പെര്‍ത്തില്‍ സെഞ്ച്വറി നേടിയ വിരാട് കോലിയുടെ പുറത്താകല്‍ വിവാദത്തില്‍

പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ വീരോചിതമായി സെഞ്ച്വറി നേടി മുന്നോട്ട് കുതിക്കുകയായിരുന്ന വിരാട് കോലിയുടെ പുറത്താകല്‍ വിവാദത്തില്‍. പാറ്റ് കമ്മിന്‍സിന്റെ ഓവറില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് സ്ലിപ്പില്‍ പിടിച്ചാണ് കോലിയെ പുറത്താക്കിയത്. എന്നാല്‍, പന്ത് നിലത്ത് മുട്ടിയശേഷമാണ് ഹാന്‍ഡ്‌സ്‌കോംബ് പിടിക്കുന്നത് എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.
ചരിത്രമെഴുതി പിവി സിന്ധു; ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ചാമ്പ്യന്‍
ഓസീസ് താരത്തിന്റെ വിരലുകള്‍ പന്തിന് കീഴെയുണ്ടെന്നുകാട്ടിയാണ് പുറത്താകല്‍ വിധിക്കുന്നത്. വലതുവശത്തേക്ക് ഡൈവ് ചെയ്‌തെടുത്ത ക്യാച്ച് സംശയിക്കപ്പെട്ടതോടെ മൂന്നാം അമ്പയറിന് വിട്ടു. ഒട്ടേറെതവണ റീപ്ലേ പരിശോധിച്ച അമ്പയര്‍ സംശയത്തിന്റെ ആനുകൂല്യം കോലിക്ക് നല്‍കിയില്ല. കോലി പുറത്താണെന്നാണ് അമ്പയര്‍ നിഗല്‍ ലോങ് വിധിച്ചത്.

മുന്‍ താരങ്ങളും ആരാധകരുമെല്ലാം കോലിയുടെ പുറത്താകലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും ഇതുസംബന്ധിച്ച ചര്‍ച്ച ചൂടുപിടിച്ചുകഴിഞ്ഞു. ഇന്ത്യ ലീഡ് നേടിയേക്കുമെന്ന ഘട്ടത്തില്‍ കോലി പുറത്തായതോടെ വാലറ്റം തകരുകയും ചെയ്തു. 123 റണ്‍സെടുത്ത കോലി തന്റെ ഇരുപത്തിയഞ്ചാം സെഞ്ച്വറിയുമാണ് ഒടുവില്‍ ക്രീസ് വിട്ടത്.

ടെസ്റ്റ് കരിയറിലെ 25-ാം സെഞ്ച്വറി തികച്ച കോലി അതിവേഗം 25 സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ താരംകൂടിയായി. നേരത്തെ ബ്രാഡ്മാന്‍ 68 ഇന്നിങ്‌സുകളില്‍നിന്നായാണ് ഇത്രയും സെഞ്ച്വറികള്‍ നേടിയതെങ്കില്‍ കോലി 127 ഇന്നിങ്‌സുകളില്‍നിന്നും 25 സെഞ്ച്വറികള്‍ തികച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 130 ഇന്നിങ്‌സിനെ മറികടക്കാനും കോലിക്ക് കഴിഞ്ഞു.

ഓസ്‌ട്രേലിയയില്‍ അതിവേഗം 1000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാന്‍ എന്ന ബഹുമതിയും കോലി സ്വന്തമാക്കി. ഓസീസ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ റെക്കോര്‍ഡ് ആണ് കോലി സ്വന്തംപേരിലാക്കിയത്. ബ്രാഡ്മാന്‍ 10 ടെസ്റ്റിലാണ് 1000 റണ്‍സെടുത്തതെങ്കില്‍ കോലി 9 ടെസ്റ്റില്‍ ആ നേട്ടത്തിലെത്തി.

ഓസ്‌ട്രേലിയയ്‌ക്കെതിരെ കോലിയുടെ ഏഴാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ക്യാപ്റ്റനെന്ന നിലയില്‍ പതിനെട്ടാമത്തെ സെഞ്ച്വറി തികച്ച കോലി ടീമിനെ മുന്നില്‍നിന്നും നയിക്കേണ്ടതെങ്ങിനെയാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. ഓസ്‌ട്രേലിയയിലെ കോലിയുടെ ആറാം സെഞ്ച്വറിയാണിത്. ഓസ്‌ട്രേലിയയില്‍ ഇത്രയും സെഞ്ച്വറി നേടിയ സച്ചിന്റെ ഒപ്പമെത്താനും കോലിക്ക് കഴിഞ്ഞു.

ക്യാപ്റ്റനെന്ന നിലയില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ വിദേശത്ത് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് കോലി. നേരത്തെ സൗത്ത് ആഫ്രിക്കയുടെ ഗ്രേയം സ്മിത്ത് 2008ല്‍ 11 മത്സരങ്ങളില്‍നിന്നും 1212 റണ്‍സ് നേടിയിരുന്നു. കോലി ഇത്തവണ 10 ടെസ്റ്റില്‍നിന്നും 1029 റണ്‍സാണ് സമ്പാദിച്ചത്. ഈ വര്‍ഷം രണ്ട് ടെസ്റ്റുകള്‍കൂടി ശേഷിക്കുന്നതിനാല്‍ കോലിക്ക് സ്മിത്തിന്റെ റെക്കോര്‍ഡ് മറികടക്കാനുള്ള അവസരമുണ്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

    Story first published: Sunday, December 16, 2018, 17:58 [IST]
    Other articles published on Dec 16, 2018
    ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
    POLLS

    myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍

    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Mykhel sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Mykhel website. However, you can change your cookie settings at any time. Learn more