സച്ചിനെ കോലി വീഴ്ത്തും... ഉറപ്പ്, ടെസ്റ്റില്‍ കോലിയേക്കാള്‍ കേമന്‍ ആ താരമെന്ന് പനേസര്‍

ലണ്ടന്‍: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ വാനോളം പ്രശംസിച്ച് ഇംഗ്ലണ്ടിന്റെ മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍. ഇന്ത്യന്‍ വംശജന്‍ കൂടിയായ പനേസര്‍ നേരത്തേ ഇംഗ്ലീഷ് ടീമിലെ അവിഭാദജ്യ ഘടകം കൂടിയായിരുന്നു.
ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളും ഇന്ത്യന്‍ ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ക്കാനുള്ള ശേഷി കോലിക്കുണ്ടെന്നു പനേസര്‍ അഭിപ്രായപ്പെട്ടു. ഇതിനകം തന്നെ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ചില റെക്കോര്‍ഡുകള്‍ കോലി തന്റേ പേരിലേക്കു മാറ്റിയിരുന്നു.

100 സെഞ്ച്വറികള്‍
ടെസ്റ്റിലും ഏകദിനത്തിലും കൂടി 100 സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയ ഏക താരമെന്ന സച്ചിന്റെ ലോക റെക്കോര്‍ഡ് കോലി തകര്‍ക്കുമെന്നു പനേസര്‍ അഭിപ്രായപ്പെട്ടു. ഏകദിനത്തില്‍ 49ഉം ടെസ്റ്റില്‍ 51ഉം സെഞ്ച്വറികളാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ അക്കൗണ്ടിലുള്ളത്.
അതേസമയം, കോലി ഏകദിനത്തില്‍ ഇതിനകം 43ഉം ടെസ്റ്റില്‍ 25ഉം സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞു.

കോലിയുടെ ഫോം
കോലിയുടെ ഇപ്പോഴത്തെ ഫോം തന്നെയാണ് സച്ചിന്റെ റെക്കോര്‍ഡ് അദ്ദേഹം തകര്‍ക്കുമെന്ന് താന്‍ ഉറപ്പിച്ചു പറയാന്‍ കാരണമെന്ന് പനേസര്‍ വ്യക്തമാക്കി. മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ മികച്ച പ്രകടനമാണ് കോലി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതേ രീതിയല്‍ തന്നെ ഇനിയുള്ള വര്‍ഷങ്ങളിലും തുടര്‍ന്നാല്‍ 100ന് മുകളില്‍ സെഞ്ച്വറികള്‍ കോലി നേടുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും പനേസര്‍ വിശദമാക്കി.

സ്മിത്ത് കേമന്‍
നിലവില്‍ ടെസ്റ്റ് ക്രിക്കറ്റിലേക്കു വരികയാണെങ്കില്‍ ബാറ്റ്‌സ്മാന്‍മാരില്‍ രണ്ടാംസ്ഥാനമാണ് കോലിക്കു പനേസര്‍ നല്‍കുന്നത്. ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനും ടെസ്റ്റിലെ ഒന്നാം റാങ്കുകാരനായ സ്റ്റീവ് സ്മിത്താണ് തലപ്പത്തെന്നു പനേസര്‍ പറയുന്നു.
ടെസ്റ്റില്‍ കോലിയേക്കാള്‍ മികച്ച പ്രകടനമാണ് സ്മിത്ത് കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ മൂന്നു ഫോര്‍മാറ്റുകളിലെയും കൂടി പ്രകടനം ഒരുമിച്ച് വിലയിരുത്തിയാല്‍ സ്മിത്തിന്റെ മുകളിലാണ് കോലി. സ്മിത്ത് ടെസ്റ്റിലെ കേമനാണെങ്കില്‍ കോലി ലോകത്തിലെ കേമനാണെന്നും പനേസര്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications