Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയോടു കളിച്ചാല്‍ ഇങ്ങനെയിരിക്കും!! 14 വര്‍ഷം കഴിഞ്ഞ് 8ന്റെ പണി, സംഭവമിങ്ങനെ

സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന കായിക താരങ്ങളിലൊരാളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലി. ലോക ക്രിക്കറ്റില്‍ ഏതൊരു താരത്തിനും സ്വപ്‌നം കാണാവുന്നതിലുമപ്പുറം ഫോളോവേഴ്‌സും അദ്ദേഹത്തിനുണ്ട്. ഇക്കൂട്ടത്തില്‍ ഭൂരിഭാഗം പേരും കോലിയെ നെഞ്ചിലേറ്റുന്നവരാണെങ്കില്‍ മറ്റൊരു വിഭാഗം അദ്ദേഹത്തെ വിമര്‍ശിക്കുന്നവരും പരിസഹിക്കുന്നവരുമാണ്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ തന്നെ നിരന്തരം അധിക്ഷേപിച്ചു കൊണ്ടിരുന്ന ഒരു വ്യക്തിക്കു എട്ടിന്റെ പണി തന്നെ കൊടുത്തിരിക്കുകയാണ് കോലി. എക്‌സിലൂടെ (ട്വിറ്റര്‍) തനിക്കെതിരേ മോശം വാക്കുകളുപയോഗിച്ച് അധിക്ഷേപിച്ചയാളെയാണ് അദ്ദേഹം പാഠം പഠിപ്പിച്ചിരിക്കുന്നത്. എന്താണ് സംഭവമെന്നറിയാം.

VIRAT KOHLI

മുന്നിറിയിപ്പ് ഇപ്പോള്‍ ഫലം കണ്ടു

ഇഷാന്‍3 (ishaan3) എന്ന പേരിലുളള ഒരു യൂസറാണ് എക്‌സിലൂടെ വിരാട് കോലിയെ നിരന്തരം അധിക്ഷേപിച്ചു കൊണ്ടിരുന്നത്. ഒടുവില്‍ ഇയാളുടെ ശല്യം സഹികെട്ടപ്പോള്‍ കോലിക്കു തന്നെ സ്വയം രംഗത്തു വരേണ്ടിയും വന്നു. 2011ല്‍ എക്‌സിലൂടെ തന്നെ ഇയാള്‍ക്കു അദ്ദേഹം മുന്നറിയിപ്പും നല്‍കുകയായിരുന്നു.

ഇഷാന്‍, നിങ്ങളുടെ അക്കൗണ്ടിനെതിരേ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഉടന്‍ ഇതു ഡിആക്ടിവേറ്റ് ചെയ്യപ്പെടും. മോശം ഭാഷ ഉപയോഗിക്കുകയാണെങ്കില്‍ നിങ്ങള്‍ ട്വീറ്റ് ചെയ്യരുതെന്നായിരുന്നു ഈ വ്യക്തിയെ ടാഗ് ചെയ്ത് 2011ല്‍ കോലി എക്‌സില്‍ കുറിച്ചത്. പക്ഷെ അദ്ദേഹത്തിന്റെ പരാതിയില്‍ ട്വിറ്ററിന്റെ ഭാഗത്തു നിന്നും നടപടികളൊന്നും വന്നില്ല.

ഇതോടെ ഇയാള്‍ വീണ്ടും കോലിക്കെതിരേ പരിഹാസവുമായി രംഗത്തു വന്നു. 2016ലായിരുന്നു ആദ്യത്തെ പോസ്റ്റ്. ബ്രോ, ഞാനിപ്പോഴും ട്വിറ്ററിലുണ്ട്... അഞ്ചു വര്‍ഷമായെന്നായിരുന്നു കളിയാക്കി കൊണ്ടുള്ള ഇയാളുടെ പോസ്റ്റ്. 2021ല്‍ അടുത്ത പോസ്റ്റും വന്നു. 10 വര്‍ഷമായി കോലി ഭായി എന്നായിരുന്നു അന്നു പരിഹാസരൂപേണ കുറിച്ചത്.

ഇപ്പോഴിതാ 14 വര്‍ഷങ്ങള്‍ക്കു ശേഷം കോലിയുടെ ആ പരാതിക്കു ഫലം കണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ പരാതിയെ തുടര്‍ന്നു ഇഷാനെന്ന ഈ വ്യക്തിയുടെ അക്കൗണ്ട് ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടുവെന്നാണ് വ്യക്തമായിരിക്കുന്നത്. എതു തിയ്യതിയിലാണ് ഈ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതെന്ന കാര്യം വ്യക്തമല്ല.

എങ്കിലും കോലിയുടെ ആരാധകര്‍ ഇതു ശരിക്കും ആഘോഷിക്കുകയാണ്. സസ്‌പെന്‍ഷന്റെ സ്‌ക്രീന്‍ ഷോട്ടിനൊപ്പം കോലിയോടു കളിക്കാന്‍ നില്‍ക്കരുതെന്നായിരുന്നു ഒരു ആരാധകന്‍ എക്‌സില്‍ കുറിച്ചത്. ചില ആരാധകരാവട്ടെ 2011ല്‍ മുന്നറിയിപ്പ് നല്‍കിയ ആ പഴയ പോസ്റ്റും ഇപ്പോള്‍ കുത്തിപ്പൊക്കിയിട്ടുണ്ട്.

പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണിതെന്നായിരുന്നു ഇവരുടെ പ്രതികരണം. എന്നാല്‍ വിരാട് കോലിയെപ്പോലെ ഇത്രയും വലിയൊരു സെലിബ്രിറ്റി പരാതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ ട്വിറ്റര്‍ എന്തുകൊണ്ട് 14 വര്‍ഷം വൈകിയെന്നും ചിലര്‍ ചോദിക്കുന്നു.

rcb

കാത്തിരിപ്പ് അവസാനിപ്പിച്ച കോലി

ഐപിഎല്ലില്‍ കന്നിക്കിരീടത്തിനു വേണ്ടിയുള്ള 17 വര്‍ഷം നീണ്ട കാത്തിരിപ്പ് വിരാട് കോലി അവസാനിപ്പിച്ചത് അടുത്തിടെയാണ്. പ്രഥമ സീസണ്‍ മുതല്‍ കളിച്ചുകൊണ്ടിരിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പം അദ്ദേഹം കിരീടനേട്ടം ആഘോഷിക്കുകയായിരുന്നു. ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്‌സിനെ ത്രില്ലറില്‍ ആറു റണ്‍സിനു വീഴ്ത്തിയാണ് ആര്‍സിബി ആദ്യ ട്രോഫിയെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയത്.

600ന് മുകളില്‍ റണ്‍സ് ടൂര്‍ണമെന്റില്‍ വാരിക്കൂട്ടിയ കോലി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു. സീസണ്‍ അവസാനിച്ചതോടെ അവധിക്കാലം ആഘോഷിക്കാന്‍ ഭാര്യ അനുഷ്‌കാ ശര്‍മയ്‌ക്കൊപ്പം അദ്ദേഹം ഇംഗ്ലണ്ടിലേക്കു പോവുകയും ചെയ്തിരുന്നു.

Story first published: Thursday, June 12, 2025, 15:43 [IST]
Other articles published on Jun 12, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+