For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കിങോ, വന്‍മതിലോ? 123 ടെസ്റ്റിനു ശേഷം കൂടുതല്‍ റണ്‍സടിച്ചതാര്, ഇതാ ഉത്തരം!!

ലോകമെമ്പാടുമുള്ള ആരാധകരെയും ബിസിസിഐയെയുമെല്ലാം ഒരുപോലെ ഞെട്ടിച്ചാണ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലി ഈയാഴ്ച ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടുമായി അടുത്ത മാസം അഞ്ചു ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍.

36 കാരനായ കോലി കുറഞ്ഞത് രണ്ട്- മൂന്നു വര്‍ഷം കൂടിയെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ന്നു കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. മികച്ച ഫിറ്റ്‌നസും അദ്ദേഹത്തിനു പ്ലസ് പോയിന്റായിരുന്നു.

പക്ഷെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിലാണ് കോലി ടെസ്റ്റില്‍ നിന്നും പടിയിറങ്ങിയത്. 123 ടെസ്റ്റുകളിലാണ് അദ്ദേഹം കളിച്ചത്. മുന്‍ ഇതിഹാസവും കോച്ചുമായിരുന്ന രാഹുല്‍ ദ്രാവിഡുമായി താരതമ്യം ചെയ്യുമ്പോള്‍ ആരാണ് കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയിട്ടുള്ളതെന്നു നോക്കാം.

VIRAT KOHLI

ആരാണ് ബെസ്റ്റ്?

വിരാട് കോലി 123 ടെസ്റ്റുകളിലാണ് ഇന്ത്യന്‍ കുപ്പായമണിഞ്ഞതെങ്കില്‍ വന്‍ മതിലെന്നു വിശേഷിപ്പിക്കപ്പെടുന്ന രാഹുല്‍ ദ്രാവിഡ് 164 ടെസ്റ്റുകള്‍ക്കു ശേഷമാണ് കളി മതിയാക്കിയത്. 9230 റണ്‍സാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ കോലിയുടെ സമ്പാദ്യം. എന്നാല്‍ ദ്രാവിഡാവട്ടെ 13,288 റണ്‍സ് വാരിക്കൂട്ടിയാണ് ഈ ഫോര്‍മാറ്റിനോടു ഗുഡ്‌ബൈ പറഞ്ഞത്. മറ്റൊരു മുന്‍ ഇതിഹാസമാ സ്ച്ചിന്‍ ടെണ്ടുല്‍ക്കറിനെക്കൂടാതെ ഇന്ത്യക്കായി രണ്ടു ഫോര്‍മാറ്റുകളിലും 10,000 പ്ലസ് റണ്‍സ് നേടിയ താരവും ദ്രാവിഡാണ്.

123 ടെസ്റ്റുകള്‍ക്കു ശേഷമുള്ള കണക്കുകള്‍ താരതമ്യം ചെയ്താല്‍ അവിടെ കോലിയേക്കാള്‍ മുകളിലാണ് ദ്രാവിഡിന്റെ സ്ഥാനം. 123 മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 10,122 റണ്‍സ് ദ്രാവിഡിന്റെ പേരിലുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തേക്കാള്‍ 892 റണ്‍സ് കുറച്ചാണ് ഇത്രയും ടെസ്റ്റുകള്‍ക്കു ശേഷം കോലിക്കു കുറിക്കാനായത്.

റണ്‍സില്‍ മാത്രമല്ല ബാറ്റിങ് ശരാശരിയിലും ദ്രാവിഡ് തന്നെയാണ് ബെസ്റ്റ്. 50ന് മുകളില്‍ ശരാശരി അദ്ദേഹത്തിനു അപ്പോഴുണ്ടായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 54.42 ആയിരുന്നു ദ്രാവിഡിന്റെ ബാറ്റിങ് ശരാശരി. പക്ഷെ കോലിയുടെ ശരാശരിയാവട്ടെ 46.85 മാത്രമാണ്.

അതേസമയം, ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മഹാനായ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് കുറിച്ച താരമാണ് കോലി കളി നിര്‍ത്തിയത്. 68 ടെസ്റ്റുകളിലാണ് നാട്ടിലും പുറത്തുമായി അദ്ദേഹം ടീമിനെ നയിച്ചിട്ടുള്ളത്. ഇതില്‍ 40ലും ടീമിനു വിജയം നേടിത്തരാനും കോലിക്കായിട്ടുണ്ട്. എന്നാല്‍ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ് അത്ര മികച്ചതല്ല. 25 ടെസ്റ്റുകളില്‍ വെറും എട്ടു ജയങ്ങള്‍ മാത്രമേ അദ്ദേഹത്തിനു കീഴില്‍ ടീം നേടിയിട്ടുള്ളൂ.

RAHUL DRAVID

ക്യാപ്റ്റനായിരിക്കെയും കോലിയുടെ ബാറ്റിങ് പ്രകടനം എടുത്തു പറയേണ്ടതാണ്. ടെസ്റ്റില്‍ ഇന്ത്യന്‍ നായകനായിരിക്കവെ അദ്ദേഹത്തിന്റെ സമ്പാദ്യം 5864 റണ്‍സാണ്. 54.80 എന്ന കിടിലന്‍ ശരാശരിയോടെയാണിത്. എ്ന്നാല്‍ ക്യാപ്റ്റനായിരിക്കവെ 44.51 ശരാശരിയില്‍ ദ്രാവിഡിനു നേടാനായത് 1736 റണ്‍സാണ്.

കോലിയുടെയും ദ്രാവിഡിന്റെയും ടെസ്റ്റ് കരിയറുകള്‍ തമ്മില്‍ ഒരു സാമ്യം കൂടിയുണ്ട്. രണ്ടു പേരും അവസാനത്തെ ടെസ്റ്റ് കളിച്ചത് ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടിലാണ്. 2011ല്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി ദ്രാവിഡ് പ്രഖ്യാപിച്ചിരുന്നു. പക്ഷെ ടെസ്റ്റില്‍ അദ്ദേഹം കളി തുടര്‍ന്നു.

അഞ്ചു മാസം കൂടി പിന്നിട്ട ശേഷമായിരുന്നു റെഡ് ബോള്‍ ക്രിക്കറ്റിനോടു ദ്രാവിഡ് വിട പറഞ്ഞത്. 2021ലെ ടി20 ലോകകപ്പിനു പിന്നാലെ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ കോച്ചായി വന്നപ്പോള്‍ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകന്‍ കോലിയായിരുന്നു. പിന്നീട് കോലിക്കു പകരം എല്ലാ ഫോര്‍മാറ്റിലും രോഹിത് നായകനായി വരികയും ചെയ്തു.

Story first published: Thursday, May 15, 2025, 12:36 [IST]
Other articles published on May 15, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+