Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിനത്തില്‍ അതിവേഗം 10000 റണ്‍സ്, ടോപ് ഫൈവില്‍ മൂന്ന് ഇന്ത്യക്കാര്‍, തലപ്പത്ത് സൂപ്പര്‍ താരം

1

ഏകദിന ക്രിക്കറ്റില്‍ 10000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടിവര്‍ അധികമൊന്നുമില്ല. പ്രതിഭാശാലികളെന്ന് വിശേഷിപ്പിക്കാവുന്ന ചുരക്കം ചില താരങ്ങള്‍ക്ക് മാത്രമാണ് ഈ നേട്ടത്തിലെത്താനായത്. 10000 റണ്‍സെന്ന നേട്ടത്തിലേക്കെത്തുക ഏകദിനത്തില്‍ എളുപ്പമുള്ള കാര്യമല്ല. അതിന് മികച്ച ഫിറ്റ്‌നസും സ്ഥിരതയും പ്രതിഭയുമെല്ലാം വേണം. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാനാവാത്ത ഒരു താരത്തിനും ഈ നേട്ടം എത്തിപ്പിടിക്കാന്‍ സാധിക്കില്ലെന്ന് പറയാം. ഏകദിന ക്രിക്കറ്റിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ അതിവേഗത്തില്‍ 10000 റണ്‍സ് നേട്ടത്തിലേക്കെത്തിയ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

വിരാട് കോലി തലപ്പത്ത്

വിരാട് കോലി തലപ്പത്ത്

ഈ റെക്കോഡില്‍ ഒന്നാം സ്ഥാനത്തുള്ളത് വിരാട് കോലിയാണ്. ഒരു കാലത്ത് തുടര്‍ സെഞ്ച്വറികളോടെ വിസ്മയിപ്പിച്ചിരുന്ന കോലി 205 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടത്തിലേക്കെത്തിയത്. അരങ്ങേറ്റത്തിന് ശേഷം പിടിച്ചാല്‍ കിട്ടാത്ത കുതിപ്പാണ് കോലി നടത്തിയത്. റണ്‍സ് പിന്തുടരുമ്പോള്‍ അസാധ്യ മികവ് പുലര്‍ത്തിയ കോലി ബൗളര്‍മാരെ പലവട്ടം കണ്ണീരണിയിച്ചു. മികച്ച തുടക്കത്തെ സെഞ്ച്വറിയാക്കി മാറ്റാനും കോലിക്ക് സാധിച്ചിരുന്നു. ഇതുവരെ കോലിയുടെ ഈ റെക്കോഡിനെ തകര്‍ക്കാന്‍ മറ്റാര്‍ക്കുമായിട്ടില്ല. ഭാവിയില്‍ ബാബര്‍ ആസം തകര്‍ക്കുമോയെന്നത് കാത്തിരുന്ന് കാണണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി കോലിക്ക് പഴയ മികവ് കാട്ടാനാവുന്നില്ല. അദ്ദേഹത്തിന്റെ അവസാന സെഞ്ച്വറി പ്രകടനം 2019ലായിരുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്താണ്. ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി റെക്കോഡുള്ള സച്ചിന്‍ 10000 റണ്‍സെന്ന നേട്ടത്തിലേക്കെത്താന്‍ 259 ഇന്നിങ്‌സെടുത്തു. കോലിയെക്കാള്‍ 54 ഇന്നിങ്‌സ് കൂടുതല്‍ വേണ്ടിവന്നു സച്ചിന് ഈ നേട്ടത്തിലെത്താന്‍. ഒരു കാലഘട്ടത്തില്‍ ക്രിക്കറ്റിനെ അടക്കിഭരിച്ചിരുന്ന സച്ചിന്‍ ഈ നാഴികക്കല്ല് പിന്നിട്ട ശേഷവും 8000ത്തോളം റണ്‍സെടുത്തുവെന്നതാണ് എടുത്തു പറയേണ്ടത്. ഏകദിനത്തില്‍ 49 സെഞ്ച്വറിയും ടെസ്റ്റില്‍ 51 സെഞ്ച്വറിയും സച്ചിന്റെ പേരിലുണ്ട്. സച്ചിന്‍ സൃഷ്ടിച്ച പല റെക്കോഡുകളെയും ഭേദിക്കുക പ്രയാസമാണ്. ലോക ക്രിക്കറ്റില്‍ അത്രത്തോളം സ്വാധീനം സൃഷ്ടിക്കാന്‍ സച്ചിന് സാധിച്ചിട്ടുണ്ട്.

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

ആരാധകര്‍ ദാദയെന്ന് വിളിക്കുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ഈ നേട്ടത്തില്‍ മൂന്നാം സ്ഥാനത്താണ്. 263 ഇന്നിങ്‌സില്‍ നിന്നാണ് ഗാംഗുലി ഈ നേട്ടം സ്വന്തമാക്കിയത്. ഇടം കൈയന്‍ ഓപ്പണറെന്ന നിലയില്‍ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച ഗാംഗുലി തന്റെ ഓഫ് സൈഡ് ഷോട്ടുകളുടെ പേരിലും ലോങ് സിക്‌സുകളിലൂടെയുമാണ് ഏറ്റവും കൈയടി നേടിയത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയ നായകനാണ് ഗാംഗുലി. വിവാദങ്ങളില്‍ അകപ്പെട്ട് വലിയ തകര്‍ച്ചയിലേക്ക് പോയ ഇന്ത്യയുടെ തിരിച്ചുവരവിന് ഏറ്റവും നന്ദി പറയേണ്ടത് നായകന്‍ ഗാംഗുലിയോടാണ്. നിലവില്‍ ബിസിസി ഐ പ്രസിഡന്റാണ് സൗരവ് ഗാംഗുലി.

റിക്കി പോണ്ടിങ്

റിക്കി പോണ്ടിങ്

മുന്‍ ഓസീസ് ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ്ങാണ് ഈ പട്ടികയിലെ നാലാമന്‍. 266 ഇന്നിങ്‌സില്‍ നിന്നാണ് പോണ്ടിങ് ഈ നേട്ടം സ്വന്തമാക്കിയത്. മൂന്നാം നമ്പറിലും നാലാം നമ്പറിലുമിറങ്ങ വിസ്മയിപ്പിച്ചിരുന്ന പോണ്ടിങ്ങിന്റെ പുള്‍ ഷോട്ടുകളും ഫ്‌ളിക് ഷോട്ടുകളും ക്രിക്കറ്റ് ആരാധകര്‍ക്ക് വിസ്മയമായിരുന്നു. നായകനെന്ന നിലയില്‍ രണ്ട് ലോകകപ്പ് കിരീടം അലമാരയിലെത്തിച്ച പോണ്ടിങ് ടെസ്റ്റിലും മികച്ച ബാറ്റിങ് റെക്കോഡുള്ള താരങ്ങളിലൊരാളാണ്.

ജാക്‌സ് കാലിസ്

ജാക്‌സ് കാലിസ്

മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ജാക്‌സ് കാലീസാണ് ഈ റെക്കോഡില്‍ അഞ്ചാം സ്ഥാനത്ത്. 272 ഇന്നിങ്‌സില്‍ നിന്നാണ് കാലിസ് ഈ നേട്ടത്തിലേക്കെത്തിയത്. ബാറ്റുകൊണ്ട് മധ്യനിരയില്‍ ശ്രദ്ധേയ പ്രകടനം നടത്തിയിട്ടുള്ള കാലിസ് പേസ് ബൗളിങ്ങിലും തിളങ്ങിയിരുന്നു. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ അദ്ദേഹം ടെസ്റ്റിലും 10000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടിട്ടുള്ള താരങ്ങളിലൊരാളാണ്.

Story first published: Tuesday, April 5, 2022, 13:18 [IST]
Other articles published on Apr 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+