For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്യാപ്റ്റനായി കോലി അതു നേടിയാല്‍ പലര്‍ക്കും ദഹിക്കില്ലായിരുന്നു! രാജിയെക്കുറിച്ച് ശാസ്ത്രി

രണ്ടു വര്‍ഷം കൂടി ക്യാപ്റ്റനായി തുടരാമായിരുന്നു

ഇന്ത്യന്‍ ടെസ്റ്റ് ടീം നായകസ്ഥാനം വിരാട് കോലി രാജിവച്ചതിനെക്കുറിച്ച് തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് മുന്‍ കോച്ച് രവി ശാസ്ത്രി. കോലിയും ശാസ്ത്രിയും തമ്മിലുള്ള കൂട്ടുകെട്ട് ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലേക്കു നയിച്ചിരുന്നു. ഇരുവരും തമ്മിലുള്ള മികച്ച ഒത്തിണക്കമായിരുന്നു ഇതിന്റെ മുഖ്യകാരണം. എന്നാല്‍ ശാസ്ത്രി കാലാവധി അവസാനിച്ച ശേഷം കഴിഞ്ഞ ടി20 ലോകകപ്പോടെ പരിശീലകസ്ഥാനത്തു നിന്നും പടിയിറങ്ങിയതോടെ കോലിയുടെ കഷ്ടകാലവും ആരംഭിക്കുകയായിരുന്നു.

ടി20 ക്യാപ്റ്റന്‍സി രാജിവച്ച അദ്ദേഹത്തെ പിന്നാലെ ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കി. ഏറ്റവും അവസാനമായി സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ച ടെസ്റ്റ് പരമ്പരയ്ക്കു പിറകെ കോലി ടെസ്റ്റ് ക്യാപ്റ്റന്‍സി രാജിവയ്ക്കുകയും ചെയ്തു. ടെസ്റ്റ് നായകനെന്ന നിലയില്‍ പല വമ്പന്‍ റെക്കോര്‍ഡുകളും അദ്ദേഹം േേനരത്തേ കുറിച്ചിരുന്നു.

1

ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനായി വിരാട് കോലി തുടരണമായിരുന്നുവെന്നാണ് എന്റെ അഭിപ്രായം. കുറഞ്ഞത് രണ്ടു വര്‍ഷം കൂടിയെങ്കിലും അദ്ദേഹത്തിനു ഈ റോളില്‍ തുടരാമായിരുന്നു. കാരണം അടുത്ത രണ്ടു വര്‍ഷം ഇന്ത്യക്കു നാട്ടില്‍ ടെസ്റ്റ് പരമ്പരകളുണ്ടായിരുന്നു. റാങ്കിങില്‍ ഒമ്പതും പത്തും സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്കെതിരേയെല്ലാം ഇന്ത്യ കളിക്കാനിരുന്നതാണ്. ക്യാപ്റ്റന്‍ സ്ഥാനത്ത് തുടര്‍ന്നിരുന്നെങ്കില്‍ ഇന്ത്യയെ 50-60 ടെസ്റ്റ് വിജയങ്ങളിലേക്കു കോലിക്കു നയിക്കാനാവുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അതു ഒരുപാട് ആളുകള്‍ക്കു ദഹിക്കുകയും ചെയ്യില്ലായിരുന്നുവെന്നും രവി ശാസ്ത്രി ചൂണ്ടിക്കാട്ടി.

2

രണ്ടു വര്‍ഷം കൂടി വിരാട് കോലി ടെസ്റ്റ് നായകനായി തുടരേണ്ടിയിരുന്നുവെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പക്ഷെ അദ്ദേഹത്തിന്റെ തീരുമാനത്തെ നമ്മള്‍ ബഹുമാനിക്കണം. ഏതു രാജ്യത്താണെങ്കിലും ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ കോലിക്കുള്ളതു പോലെയുള്ള റെക്കോര്‍ഡ് അവിശ്വസനീയം തന്നെയാണ്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര വിജയം നേടി, ഇംഗ്ലണ്ടിലും പരമ്പര വിജയത്തിനടുത്താണ്. സൗത്താഫ്രിക്കയോടു 1-2നു തോറ്റു. പക്ഷെ എന്നിട്ടും കോലി ക്യാപ്റ്റനാവണമോ വേണ്ടയോ എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു.

3

2017 മുതല്‍ 21 വരെ കോലിയും ശാസ്ത്രിയും ഇന്ത്യക്കു വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ഏഴാംസ്ഥാനത്തു നിന്നും ഒന്നാം നമ്പറിലേക്കു ഇന്ത്യയെ എത്തിച്ചത് ഇരുവരും ചേര്‍ന്നായിരുന്നു. ഓസ്‌ട്രേലയില്‍ രണ്ടു തവണ ടെസ്റ്റ് പരമ്പര നേടാനായത് കോലി- ശാസ്ത്രി സഖ്യത്തിന്റെ ഏറ്റവും വലിയ നേട്ടമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയെ 2-1നു മുന്നിലെത്തിക്കാനും ഇവര്‍ക്കു സാധിച്ചു. പരമ്പരയിലെ അവസാന ടെസ്റ്റ് ഈ വര്‍ഷം നടക്കാനിരിക്കുകയാണ്.

4

വിരാട് കോലി ഇന്ത്യയെ അഞ്ച്- ആറു വര്‍ഷത്തോളം ടെസ്റ്റ് ക്രിക്കറ്റില്‍ നയിച്ചു. ഈ അഞ്ചു വര്‍ഷം ഇന്ത്യ നമ്പര്‍ വണ്‍ സ്ഥാനത്തായിരുന്നു. ഇന്ത്യയുടെ മറ്റൊരു ക്യാപ്റ്റനും ഇങ്ങനെയൊരു റെക്കോര്‍ഡില്ല. ലോക ക്രിക്കറ്റില്‍ തന്നെ വിരലില്‍ എണ്ണാവുന്ന നായകര്‍ക്കു മാത്രമേ ഇതുപോലെയുള്ള റെക്കോര്‍ഡുള്ളൂ. അതുകൊണ്ടു തന്നെ ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങളുള്ള ക്യാപ്റ്റന്‍ നായകസ്ഥാനമൊഴിയുമ്പോള്‍ അതു വ്യക്തിപരമായ തീരുമാനം കൂടിയാണ്. കാരണം 40 വിജയങ്ങളെന്ന കോലിയുടെ റെക്കോര്‍ഡ് അഭേദ്യമാണ്.

5

ക്യാപ്റ്റന്‍സി എത്ര മാത്രം താന്‍ ആസ്വദിക്കുന്നുവെന്നു വിരാട് കോലിക്കു മാത്രമേ അറിയുകയുള്ളൂ. മുമ്പ് സച്ചിന്‍ ടെണ്ടുല്‍ക്കറും എംഎസ് ധോണിയും ക്യാപ്റ്റന്‍സി ആസ്വദിക്കാതിരുന്നപ്പോള്‍ അവര്‍ സ്ഥാനമൊഴിഞ്ഞിരുന്നു. അതുപോലെ വിരാടിനും തോന്നിയിട്ടുണ്ടാവും. ആറു വര്‍ഷമായി ടീമിനെ നയിക്കുന്നു, 40 വിജയങ്ങളും നേടി. ഇനി ക്രിക്കറ്റ് ആസ്വദിക്കാനായിരിക്കും അദ്ദേഹം ആഗ്രഹിക്കുന്നത്. സമ്മര്‍ദ്ദമൊഴിവാക്കി ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് വിരാട് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ഇതു ഒരുപാട് വ്യക്തികള്‍ക്കു സംഭവിക്കുന്ന കാര്യമാണ്. സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, സച്ചിന്‍ എന്നിവരെല്ലാം സ്വന്തം ഗെയിമില്‍ ശ്രദ്ധിക്കാന്‍ ക്യാപ്റ്റന്‍സിയൊഴിഞ്ഞവരാണ്. ഇതേ കാര്യം തന്നെയാണ് വിരാടിന്റെയും മനസ്സിലുണ്ടാവുകയെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, January 23, 2022, 19:28 [IST]
Other articles published on Jan 23, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+