില്‍ സൗത്ത് ആഫ്രിക്കന്‍ ടീമില്‍ കളിപ്പിക്കാം'
ബൗളര്‍മാരുടെ പൊക്കം സൗത്ത് ആഫ്രിക്കയ്ക്ക് ഗുണം ചെയ്യുമ്പോള്‍ ഇന്ത്യക്ക് ഇതിന്റെ ആനുകൂല്യമില്ലെന്ന് ബൗച്ചര്‍ പറയുന്നു. ബാറ്റ്‌സ്മാന്‍മാര്‍ ഫ്രണ്ട് ഫൂട്ടില്‍ അധികം കളിക്കാത്തതും ഇന്ത്യക്ക് പാരയാണ്. മികവാര്‍ന്ന ബാറ്റിംഗ് നിര ദീര്‍ഘമായ ഇന്നിംഗ്‌സ് കളിക്കാന്‍ പരാജയപ്പെടുകയാണ്. ഇന്ത്യയിലെ പിച്ചുകളില്‍ ബാറ്റിംഗിന് ലഭിക്കുന്ന സ്വാതന്ത്ര്യം ഇവിടുത്തെ പിച്ചില്‍ ലഭിക്കില്ല. അക്രമിച്ച് കളിക്കാന്‍ തുനിയാതെ ക്ഷമയോടെ നേരിടുകയാണ് വേണ്ടത്. ഇന്ത്യയില്‍ ചെന്നാല്‍ സ്പിന്നിംഗിന് അനുകൂലമായ പിച്ച് ഒരുക്കുന്നത് പോലെ സൗത്ത് ആഫ്രിക്കയില്‍ ഇതാണ് ഇന്ത്യ നേരിടുന്ന പരീക്ഷണം, ബൗച്ചര്‍ വിശദീകരിച്ചു.

cricket

സൗത്ത് ആഫ്രിക്കയില്‍ ഇന്ത്യ നടത്തിയ സ്ലിപ് തന്ത്രം പാളിയതും ഫീല്‍ഡിംഗിലെ പിഴവാണെന്ന് ബൗച്ചര്‍ ചൂണ്ടിക്കാണിച്ചു. എഡ്ജ് എടുത്താല്‍ പന്ത് വേഗം ഉയര്‍ന്ന് വരും, ഇതിന് തയ്യാറാകാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നിസ്സാരക്കാരനല്ലെന്ന് ബൗച്ചര്‍ സമ്മതിക്കുന്നു. സാഹചര്യങ്ങളുമായി ഒത്തുചേര്‍ന്ന് ഊര്‍ജ്ജസ്വലമായി കളിക്കാനാണ് വിരാട് ശ്രമിക്കുന്നത്. ടീമിന് വളരെ ആത്മവിശ്വാസം നല്‍കുന്ന പ്രകടനമാണ് അദ്ദേഹത്തിന്റേത്. ക്യാപ്റ്റനായി കൂടുതല്‍ കളിക്കുമ്പോള്‍ വിരാട് ഇനിയും മെച്ചപ്പെടുമെന്നും റോയല്‍ ചലഞ്ചേഴ്‌സില്‍ സഹതാരമായിരുന്ന ബൗച്ചര്‍ വ്യക്തമാക്കി.

ഇന്ത്യ ഒരു ടെസ്റ്റ് മുന്‍പ് വിജയിച്ചിട്ടുള്ള വാണ്ടറേഴ്‌സില്‍ കൂടുതല്‍ പച്ചപ്പുള്ള പിച്ചാണ് ഒരുക്കുന്നത്. അവിടെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കൊപ്പം ബാറ്റ്‌സ്മാന്‍മാരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ കാര്യങ്ങള്‍ കരയ്‌ക്കെത്തും.

Story first published: Sunday, January 21, 2018, 11:21 [IST]
Other articles published on Jan 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+