Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാറുന്ന ഇന്ത്യ, 'മാറ്റുന്ന' കോലി... എതിരാളികളെ ഞെട്ടിക്കുന്ന കോലി സ്‌റ്റൈല്‍, ക്രിക്കറ്റില്‍ ഇതാദ്യം

ദില്ലി: സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലി ഇന്ത്യയുടെ ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം ടീം ഏറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഇതിഹാസം സൗരവ് ഗാംഗുലിയടക്കമുള്ള മുന്‍ ക്യാപ്റ്റന്‍മാരുടെ പേരിലുള്ള റെക്കോര്‍ഡുകളില്‍ പലതും കോലിക്കൂട്ടം തകര്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളെന്നു വിശേഷിപ്പിക്കപ്പെടുന്ന മഹേന്ദ്രസിങ് ധോണി പോലും പരീക്ഷിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് കോലി നായകനായ ശേഷം പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്.

സ്ഥിരമായി ഒരു ടീമിനെതന്നെ അടുത്തടുത്ത മല്‍സരങ്ങളില്‍ ഇറക്കുന്നില്ലെന്നതാണ് കോലിയുടെ ഏറ്റവും വലിയ പ്രത്യേകത. കോലി ക്യാപ്റ്റനായതിനു ശേഷം മാറ്റങ്ങളുടെ ഒരു വിപ്ലവത്തിനു തന്നെയാണ് ക്രിക്കറ്റ് ലോകം സാക്ഷിയായത്. നിരന്തരം ടീമിനെ മാറ്റിക്കൊണ്ടിരിക്കുന്ന കോലിയുടെ തന്ത്രത്തിലേക്ക് ഒന്നു കണ്ണോടിക്കാം.

33 ടെസ്റ്റുകള്‍, 33 ടീമുകള്‍!!

33 ടെസ്റ്റുകള്‍, 33 ടീമുകള്‍!!

ടീമില്‍ തുടര്‍ച്ചയായി പരീക്ഷണം നടത്താന്‍ ഒട്ടും മടിയില്ലാത്ത ക്യാപ്റ്റനാണ് കോലിയെന്ന് കണക്കുകള്‍ തെളിയിക്കുന്നു. കോലിക്കു കീഴില്‍ 33 ടെസ്റ്റുകളാണ് ഇന്ത്യ ഇതുവരെ കളിച്ചത്. എന്നാല്‍ ഒരേ ഇലവനെ അടുത്തടുത്ത ടെസ്റ്റുകളില്‍ അദ്ദേഹം ഇതുവരെ ഇറക്കിയിട്ടില്ല. അതുകൊണ്ടു തന്നെ 33 ടെസ്റ്റുകളില്‍ 33 ടീമുകളെയാണ് കോലി അണിനിരത്തിയതെന്ന് വ്യക്തമായി പറയാനാവും.
2015 ഡിസംബര്‍ 28നാണ് കോലി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാവുന്നത്.
കോലിയുടെ ഈ പരീക്ഷണം നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഗുണം ചെയ്യുമെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ ഇതു തിരിച്ചടിയാവുമെന്നാണ് പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നത്. ടീമുകളെ ഓരോ മല്‍സരത്തിലും മാറ്റിക്കൊണ്ടിരിക്കുന്നത് സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നതില്‍ ഇന്ത്യക്കു തടസ്സമാവുമെന്നും ഇവര്‍ പറയുന്നു.

അന്നു പറഞ്ഞത് നടപ്പാക്കി കോലി

അന്നു പറഞ്ഞത് നടപ്പാക്കി കോലി

ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം മൊഹാലിയില്‍ കോലി പറഞ്ഞ വാക്കുകളാണ് ഇവിടെ ഓര്‍മിക്കേണ്ടത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനു മുമ്പ് കോലി പറഞ്ഞത് ഇങ്ങനെയായിരുന്നു. 2015ല്‍ ഗല്ലെയില്‍ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റില്‍ തോറ്റ ശേഷമാണ് ഈ നിഗമനങ്ങളിലേക്ക് എത്തിയത്. ഓരോ വേദികളിലും തിളങ്ങാന്‍ മിടുക്കുള്ള അനുയോജ്യരായ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ബാറ്റിങ് സ്ഥാനവും തുടര്‍ച്ചയായി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഞാനടക്കം ടീമിലെ മറ്റു താരങ്ങളെല്ലാം പല പൊസിഷനുകളിലും കളിച്ചു. ടീമിന്റെ വിജയം തന്നെയാണ് ഏറ്റവും പ്രധാനമെന്നാണ് ഈ പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്.
അടുത്ത മല്‍സരത്തില്‍ ടീമിലുണ്ടാവുമോയെന്ന് കരുതിയല്ല ഒരാളും കളിക്കുന്നത്. ഇപ്പോള്‍ കളിക്കുന്ന ഒരോയൊരു മല്‍സരം മാത്രമായിരിക്കും ഇതേ രീതിയില്‍ തന്നെ മുന്നോട്ട് പോവാനാണ് ശ്രമം.

അശ്വിന്‍ സ്ഥിര സാന്നിധ്യം

അശ്വിന്‍ സ്ഥിര സാന്നിധ്യം

കോലിക്കു കീഴില്‍ ടെസ്റ്റില്‍ തുടര്‍ച്ചയായി ഏറ്റവുമധികം മല്‍സരങ്ങള്‍ കളിച്ചത് സ്പിന്നര്‍ ആര്‍ അശ്വിനാണ്. കോലി നായകനായ 33 ടെസ്റ്റുകളില്‍ 32ലും അശ്വിനുണ്ടായിരുന്നു. അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന ടെസ്റ്റില്‍ മാത്രമാണ് അശ്വിന്‍ ഇടംപിടിക്കാതിരുന്നത്.
അശ്വിന്‍ കഴിഞ്ഞാല്‍ അജിന്‍ക്യ രഹാനെയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ മറ്റൊരു സ്ഥിരം അംഗം. പരിക്കു മൂലം രണ്ടു ടെസ്റ്റുകൡ മാത്രമാണ് കോലിക്കു കീഴില്‍ രഹാനെ കളിക്കാതിരുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന കഴിഞ്ഞ ടെസ്റ്റില്‍ തികച്ചും അപ്രതീക്ഷിതമായാണ് കോലി രഹാനെയെ തഴഞ്ഞത്.
പരിക്കു മൂലം നാലു ടെസ്റ്റുകള്‍ നഷ്ടമായതൊഴിച്ചാല്‍ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയും കോലിയുടെ ടെസ്റ്റ് ടീമിലെ മറ്റൊരു സ്ഥിരസാന്നിധ്യമാണ്.

ഒരു ടീമും പരീക്ഷിക്കാത്ത തന്ത്രം

ഒരു ടീമും പരീക്ഷിക്കാത്ത തന്ത്രം

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ടീമും പരീക്ഷിക്കാത്ത തന്ത്രമാണ് കോലി പയറ്റിക്കൊണ്ടിരിക്കുന്നത്. 1999 മുതല്‍ 2001 വരെ തുടര്‍ച്ചയായി 16 ടെസ്റ്റുകള്‍ ജയിച്ച് റെക്കോര്‍ഡിട്ട ഓസ്ട്രലിയയെ പരിശോധിച്ചപ്പോള്‍ അവര്‍ ഒരേ ഇലവനെത്തന്നെയാണ് സ്ഥിരമായി ഇറക്കിയിരുന്നതെന്ന് വ്യക്തമാവും. വിന്നിങ് കോമ്പിനേഷനെ മാറ്റി പരീക്ഷണത്തിനു മുതിരാന്‍ അവര്‍ക്കു താല്‍പ്പര്യമില്ലായിരുന്നു.
ടീമിലുള്ള ഏറ്റവും മികച്ച പ്ലെയിങ് ഇലവനെ ഇറക്കുകയെന്നതായിരുന്നു അന്നത്തെ ക്യാപ്റ്റന്‍ സ്റ്റീവ് വോയുടെ രീതി. ഓരോ സാഹചര്യത്തിന് അനുസരിച്ചും ടീമിനെ മാറ്റുന്നതിനോട് അദ്ദേഹത്തിനു യോജിപ്പുണ്ടായിരുന്നില്ല.
80 കളില്‍ ടെസ്റ്റ് ക്രിക്കറ്റിനെ അടക്കിഭരിച്ച വെസ്റ്റ് ഇന്‍ഡീസും സമാനമായ രീതിയില്‍ തന്നെയാണ് കളിച്ചിരുന്നത്. സ്ഥിരമായി ഒരേ ഇലവനെത്തന്നെയാണ് അവരും ഇറക്കി വിജയം കൊയ്തിരുന്നത്.

ഓപ്പണര്‍മാരുടെ കസേരകളി

ഓപ്പണര്‍മാരുടെ കസേരകളി

ടെസ്റ്റില്‍ ഓപ്പണര്‍മാരുടെ കാര്യത്തില്‍ കസേര കളി തന്നെയാണ് ഇന്ത്യ നടത്തുന്നത്. കോലി ക്യാപ്റ്റനായ ശേഷം ഏഴു വ്യത്യസ്ത ഓപ്പണിങ് ജോടികളെയാണ് ടെസ്റ്റില്‍ ഇന്ത്യ പരീക്ഷിച്ചത്. കൂടുതല്‍ മല്‍സരങ്ങളിലും കളിച്ചത് ശിഖര്‍ ധവാന്‍, മുരളി വിജയ്, ലോകേഷ് രാഹുല്‍ എന്നിവരായിരുന്നു. അഭിനവ് മുകുന്ദ്, ഗൗതം ഗംഭീര്‍, പാര്‍ഥീവ് പട്ടേല്‍ എന്നിവരും ഓപ്പണിങ് സ്ഥാനത്തേക്കു പരീക്ഷിക്കപ്പെട്ടു.
ഇത്രയേറെ പരീക്ഷണങ്ങള്‍ നടത്തിയിട്ടും ആരെ ഓപ്പണര്‍മാരാക്കുമെന്ന കാര്യത്തില്‍ കോലി ഇനിയും തീരുമാനമെടുത്തിട്ടില്ലെന്നതാണ് കൗതുകകരം. വിജയ് മാത്രമാണ് ഓപ്പണിങില്‍ സ്ഥാനം ഏറെക്കുറെ ഭദ്രമാക്കിയ താരം. എന്നാല്‍ ഇടയ്ക്കിട പരിക്ക് വില്ലനായെത്തുന്നത് താരത്തിനു തിരിച്ചടിയാണ്.

മൂന്നാം നമ്പറില്‍ ആര്?

മൂന്നാം നമ്പറില്‍ ആര്?

ബാറ്റിങില്‍ മൂന്നാം നമ്പറില്‍ ആരെ ഇറക്കുമെന്ന കാര്യത്തിലും ഇപ്പോഴും പരീക്ഷണം തുടരുകയാണ്. ടെസ്റ്റ് ക്യാപ്റ്റനായ ശേഷം ആദ്യത്തെ കുറച്ച് മല്‍സരങ്ങളില്‍ കോലിയായിരുന്നു മൂന്നാം നമ്പറില്‍ ബാറ്റിങിന് ഇറങ്ങിയിരുന്നത്. പിന്നീട് ഈ റോള്‍ ചേതേശ്വര്‍ പുജാരയ്ക്കായിരുന്നു. ചില ടെസ്റ്റുകളില്‍ അജിന്‍ക്യ രഹാനെയും മൂന്നാം നമ്പറില്‍ പരീക്ഷിക്കപ്പെട്ടു. രോഹിത് ശര്‍മയാണ് മൂന്നാം നമ്പറില്‍ ഇറങ്ങിയ മറ്റൊരു താരം. ഇപ്പോള്‍ കോലി സ്ഥിരമായി നാലാം നമ്പര്‍ പൊസിഷനിലാണ് ഇറങ്ങുന്നത്. ഈ റോളില്‍ താരം മികച്ച പ്രകടനവും കാഴ്ചവയ്ക്കുന്നുണ്ട്.

ധോണിയുടെ പിന്‍ഗാമി സാഹ

ധോണിയുടെ പിന്‍ഗാമി സാഹ

വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ മാത്രം കോലിക്ക് വലിയ പരീക്ഷണങ്ങളൊന്നും ടെസ്റ്റില്‍ നടത്തേണ്ടിവന്നിട്ടില്ല. എംഎസ് ധോണി ടെസ്റ്റില്‍ നിന്നു വിരമിച്ച ശേഷം ഈ കുറവ് നികത്തിയത് വൃധിമാന്‍ സാഹയായിരുന്നു. കോലിയുടെ ഏറ്റവും വിശ്വസ്തനായ വിക്കറ്റ് കീപ്പര്‍ കൂടിയാണ് സാഹ. കോലിക്കു കീഴില്‍ 29 ടെസ്റ്റുകളിലും വിക്കറ്റ് കാത്തത് സാഹയായിരുന്നു. ചില മല്‍സരങ്ങളില്‍ മാത്രം സാഹയ്ക്കു പകരം പാര്‍ഥിവ് പട്ടേല്‍, നമാന്‍ ഓജ എന്നിവരും കളിച്ചിരുന്നു.

Story first published: Thursday, January 18, 2018, 17:33 [IST]
Other articles published on Jan 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+