Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കോലിയുടെ 'ടോസ് ശാപം' തുടരുന്നു, 13ല്‍ നേടിയത് രണ്ടെണ്ണം മാത്രം

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ടോസ് ശാപം തുടരുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിലും ടോസ് കോലിയെ കൈവിട്ടിരുന്നു. ഇംഗ്ലണ്ടിനെതിരേ അവസാനത്തെ 13 ടെസ്റ്റുകളിലെ കണക്ക് നോക്കിയാല്‍ വെറും രണ്ടെണ്ണം മാത്രമേ അദ്ദേഹത്തിനു ടോസ് ലഭിച്ചിട്ടുള്ളൂ.

1

ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ കോലിക്കായിരുന്നു ടോസ്. തുടര്‍ച്ചയായ ഒമ്പത് ടോസ് നഷ്ടങ്ങള്‍ക്കു ശേഷമായിരുന്നു ചെന്നൈയില്‍ ടോസ് ഭാഗ്യം അദ്ദേഹത്തെ തുണച്ചത്. ഇത്തവണ അഹമ്മദാബാദില്‍ വീണ്ടും ടോസ് കോലിയെ ചതിച്ചു. ആദ്യ രണ്ടു ടെസ്റ്റുകളിലും ടോസ് നേടിയ ടീമുകളാണ് വിജയിച്ചിട്ടുള്ളത്. പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇതാവര്‍ത്തിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.

ഇന്ത്യക്കും ഇംഗ്ലണ്ടിനും ഒരുപോലെ നിര്‍ണായകമാണ് പിങ്ക് ബോള്‍ ടെസ്റ്റ്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ സാധ്യതകള്‍ ഈ ടെസ്റ്റിനെ ആശ്രയിച്ചിരിക്കും. ഇന്ത്യക്കു ഈ ടെസ്റ്റില്‍ സമനില വഴങ്ങിയാലും അവസാന ടെസ്റ്റില്‍ ജയിച്ചാല്‍ ഫൈനലിലേക്കു മുന്നേറാം. എന്നാല്‍ ഇംഗ്ലണ്ടിന് പിങ്ക് ബോള്‍ ടെസ്റ്റിനൊപ്പം അവസാന ടെസ്റ്റും ജയിക്കാനായാല്‍ മാത്രമേ ഫൈനലിലെത്താനാവൂ.

ചെന്നൈയില്‍ വമ്പന്‍ ജയം കൊയ്ത രണ്ടാം ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇറങ്ങിയത്. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദന് എന്നിവരെ പുറത്തിരുത്തിയ ഇന്ത്യ പകരം ജസ്പ്രീത് ബുംറയെയും വാഷിങ്ടണ്‍ സുന്ദറിനെയും പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തി. ഇംഗ്ലണ്ടാവട്ടെ നാലു മാറ്റങ്ങളുമായാണ് കളിച്ചത്. റോറി ബേണ്‍സ്, ഡാന്‍ ലോറന്‍സ്, ഓലി സ്റ്റോണ്‍, മോയിന്‍ അലി എന്നിവര്‍ക്കു പകരം സാക്ക് ക്രോളി, ജോണി ബെയര്‍സ്റ്റോ, ജെയിംസ് ആന്‍ഡേഴ്സന്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവരെ ഇറക്കി.

ഇരുടീമുകളുടെയും പ്ലെയിങ് ഇലവന്‍-

ഇന്ത്യ- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ.

ഇംഗ്ലണ്ട്- ഡൊമിനിക്ക് സിബ്ലി, സാക്ക് ക്രോളി, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട് (ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്സ്, ഓലി പോപ്പ്, ബെന്‍ ഫോക്സ് (വിക്കറ്റ് കീപ്പര്‍), ജോഫ്ര ആര്‍ച്ചര്‍, ജാക്ക് ലീച്ച്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്സന്‍.

Story first published: Wednesday, February 24, 2021, 15:47 [IST]
Other articles published on Feb 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+