Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീമില്‍ പേരില്ല, കോലി മുറിയില്‍ പോയി കരയാന്‍ തുടങ്ങി!- വെളിപ്പെടുത്തി മുന്‍ താരം

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയുടെ അഗ്രസീവായ പെരുമാറ്റത്തെക്കുറിച്ച് ലോകം മുഴുവനുമറിയാം. എന്നാല്‍ തന്നെ പ്രകോപിപ്പിക്കുന്നവരോടു കൊമ്പുകോര്‍ക്കാന്‍ മടിയില്ലാത്ത കോലി വളരെ വികാരധീനനായ വ്യക്തി കൂടിയാണ്.

കാര്യങ്ങളെ വളരെ വൈകാരികമായി കാണുന്നതിനാല്‍ തന്നെ അദ്ദേഹം കരിയറിന്റെ തുടക്കകാലത്തു പലപ്പോഴും കരയുന്നത് താന്‍ കണ്ടിട്ടുണ്ടെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ടീമംഗം പ്രദീപ് സാങ്വാന്‍.

1

ഡല്‍ഹിയുടെ അണ്ടര്‍ 15 ടീമിലൂടെയാണ് കോലി കരിയര്‍ തുടങ്ങുന്നത്. പിന്നീട് അണ്ടര്‍ 17 ടീമിന്റെയും ഭാഗമായത്. അക്കാലത്തു നടന്ന ഒരു സംഭവമാണ് സാങ്വാന്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഇത്തവണത്തെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി കളിച്ച താരം കൂടിയാണ് അദ്ദേഹം. പ്രതീക്ഷിച്ചതു പോലെ റണ്‍സെടുക്കാന്‍ കഴിയാതെ വരുമ്പോള്‍ പലപ്പോഴും കോലി സങ്കടം കൊണ്ടു കരയുന്നത് താന്‍ കണ്ടിട്ടുണ്ടെന്നു സാങ്വാന്‍ പറയുന്നു.

2

അന്നു ഞങ്ങള്‍ പഞ്ചാബില്‍ അണ്ടര്‍ 17 മല്‍സരത്തില്‍ കളിക്കുകയാണ്. അവസാനത്തെ രണ്ട്- മൂന്ന് ഇന്നിങ്‌സുകളില്‍ വിരാടിനു വലി സ്‌കോറുകളൊന്നും നേടാനായില്ല. അജിത് ചൗധരിയെന്ന കോച്ചായിരുന്നു ഞങ്ങളെ പരിശീലിപ്പിച്ചിരുന്നത്. വിരാടിനെ അദ്ദേഹം വിളിച്ചിരുന്നത് ചീക്കുവെന്നായിരുന്നു.
ഞങ്ങളുടെ ടീമിലെ പ്രധാന താരമായിരുന്നു വിരാട്. അവനെ ഒന്നു പറ്റിക്കാന്‍ കോച്ച് തീരുമാനിച്ചു. അടുത്ത മല്‍സരത്തില്‍ കളിപ്പിക്കില്ലെന്നു വിരാടിനോടു പറയാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. വിരാടൊഴികെ ഞങ്ങളുടെ ടീമിലെ എല്ലാവര്‍ക്കും ഇതറിയാമായിരുന്നുവെന്നും പ്രദീപ് സാങ്വാന്‍ വ്യക്തമാക്കി.

3

ടീം മീറ്റിങില്‍ കോച്ച് ചൗധരി സാര്‍ വിരാട് കോലിയുടെ പേര് ടീം ലിസ്റ്റില്‍ പ്രഖ്യാപിച്ചില്ല. ഇെേതാ നിരാശനായ വിരാട് മുറിയിലേക്കു പോയി കരയാന്‍ തുടങ്ങി. അവിടെ നിന്നും അവന്‍ സാറിനെ (ചൗധരി) വിളിക്കുകയും താന്‍ 200ഉം 250ും സ്‌കോറുകള്‍ സീസണില്‍ നേടിയിരുന്നതായും പറഞ്ഞു.
വിരാട് ഈ സീസണില്‍ ചില വലിയ ഇന്നിങ്‌സുകള്‍ കളിച്ചിരുന്നു.

4

സത്യസന്ധമായി പറഞ്ഞാല്‍ അവസാനത്തെ രണ്ട്- മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നു മാത്രമാണ് അവനു വലിയ സ്‌കോര്‍ നേടാനാവാതെ പോയത്. എന്നിട്ടും കോച്ച് തന്നെ തഴഞ്ഞതില്‍ വിരാട് വലിയ സങ്കടത്തിലായിരുന്നു. തന്റെ ബാല്യകാല കോച്ചായ രാജ്കുമാറിനെയും അവന്‍ ഫോണില്‍ വിളിച്ച് സങ്കടം പറയുകയും ചെയ്തതായി സാങ്വാന്‍ കൂട്ടിച്ചേര്‍ത്തു.

5

പറയൂ സാങ്വാന്‍, എന്താണ് ഞാന്‍ ചെയ്ത തെറ്റെന്നു വിരാട് എന്റെയടുത്തും വന്ന് ചോദിച്ചു. സീസണില്‍ ഒരുപാട് റണ്‍സ് നേടിയില്ലേയെന്നും അവന്‍ പറഞ്ഞു. ഞാനും അപ്പോള്‍ അവനോടൊപ്പം ചേര്‍ന്നു. അതെ, അതെ എന്താണ് കുഴപ്പമെന്നു ഞാനും തിരിച്ചുചോദിച്ചു. അന്നു രാത്രി വിരാടിനു ഉറക്കം പോലും വന്നില്ല. ഉറങ്ങാന്‍ ആഗ്രഹമില്ലെന്നായിരുന്നു ഞാന്‍ ചോദിച്ചപ്പോള്‍ അവന്റെ മറുപടി.

6

ഞാന്‍ കളിക്കുന്നില്ലെങ്കില്‍ പിന്നെ ഉറങ്ങുന്നതില്‍ എന്തു കാര്യമാണുള്ളതെന്നു വിരാട് എന്നോടു ചോദിച്ചു. അപ്പോഴാണ് ഞാന്‍ അവനോടു സത്യം തുറന്നു പറഞ്ഞത്. നീ അടുത്ത മല്‍സരത്തില്‍ കളിക്കുന്നുണ്ടെന്നും ഇവയെല്ലാം വെറും തമാശ മാത്രമാണെന്നും വിരാടിനെ താന്‍ ബോധ്യപ്പെടുത്തുകയായിരുന്നുവെന്നും സാങ്വാന്‍ വെളിപ്പെടുത്തി.

Story first published: Wednesday, June 8, 2022, 17:29 [IST]
Other articles published on Jun 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+