Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടില്‍ ടീം ഇന്ത്യക്കായി കോലി കസറും... വെറുംവാക്കല്ല, ഉറപ്പ്!! ഇതാണ് കാരണങ്ങള്‍

ദില്ലി: ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇതിഹാസ ബാറ്റ്‌സ്മാന്‍മാരുടെ നിലയിലേക്കു ഉയരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കരിയറിലെ ഏറ്റവും വലിയ അഗ്നിപരീക്ഷയാണ് വരാനിരിക്കുന്നത്. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞാല്‍ കോലിയെ ധൈര്യമായി ഇതിഹാസങ്ങളുടെ നിരയില്‍ പ്രതിഷ്ഠിക്കാം.ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയുമെല്ലാം ഇന്ത്യ കളിക്കുന്നുണ്ട്.

ഇംഗ്ലീഷ് മണ്ണില്‍ മോശം റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. നാണക്കേടിന്റെ ഈ ചരിത്രം തിരുത്താന്‍ കോലിക്കും സംഘത്തിനും കഴിഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ സുവര്‍ണനേട്ടമായിരിക്കും അത്. ഇംഗ്ലണ്ട് പര്യടനത്തില്‍ കോലിയില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം തന്നെ ഇന്ത്യക്കു പ്രതീക്ഷിക്കാം. ഇതിനുള്ള മുഖ്യ കാരണങ്ങള്‍ ഇതാണ്.

മുന്നില്‍ നിന്നും പട നയിക്കുന്നവന്‍

മുന്നില്‍ നിന്നും പട നയിക്കുന്നവന്‍

മുന്നില്‍ നിന്നു പട നയിക്കാന്‍ കെല്‍പ്പുള്ള ചുരുക്കം ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് കോലി. ഏതു പ്രതിസന്ധി ഘട്ടത്തിലും ക്യാപ്റ്റന്റെ കളി കെട്ടഴിച്ച് നിരവധി തവണ അദ്ദേഹം ടീമിന്റെ രക്ഷകനായിട്ടുണ്ട്. ഇത്തവണയും സമാനമായ പ്രകടനം കോലിയില്‍ നിന്നും ഇന്ത്യക്കു പ്രതീക്ഷിക്കാം.
അവസാനമായി ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയപ്പോള്‍ കോലി ഇതു തെളിയിക്കുകയും ചെയ്തതാണ്. ടെസ്റ്റില്‍ മാത്രമല്ല ഏകദിനത്തിലും ഇന്ത്യക്കു കരുത്തേകിയത് കോലിയുടെ ഇന്നിങ്‌സുകളായിരുന്നു. ഇംഗ്ലണ്ടിലും അദ്ദേഹത്തിന് ഇതാവര്‍ത്തിക്കാനായാല്‍ 11 വര്‍ഷത്തിനു ശേഷം ഇംഗ്ലണ്ടില്‍ പരമ്പരനേട്ടമെന്ന ഇന്ത്യയുടെ മോഹം പൂവണിയും.

ഉജ്ജ്വല ഫോം

ഉജ്ജ്വല ഫോം

കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കോലി കടന്നുപോവുന്നത്. അവസാനമായി ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരിനു വേണ്ടിയും താരം കസറി. സീസണില്‍ ടീമിന്റെ ടോപ്‌സ്‌കോററും കോലിയായിരുന്നു.
2014ലെ ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനത്തിനു ശേഷം അതിഗംഭീരമായ തിരിച്ചുവരവാണ് കോലി നടത്തിയത്. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള പല റെക്കോര്‍ഡുകള്‍ക്കും ഭീഷണിയുയര്‍ത്തുന്ന പ്രകടനമാണ് അദ്ദേഹം ഇപ്പോള്‍ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ രണ്ടു തവണയും ഒരു സീസണില്‍ ടെസ്റ്റില്‍ മാത്രം ആയിരത്തില്‍ അധികം റണ്‍സാണ് കോലി അടിച്ചെടുത്തത്. 2016ല്‍ 12 മല്‍സരങ്ങളില്‍ നിന്നും 1215ഉം 2017ല്‍ 10 കളിയില്‍ നിന്നും 1059ഉം റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

അടങ്ങാത്ത വിജയതൃഷ്ണ

അടങ്ങാത്ത വിജയതൃഷ്ണ

കളിക്കളത്തില്‍ ജയത്തിനുവേണ്ടി ഏതറ്റം വരെയും പോവാനുള്ള വിജയതൃഷ്ണയാണ് കോലിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഏറ്റവും മികച്ചത് എന്ന നേട്ടത്തിനായി ഇപ്പോഴും കഠിനമായി അധ്വാനിക്കുന്ന താരമാണ് അദ്ദേഹം.
ഇംഗ്ലണ്ട് പര്യടനത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുകയെന്ന ഈ ലക്ഷ്യമാണ് കൗണ്ടി ക്രിക്കറ്റില്‍ സറേയ്‌യ്ക്കുവേണ്ടി കളിക്കാന്‍ കോലിയെ പ്രേരിപ്പിച്ചത്. പക്ഷെ പരിക്കു മൂലം കോലിക്ക് ഈ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു.

പഴയ ബൗളിങ് നിര തന്നെ

പഴയ ബൗളിങ് നിര തന്നെ

2014ല്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിപ്പോള്‍ തന്നെ വേട്ടയാടിയ അതേ ബൗളര്‍മാര്‍ തന്നെയാണ് ഇത്തവണയും അവര്‍ക്കുള്ളത് എന്നത് കോലിയെ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനത്തിനായി പ്രചോദിപ്പിക്കും. ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിങ്ങനെ കഴിഞ്ഞ പര്യടനത്തിലുണ്ടായിരുന്ന ബൗളര്‍മാര്‍മാരാണ് ഇത്തവണയും ഇംഗ്ലീഷ് ബൗളിങ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നത്.
2016ല്‍ ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ ഇതേ ബൗളിങിനെതിരേ കോലി മിന്നുന്ന പ്രകടനം നടത്തിയിരുന്നു.

 കോലി പഴയ കോലിയല്ല

കോലി പഴയ കോലിയല്ല

2014ല്‍ ആദ്യമായി ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ കോലിയല്ല ഇത്തവണത്തെ കോലി. കളി മികവ് കൊണ്ടും കഠിനാധ്വാനം കൊണ്ടും അദ്ദേഹം ഏറെ മുന്നേറിക്കഴിഞ്ഞു. ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പിന്‍ഗാമിയെന്നു വരെ കോലിയെ ഇപ്പോള്‍ വിശേഷിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഓഫ്സ്റ്റംപിന് പുറത്ത് ഷോട്ട് കളിക്കുന്നതില്‍ കോലിക്ക് മുമ്പ് വലിയ വീക്ക്‌നെസുണ്ടായിരുന്നു. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ അദ്ദേഹത്തിനു വിനയായതും ഇതു തന്നെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ കുറവ് താരം നികത്തിക്കഴിഞ്ഞു.

Story first published: Wednesday, June 6, 2018, 14:23 [IST]
Other articles published on Jun 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+