Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കണക്കിലും സയന്‍സിലും അത്ര പോരാ! കോലിയുടെ 10ാം ക്ലാസിലെ മാര്‍ക്ക് അറിയാമോ?

നിലവില്‍ ലോക ക്രിക്കറ്റില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന താരങ്ങളിലൊരാളാണ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലി. മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു പകരമാര് എന്ന ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഈ ഡല്‍ഹിക്കാരന്‍. കഠിനാധ്വാനവും ആത്മസമര്‍പ്പണവും, ഇവയ്‌ക്കൊപ്പം അസാധാരണമായ ആത്മവിശ്വാസവും കൂടി ഒത്തുചേര്‍ന്നതോടെ കോലി ക്രിക്കറ്റിലെ ഉയരങ്ങള്‍ കീഴടക്കുകായിരുന്നു.

വെറും കോലിയില്‍ നിന്നും കിങ് കോലിയായി അദ്ദേഹത്തെ മാറ്റിയെടുത്തതും ഇതു തന്നെയായിരുന്നു. ബാറ്റിങില്‍ നിരവധി റെക്കോര്‍ഡുകള്‍ കോലി ഇതിനകം സ്വന്തം പേരില്‍ കുറിച്ചുകഴിഞ്ഞു. അസാധ്യമെന്നു ഒരിക്കല്‍ കരുതപ്പെട്ടിരുന്ന സച്ചിന്റെ പല റെക്കോര്‍ഡുകളും ഇപ്പോള്‍ അദ്ദേഹത്തിനു സ്വന്തമാണ്. വിരമിക്കുന്നതിനു മുമ്പ് ഇനിയും പല റെക്കോര്‍ഡുകളും കോലി തന്റെ പേരിലാക്കുമെന്നും ആരാധകര്‍ വിശ്വസിക്കുന്നു.

VIRAT KOHLI

വളരെ ചെറിയ പ്രായത്തില്‍ ക്രിക്കറ്റിനെ കരിയറായി തിരഞ്ഞെടുത്ത താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഉന്നത വിദ്യാഭ്യാസം നേടിയെടുക്കാനും കോലിക്കായില്ല. പ്ലസ്ടുവിനു ശേഷം അദ്ദേഹം പൂര്‍ണമായി ക്രിക്കറ്റിലേക്കു ചുവടു മാറുകയായിരുന്നു. എങ്കിലും വിദ്യാഭ്യാസം ക്രിക്കറ്റിലെ ഇതിഹാസമെന്ന പദവിയിലേക്കുള്ള വളര്‍ച്ചയില്‍ അദ്ദേഹത്തിനു തടസ്സവുമായിട്ടില്ല.

ഇപ്പോഴിതാ കോലിയുടെ 10ാം ക്ലാസിലെ മാര്‍ക്ക് ഷീറ്റ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരികയും അതു ആരാധകര്‍ക്കിടയില്‍ വൈറലായി മാറുകയും ചെയ്തിരിക്കുകയാണ്. സിബിഎസ്ഇ സിലബസിലാണ് കോലി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ജിതിന്‍ യാദവെന്ന ഐഎഎസ് ഓഫീസറാണ് കോലിയുടെ 10ാം ക്ലാസിലെ മാര്‍ക്ക് ഷീറ്റ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

മാര്‍ക്ക് മാത്രമാണ് പ്രധാന ഘടകമെങ്കില്‍ രാജ്യം മുഴുവന്‍ അദ്ദേഹത്തിനു പിന്നില്‍ അണിനിരക്കില്ലായിരുന്നു. പാഷനും സമര്‍പ്പണവുമാണ് പ്രധനമെന്നായിരുന്നു കോലിയുടെ മാര്‍ക് ഷീറ്റിനൊപ്പം അദ്ദേഹം കുറിച്ചത്.

VIRAT KOHLI MARK SHEET

മാര്‍ക്ക് ഷീറ്റ് പ്രകാരം ഇംഗ്ലീഷിലും സോഷ്യല്‍ സയന്‍സിലും കോലിക്കു 80 മാര്‍ക്കിനു മുകളിലുണ്ട്. പക്ഷെ കണക്കിലും സയന്‍സിലും 51, 55 എന്നിങ്ങനെ മാര്‍ക്ക് മാത്രമേയുള്ളൂ. ആധുനിക സമൂഹത്തില്‍ ഈ മാര്‍ക്കുകള്‍ ശരാശരി മാത്രമായാണ് പരിഗണിക്കപ്പെടുന്നത്. മാത്രമല്ല ഈ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥിക്കു ഉന്നത വിദ്യാഭ്യാസത്തില്‍ താന്‍ ആഗ്രഹിക്കുന്ന വിഷയമെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുകയും ചെയ്യാറുണ്ട്.

10ാം ക്ലാസില്‍ കോലി ആകെ നേടിയിരിക്കുന്ന മാര്‍ക്ക് നോക്കുകയാണെങ്കില്‍ അതു ശരാശരി മാത്രമാണെന്നു കാണാം. പക്ഷെ വിദ്യാഭ്യാസ യോഗ്യതകളല്ല ഒരു വ്യക്തിയുടെ കാര്യത്തില്‍ പരിഗണിക്കേണ്ടതെന്നും മറിച്ച് അവരുടെ കഴിവും കഠിനാധ്വാനവുമാണ് വിജയത്തിലേക്കുള്ള അളവുകോലായി കാണേണ്ടതെന്നുമാണ് കോലി തെളിയിക്കുന്നത്.

നിലവില്‍ രാജ്യത്തുള്ള ഏത് ഐഐടി, ഐഐഐം ബിരുദദാരിയേക്കാളും വിജയം കൊയ്തയാള്‍ വിരാട് കോലിയാണെന്നതില്‍ സംശയമില്ല. നിലവില്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ കായിക താരം കൂടിയാണ് അദ്ദേഹം. ഏറ്റവും പുതിയ കണക്കള്‍ പ്രകാരം 1050 കോടി രൂപയുടെ ആസ്തി കോലിക്കുണ്ട്.

Story first published: Friday, August 11, 2023, 14:39 [IST]
Other articles published on Aug 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+