For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എതിരാളികളേക്കാള്‍ ഒരു മുഴം മുന്നില്‍ ചിന്തിക്കുന്നവന്‍; ധോണിയെ പുകഴ്ത്തി ഹര്‍ഭജന്‍

By അന്‍വര്‍ സാദത്ത്

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ വാനോളം പുകഴ്ത്തി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ഇന്ത്യന്‍ ടീമിലെ കാലമൊക്കെ കഴിഞ്ഞ സ്ഥിതിക്ക് എന്തിന് വേണ്ടിയാണ് ഈ പുകഴ്ത്തലെന്ന് ആലോചിച്ച് തലപുണ്ണാക്കേണ്ട, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തന്നെ കാരണം. 10 വര്‍ഷത്തോളം മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളത്തിലിറങ്ങിയ ഭാജി ഇക്കുറി സാക്ഷാല്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടിയാണ് കളിക്കുന്നത്.

യുനൈറ്റഡിനെ ഡെഹേയ കാത്തു... ആദ്യപാദം ഗോള്‍രഹിതം, റോമയ്ക്കു തോല്‍വി
രണ്ട് വര്‍ഷത്തെ വിലക്ക് പൂര്‍ത്തിയാക്കി തിരികെയെത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്രധാന സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനായിരുന്നു. എന്നാല്‍ ഇക്കുറി അശ്വിനെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് പൊക്കിയതോടെയാണ് സീനിയര്‍ സ്പിന്നറെ ചെന്നൈ ടീമിലെത്തിക്കുന്നത്. ടീം വിലക്ക് നേരിട്ടെങ്കിലും ധോണിക്ക് ഐപിഎല്ലില്‍ പണിയുണ്ടായിരുന്നു. 2016, 2017 ഐപിഎല്‍ സീസണുകളില്‍ റൈസിംഗ് പൂനെ ജൈന്റ്‌സിന് വേണ്ടിയാണ് താരം കളത്തിലിറങ്ങിയത്. ചെന്നൈയുടെ ക്യാപ്റ്റനായി തിരിച്ചെത്തുന്ന ധോണിയെ ഹര്‍ഭജന്‍ പുകഴ്ത്തുന്നതില്‍ തെറ്റ് പറയാന്‍ കഴിയില്ല.

dhoni

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനൊപ്പം കളിക്കാന്‍ കഴിയുന്നത് ഒരു പ്രത്യേക അനുഭവമാണ്. ഒരൊറ്റ ലക്ഷ്യത്തിനായി ധോണിക്കൊപ്പം ഇറങ്ങുകയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ഐപിഎല്‍ ട്രോഫി നേടുകയാണ് ആ ലക്ഷ്യം, ഹര്‍ഭജന്‍ പറയുന്നു. 'കളി നന്നായി മനസ്സിലാക്കുന്ന ആളാണ് ധോണി. എന്തിനും തയ്യാര്‍, മത്സരത്തിന് മുന്‍പ് തന്നെ ചിന്തിച്ച് പദ്ധതികള്‍ ഉറപ്പിക്കും, ഒരു ക്യാപ്റ്റനെ സംബന്ധിച്ച് പ്രത്യേകിച്ച് ടി20യില്‍ ഇത് പ്രധാനമാണ്. ഇതുതന്നെയാണ് അദ്ദേഹത്തെ മഹാനായ ക്യാപ്റ്റനാക്കുന്നത്', ഭാജി കൂട്ടിച്ചേര്‍ത്തു.

10 വര്‍ഷക്കാലം മുംബൈ ഇന്ത്യന്‍സ് പോലൊരു ശക്തമായ ടീമിന്റെ ഭാഗമായിരുന്നു, ഇനി ചെന്നൈയിലാണ്, ഹര്‍ഭജന്‍ കുറിയ്ക്കുന്നു. ഐപിഎല്‍ 2018ലെ ആദ്യ മത്സരം മുംബൈ ഇന്ത്യന്‍സും, ചെന്നൈയും തമ്മിലാണ്. അവസാനം വരെ പോരാടുമ്പോഴാണ് ചാമ്പ്യന്‍മാര്‍ പിറക്കുന്നത്, മത്സരത്തെക്കുറിച്ച് ഓഫ് സ്പിന്നര്‍ പറയുന്നു.

Story first published: Thursday, February 22, 2018, 10:45 [IST]
Other articles published on Feb 22, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+