Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 19: ദ്രാവിഡസംഘത്തിന്റെ പാക് കശാപ്പ്... ക്രൂരമായിപ്പോയെന്ന് സെവാഗ്, ട്വിറ്ററില്‍ ആശംസാപ്രവാഹം

മുംബൈ: ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പിന്റെ സെമി ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെ നാണംകെടുത്തി ഇന്ത്യ ഫൈനലില്‍ കടന്നതിനു പിറകെ ട്വിറ്ററില്‍ ആശംസാപ്രവാഹമാണ്. പല മുന്‍ താരങ്ങളും ഇന്ത്യയെ അഭിനന്ദിച്ചു രംഗത്തെത്തി. ബാറ്റിങിലും ബൗളിങിലും പാകിസ്താനെ ഒരുപോലെ നിഷ്പ്രഭരാക്കിയാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്.

1

273 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്താനെ 100 റണ്‍സ് പോലും തികയ്ക്കാന്‍ അനുവദിക്കാതെയാണ് ഇന്ത്യ എറിഞ്ഞുവീഴ്ത്തിയത്. ഫൈനലില്‍ മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ നേരിടുക.

ക്രൂരമായിപ്പോയെന്ന് സെവാഗ്

ക്രൂരമായിപ്പോയെന്നാണ് തമാശരൂപേണ ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ജൂനിയര്‍ ടീമിന്റെ ജയത്തെ വിശേഷിപ്പിച്ചത്. എന്തൊരു വിജയമാണിത്. എല്ലാ തരത്തിലും പാകിസ്താനെ നിങ്ങള്‍ നിഷ്പ്രഭരാക്കി. ഫൈനലില്‍ എല്ലാ വിജയാശംസകളും നേരുന്നുവെന്നും വീരു ട്വിറ്ററില്‍ കുറിച്ചു.

എന്തൊരു പ്രകടനമാണിത്

പാകിസ്താനെതിരേ ഇന്ത്യയുടെ പ്രകടനത്തെ മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് വിവിഎസ് ലക്ഷ്മണും പുകഴ്ത്തി.
അണ്ടര്‍ 19 ടീം എന്തൊരു പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഇന്ത്യയുടെ ഫീല്‍ഡിങിനെ അതിഗംഭീരമെന്നെ വിശേഷിപ്പിക്കാനാവൂ. പാകിസ്താന് ഒരിഞ്ച് പോലും പഴുത് നല്‍കിയില്ല. ഇതിനേക്കാള്‍ മികച്ചൊരു പ്രകടനം ഇനി നടത്താനില്ല. ഫൈനലില്‍ വിജയാശംസകള്‍ നേരുന്നതായും ലക്ഷ്മണ്‍ ട്വീറ്റ് ചെയ്തു.

ഏറെ അഭിമാനം, മുന്നോട്ട് പോവൂ

ടീമിന്റെ പ്രകടനത്തില്‍ ഏറെ അഭിമാനമുണ്ടെന്നും ആത്മവിശ്വാസത്തോടെ തന്നെ മുന്നോട്ട് പോവൂയെന്നുമാണ് ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിന്റെ ട്വീറ്റ്.
ഞങ്ങളുടെ സ്വന്തം ശുഭ്മാന്‍ ഗില്ലിന്റേത് തകര്‍പ്പന്‍ പ്രകടനമായിരുന്നു. ഏറെ അഭിമാനമുണ്ട്. മുന്നോട്ട് പോവൂ കൂട്ടുകാര... കപ്പ് നമുക്ക് തന്നെ നേടണം. ഇനിയൊരു മല്‍സരം മാത്രം. ഫൈനലില്‍ വിജയശാംസ നേരുന്നുവെന്നും ഭാജി ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യ വേറെ ലെവല്‍

203 റണ്‍സ് വിജയം, ഇന്ത്യ അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലിലെത്തിയിരിക്കുന്നു. വേറെ ലെവലിലാണ് സെമിയില്‍ പാകിസ്താനെതിരേ ഇന്ത്യ കളിച്ചതെന്ന് പ്രമുഖ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ ട്വീറ്റ് ചെയ്തു.

നാഴികക്കല്ലിലേക്ക് ഇനി ഒരടി മാത്രം

ടൂര്‍ണമെന്റിലെ മറ്റേത് ടീമിനേക്കാളും ഗംഭീര പ്രകടനമാണ് ഇന്ത്യ നടത്തുന്നത്. ടീം ഇന്ത്യക്ക് അഭിനന്ദനങ്ങള്‍. വലിയൊരു നാഴികക്കല്ലിലേക്ക് ഇനിയൊരു അടി മാത്രം ദൂരമേയുള്ളൂ. ലോകകപ്പ് ഫൈനലില്‍ കളിക്കാന്‍ എല്ലായ്‌പ്പോഴും അവസരം ലഭിക്കില്ല. അതുകൊണ്ടു തന്നെ ലഭിച്ച അവസരം പരമാവധി മുതലെടുക്കണമെന്ന് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന ട്വിറ്ററില്‍ കുറിച്ചു

Story first published: Tuesday, January 30, 2018, 10:59 [IST]
Other articles published on Jan 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+