ജോഹന്നാസ്ബര്‍ഗ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരു പേസ് ബൗളറെ സൗത്ത് ആഫ്രിക്കന്‍ ടീമില്‍ കളിപ്പിക്കാമെന്ന് പറയുമ്പോള്‍ ആള് അത്രക്ക് കേമനാകുമെന്ന് ഉറപ്പ്. ഫാസ്റ്റ് ബൗളര്‍മാരുടെ ഉഗ്രന്‍ നിരയുള്ള എതിരാളികളുടെ ടീമില്‍ ഒത്തുചേരാന്‍ പോന്ന ആ താരം ആരാണ്? മുന്‍ സൗത്ത് ആഫ്രിക്കന്‍ പേസ് താരം ഫാനി ഡി വില്ലിയേഴ്സിന്റെ അഭിപ്രായത്തില്‍ അത് മുഹമ്മദ് ഷാമിയാണ്. ആഫ്രിക്കയുടെ പേസ് നിരയ്ക്ക് ചേരുന്ന താരമാണ് ഷാമിയെന്ന് ഫാനി വ്യക്തമാക്കി.
ചാംപ്യന്മാര് നാണംകെട്ടു... പൂനെയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്
ഷാമി മികച്ച പേസ് ബൗളറാണ്. ഭംഗിയുള്ള ഔട്ട് സ്വിംഗറുകളും, ശക്തമായ ഓട്ടവും, 140 വേഗതയും, ഫസ്റ്റ് സ്ലിപ്പിലേക്കുള്ള സ്ഥിരതയും നോക്കിയാല്‍ ഗ്ലെന്‍ മഗ്രഹാത്ത്, ഷോണ്‍ പൊള്ളോക്ക്, ഇയാന്‍ ബോതം, ഡെയില്‍ സ്റ്റെയിന് എന്നിവരുടെ നിലവാരമുണ്ട് ഷാമിക്ക്. ഇന്ത്യയുടെ മികച്ച ടെസ്റ്റ് ബൗളര്‍ ഷാമി തന്നെയെന്ന് ഡി വില്ലിയേഴ്സ് സര്‍ട്ടിഫിക്കറ്റ് നല്കുന്നു. ഈ ടെസ്റ്റ് പരമ്പരയില്‍ വിക്കറ്റ് വേട്ടയില്‍ രണ്ടാമത് ഷമിയാണ്, രണ്ട് മത്സരങ്ങളില്‍ നിന്നും 9 വിക്കറ്റാണ് താരത്തിന്റെ സമ്പാദ്യം.
സൗത്ത് ആഫ്രിക്കയില്‍ പുറത്തേക്ക് പോകുന്ന സ്വിംഗുകള്‍ പ്രധാനമാണെന്ന് ഡി വില്ലിയേഴ്സ് വ്യക്തമാക്കി. പേസിനൊപ്പം ചേര്‍ത്ത് ഷാമി ഇത് മനോഹരമായി ഉപയോഗിക്കുന്നു. ഹര്‍ദിക് പാണ്ഡ്യയ്ക്കും, ഭുവനേശ്വര്‍ കുമാറിനും സ്വിംഗ് ഉണ്ടെങ്കിലും പേസ് പോരെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. അതേസമയം രണ്ടാം ടെസ്റ്റില്‍ കുമാറിനെ കളിപ്പിക്കാതിരുന്നത് തെറ്റായിപ്പോയെന്നും ഡി വില്ലിയേഴ്സ് കൂട്ടിച്ചേര്‍ക്കുന്നു. പരിശീലന മത്സരങ്ങള്‍ കളിക്കാന്‍ ഇന്ത്യ തയ്യാറാകാതിരുന്നതിനെയും ഇദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് ടി20, ഏകദിന മത്സരങ്ങളാണ് കൂടുതല്‍ കളിക്കുന്നത്. അവരെ ടെസ്റ്റിനായി ഒരുക്കേണ്ടതുണ്ടെന്നും ഫാനി ഡി വില്ലിയേഴ്സ് വ്യക്തമാക്കി. ഇന്ത്യ ഇതുപോലെ കളിച്ചാല്‍ ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ടീം തോറ്റ് തുന്നംപാടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.