Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി ക്യാപ്റ്റനാണെന്നു തോന്നില്ല, കുട്ടിക്കാലം മുതലുള്ള കൂട്ടുകാരനെപ്പോലെ- മനസ്സ്തുറന്ന് ഷമി

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി പ്രമുഖ പേസര്‍ മുഹമ്മദ് ഷമി. കളിക്കാര്‍ക്കു പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്ന ക്യാപ്റ്റനാണ് അദ്ദേഹമെന്നും ഒരു കൂട്ടുകാരനെപ്പോലെയാണ് സംസാരിക്കാറുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര എന്നിവയ്ക്കുള്ള ഇന്ത്യന്‍ സംഘത്തെ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. കോലി നയിക്കുന്ന ടീമിലേക്കു ഷമി തിരിച്ചെത്തിയിട്ടുണ്ട്.

ഒരു ബ്രേക്കിനു ശേഷം അദ്ദേഹം ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയ പരമ്പര കൂടിയാണിത്. കഴിഞ്ഞ വര്‍ഷമവസാനത്തോടെ നടന്ന ഓസീസ് പര്യടനത്തിലാണ് ഷമിയെ അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടത്. അന്നു ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ് അദ്ദേഹം നാട്ടിലേക്കു മടങ്ങുകയായിരുന്നു. പിന്നീട് നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരകളിലും ഷമി കളിച്ചിരുന്നില്ല. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി കളിച്ചാണ് അദ്ദേഹം ക്രിക്കറ്റിലേക്കു തിരിച്ചുവന്നത്.

 ഗ്രൗണ്ടില്‍ പൂര്‍ണ സ്വാതന്ത്ര്യം

ഗ്രൗണ്ടില്‍ പൂര്‍ണ സ്വാതന്ത്ര്യം

ഫാസ്റ്റ് ബൗളര്‍മാര്‍ക്കു ഗ്രൗണ്ടില്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്ന ക്യാപ്റ്റനാണ് കോലി. ഞങ്ങളുടെ പ്ലാനുകള്‍ പരാജയപ്പെട്ടാല്‍ മാത്രമേ അദ്ദേഹം ഇടപെടാറുള്ളൂ. അല്ലെങ്കില്‍ ഒരു ബൗളിങ് യൂണിറ്റെന്ന നിലയില്‍ ഞങ്ങള്‍ക്കു ഇഷ്ടമുള്ളതു പോലെ ബൗള്‍ ചെയ്യാന്‍ കോലി സ്വാതന്ത്ര്യം നല്‍കാറുണ്ട്. ടീമംഗങ്ങള്‍ക്കു എല്ലായ്‌പ്പോഴും പിന്തുണ നല്‍കുന്ന മികച്ച ക്യാപ്റ്റനാണ് അദ്ദേഹമെന്നും ഷമി വിശദമാക്കി.

 കുട്ടിക്കാലം മുതലുള്ള കൂട്ടുകാരനെപ്പോലെ

കുട്ടിക്കാലം മുതലുള്ള കൂട്ടുകാരനെപ്പോലെ

ഞാനുള്‍പ്പെടെ ടീമിലെ ഒരു താരത്തെയും അനാവശ്യമായി സമ്മര്‍ദ്ദത്തിലാക്കാന്‍ കോലി ശ്രമിക്കാറില്ല. സാധാരണയായി ഒരു ക്യാപ്റ്റനെ സമീപിക്കുമ്പോള്‍ ഏതൊരു ബൗളര്‍ക്കുമുള്ള സംശയമാണിത്. പക്ഷെ വിരാടിന്റെ കാര്യത്തില്‍ അങ്ങനെയല്ല. ഒരു ജാഡയുമില്ലാതെ തമാശകള്‍ പറഞ്ഞ് കൂട്ടുകൂടുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേത്. കുട്ടിക്കാലം മുതലുള്ള കൂട്ടുകാരനെപ്പോലെയാണ് വിരാട് ഞങ്ങളോടൊപ്പം തമാശ പങ്കിടാറുള്ളതെന്നും ഇന്ത്യക്കു വേണ്ടി 50 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള ഷമി വെളിപ്പെടുത്തി.

 ഏറ്റവുമധികം വിജയങ്ങള്‍

ഏറ്റവുമധികം വിജയങ്ങള്‍

ടെസ്റ്റില്‍ ഇന്ത്യയെ ഏറ്റവുമധികം വിജയങ്ങളിലേക്കു നയിച്ചിട്ടുള്ള ക്യാപ്റ്റനെന്ന റെക്കോര്‍ഡ് കോലിയുടെ പേരിലാണ്. 60 മല്‍സരങ്ങളില്‍ 36ലും ടീമിനു വിജയം നേടിത്തരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കോലിക്കു കീഴില്‍ ഇന്ത്യയുടെ ടെസ്റ്റിലെ വിജയശരാശരി 60 ശതമാനമാണ്.
ജൂണ്‍ 18ന് ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലാണ് കോലിക്കു കീഴില്‍ ഇന്ത്യ അടുത്തതായി ഇറങ്ങുക. ന്യൂസിലാന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. അതിനു ശേഷം ഇംഗ്ലണ്ടിനെതിരേ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്.

Story first published: Monday, May 10, 2021, 10:53 [IST]
Other articles published on May 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+