നാട്ടിലേക്ക് തിരിക്കാനിരിക്കെ സൗത്ത് ആഫ്രിക്കയില്‍ ഇന്ത്യന്‍ ടീമിന്റെ പരിപാടി ഇതൊക്കെയാണ്
മുംബൈ: വിദേശത്ത് ഒരു പര്യടനം നടത്താന്‍ പോകുമ്പോള്‍ അത്യാവശ്യം ആ നാട്ടിലൊന്ന് കറങ്ങുകയെന്നത് ഒരു സാധാരണ കാര്യമാണ്. ഇന്ത്യന്‍ ടീമംഗങ്ങളും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല. എന്നാല്‍ സൗത്ത് ആഫ്രിക്കയില്‍ പരമ്പര തുടങ്ങും മുന്‍പ് കുടുംബത്തോടൊപ്പം കറങ്ങി ടെസ്റ്റ് മത്സരം തോറ്റതിന് കേട്ട പഴി ചെറുതല്ല. ഏകദിന പരമ്പരയിലെ ചരിത്ര വിജയത്തോടെ കറങ്ങാനുള്ള ലൈസന്‍സ് സ്വന്തമാക്കിയ ടീം അത് പരമാവധി വിനിയോഗിക്കുകയാണ്.
എതിരാളികളേക്കാള്‍ ഒരു മുഴം മുന്നില്‍ ചിന്തിക്കുന്നവന്‍; ധോണിയെ പുകഴ്ത്തി ഹര്‍ഭജന്‍
ശിഖര്‍ ധവാന്‍ കുടുംബത്തെ മിസ് ചെയ്ത് ഇരിക്കുമ്പോള്‍ രോഹിത് ശര്‍മ്മ, യുസ്‌വേന്ദ്ര ചാഹല്‍, ദിനേശ് കാര്‍ത്തിക്, ബാറ്റിംഗ് കോച്ച് സഞ്ജയ് ബങ്കര്‍ എന്നിവര്‍ ഗോള്‍ഫ് കോഴ്‌സിലാണ് സമയം ചെലവാക്കിയത്. ക്ലാസ് കട്ട് ചെയ്ത് തന്നെ കാണാനെത്തിയ കുഞ്ഞ് ആരാധകനെ സന്ദര്‍ശിക്കാനാണ് വിരാട് കോഹ്‌ലി സമയം മാറ്റിവെച്ചത്.

ടെസ്റ്റ് പരമ്പര നഷ്ടമായെങ്കിലും പിന്നീടുള്ള മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം തിരിച്ചുവരവ് നടത്തുകയായിരുന്നു. ഡിസംബറില്‍ സൗത്ത് ആഫ്രിക്കയിലേക്ക് പോയ ടീം വിജയരഥത്തിലേറിയാണ് നാട്ടിലേക്ക് തിരിച്ചെത്തുന്നത്. ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ ടീം ഒന്നാമതാണ്. ബാറ്റ്‌സ്മാനായി വിരാടും, ബൗളറായി ബൂംറയും റാങ്കിംഗില്‍ ഒന്നാമതെത്തി.
രണ്ട് ടി20 മത്സരങ്ങളാണ് പര്യടനത്തില്‍ ഇനി അവശേഷിക്കുന്നത്. വീട്ടില്‍ നിന്നും ഇത്രയും മാറിനില്‍ക്കുമ്പോഴാണ് കുട്ടികളെയും ഭാര്യയെയും മിസ് ചെയ്യുന്നതെന്നായിരുന്നു ധവാന്റെ ട്വീറ്റ്. ഏകദിനങ്ങളില്‍ 323 റണ്ണാണ് ഓപ്പണറായി എത്തിയ ശിഖര്‍ ധവാന്റെ സംഭാവന. ക്യാപ്റ്റന്‍ വിരാടിനെ സംബന്ധിച്ച് ഈ ടൂര്‍ണമെന്റ് വളരെ പ്രധാനമാണ്. 558 റണ്ണാണ് ഏകദിനത്തില്‍ താരം പൂര്‍ത്തിയാക്കിയത്. ഇതിന് പുറമെ ഇന്ത്യന്‍ ടീമിന്റെ വിദേശ പിച്ചിലെ തോല്‍വികളെന്ന സ്ഥിരം വാര്‍ത്ത തിരുത്തി വന്‍ജയവും നേടിയാണ് വിരാട് കോഹ്‌ലി റെക്കോര്‍ഡ് കുറിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications