Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലി വിവിയന്‍ റിച്ചാര്‍ഡ്‌സിനെ പോലെയെന്ന് ഹോള്‍ഡിംഗ്

ജോഹന്നാസ്ബര്‍ഗ്: കളിക്കളത്തില്‍ തീപാറുന്ന ക്യാപ്റ്റനാണ് വിരാട് കോഹ്‌ലി. അത് പലപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഗുണകരവുമാണ്. കൂടെയുള്ളവരെ ഒരു തരത്തിലും ചൂടാറാന്‍ അനുവദിക്കാത്ത തരത്തിലുള്ള ഊര്‍ജ്ജം പ്രകടമാക്കുന്ന വിരാട് ഓര്‍മ്മിപ്പിക്കുന്നത് ക്രിക്കറ്റ് ഇതിഹാസം സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനെയെന്ന് വെസ്റ്റിന്‍ഡീസ് പേസ് ഇതിഹാസം മൈക്കിള്‍ ഹോള്‍ഡിംഗ്.

അണ്ടര്‍ 19: ദ്രാവിഡസംഘത്തിന്റെ പാക് കശാപ്പ്... ക്രൂരമായിപ്പോയെന്ന് സെവാഗ്, ട്വിറ്ററില്‍ ആശംസാപ്രവാഹം
നിലവില്‍ വിരാട് ചെറുപ്പമാണ്, ക്യാപ്റ്റന്‍സി പഠിക്കുന്ന കാലം. ചിലപ്പോള്‍ വികാരപരമായി പെരുമാറുകയും ചെയ്യുന്നു. ഇത് എതിര്‍ടീമിനെ മാത്രമല്ല സ്വന്തം ടീമംഗങ്ങളെയും ബാധിക്കുന്നുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ വിവിയന്‍ റിച്ചാര്‍ഡ്‌സുമായി വിരാടിന് സാമ്യമുണ്ടെന്ന് ഹോള്‍ഡിംഗ് വ്യക്തമാക്കുന്നു. ബാറ്റിംഗിലും, ക്യാപ്റ്റന്‍സിയിലും ഈ സാമ്യങ്ങളുണ്ട്. പക്ഷെ ഈ ജോലിയില്‍ മുന്നോട്ട് പോകുമ്പോള്‍ അവര്‍ വളരും, ഒപ്പം ശാന്തമാകുകയും ചെയ്യും, വിവിയനെ ചൂണ്ടിക്കാണിച്ച് ഹോള്‍ഡിംഗ് അഭിപ്രായപ്പെടുന്നു.

kohli

സൗത്ത് ആഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര തോറ്റെങ്കിലും മൂന്നാമത്തെ ടെസ്റ്റില്‍ ഇന്ത്യ 63 റണ്‍ വിജയം നേടിയിരുന്നു. മൂന്ന് മത്സരങ്ങളിലും ടീമില്‍ കാര്യമായ അഴിച്ചുപണി നടത്തിയതിനെ മൈക്കിള്‍ ഹോള്‍ഡിംഗ് വിമര്‍ശിച്ചു. ഇത്തരം വലിയ മാറ്റങ്ങള്‍ ആരോഗ്യകരമല്ല. ഇന്നുകളിച്ചില്ലെങ്കിലും കുഴപ്പമില്ല, നാളെ ടീമില്‍ ഇടമുണ്ടാകുമെന്ന് ഉറപ്പില്ല എന്നൊരു മാനസികാവസ്ഥയാണ് ഇത് കളിക്കാരില്‍ സൃഷ്ടിക്കുക. കളിക്കാര്‍ക്ക് സംഘര്‍ഷത്തിന് പകരം കളിയില്‍ ശ്രദ്ധിക്കാന്‍ അവസരം നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇംഗ്ലണ്ടില്‍ കൂടി റണ്‍ അടിച്ചുകൂട്ടിയാല്‍ വിരാട് കോഹ്‌ലിയെ മഹാന്‍ എന്ന് വിളിക്കുമെന്നാണ് മൈക്കിള്‍ ഹോള്‍ഡിംഗിന്റെ നിലപാട്.

Story first published: Friday, February 23, 2018, 10:30 [IST]
Other articles published on Feb 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+