Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിക്കു ഇന്ത്യ മടുത്തു? കൂടുമാറ്റം ഈ രാജ്യത്തേക്ക്, വെളിപ്പെടുത്തി മുന്‍ കോച്ച്

ആധുനിക ക്രിക്കറ്റിലെ ഇതിഹാസ ബാറ്റര്‍മാരിലൊരാളും ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനുമായ വിരാട് കോലി രാജ്യം വിടാനൊരുങ്ങുന്നതായി വെളിപ്പെടുത്തല്‍. അദ്ദേഹത്തിന്റെ ആദ്യകാല കോച്ചായ രാജ്കുമാര്‍ ശര്‍മയാണ് ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. ഭാര്യയും നടിയുമായ അനുഷ്‌കാ ശര്‍മ, മക്കളായ വാമിക, അക്കായ് എന്നിവര്‍ക്കൊപ്പം ലണ്ടനിലേക്കാണ് കോലി ചേക്കേറുന്നത്.

പക്ഷെ അതു പെട്ടെന്നു ഉണ്ടാവുമെന്നു ആരാധകര്‍ക്കു ആശങ്ക വേണ്ട. ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ചതിനു ശേഷം മാത്രമേ ഇത്തരമൊരു കൂടുമാറ്റം കോലി നടത്തുകയുള്ളൂവെന്നാണ് അദ്ദേഹം പറയുന്നത്. ദൈനിക് ജാഗ്രണിനു (Dainik Jagran) നല്‍കിയ അഭിമുഖത്തിലാണ് ശര്‍മ ഇക്കാര്യം വെളിപ്പെടുത്തിയത്.

VIRAT KOHLI ANUSHKA

രണ്ടാമത്തെ ഹോം

വിരാട് കോലിയുടെ രണ്ടാമത്തെ ഹോമെന്നു വേണമെങ്കില്‍ ഇപ്പോള്‍ ലണ്ടനെ വിളിക്കാം. കാരണം ഈ വര്‍ഷത്തിന്റെ ഭൂരിഭാഗവും അദ്ദേഹം കുടുംബത്തോടൊപ്പം അവിടെയാണ് ചെലവഴിച്ചത്. ലണ്ടനില്‍ നേരത്തേ തന്നെ അദ്ദേഹം സ്വന്തമായി അപ്പാര്‍ട്ട്‌മെന്റും വാങ്ങിയിരുന്നു. കോലിയുടെയും അനുഷ്‌കാ ശര്‍മയുടെയും മകനായ അക്കായ് ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇവിടെയുള്ള ആശുപത്രിയിലാണ് ജനിച്ചത്.

ലണ്ടനില്‍ നിന്നാണ് ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി കളിക്കാന്‍ അദ്ദേഹം ഇന്ത്യയിലേക്കു പറന്നത്. ഐസിസിയുടെ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ സംഘത്തില്‍ കോലിയുമുണ്ടായിരുന്നു. കിരീട നേട്ടത്തിനു ശേഷം ഇന്ത്യയില്‍ നടന്ന സ്വീകരണച്ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.

അതിനു ശേഷം ശ്രീലങ്കന്‍ പര്യടനത്തിനായി കോലി യാത്ര തിരിക്കുകയും ചെയ്തു. ലങ്കന്‍ പര്യടനം കഴിഞ്ഞ അദ്ദേഹം കുടുംബത്തെ കാണാന്‍ നേരെ ലണ്ടനിലേക്കണ് പോയത്. ആഗസ്റ്റ് വരെ അവിടെ ചെലവഴിക്കുകയും ചെയ്തു. തുടര്‍ന്നാണ് ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കായി കോലി ഇന്ത്യയിലേക്കു തിരികെ വന്നത്.

കോലിയുടെ വിരമിക്കല്‍

ഇതിഹാസ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിരാട് കോലി ഉടനെയൊന്നും കളി മതിയാക്കില്ലെന്നാണ് രാജ്കുമാര്‍ ശര്‍മ പറയുന്നത്.

കരിയറിലെ ബെസ്റ്റ് ക്രിക്കറ്റാണ് വിരാട് കോലി കളിച്ചു കൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയയുമായുള്ള ആദ്യ ടെസ്റ്റില്‍ അദ്ദേഹം സെഞ്ച്വറിയും നേടി. അടുത്ത രണ്ടു ടെസ്റ്റുകളില്‍ രണ്ടു സെഞ്ച്വറികള്‍ കൂടി വിരാട് നേടുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

VIRAT KOHLI

സ്വന്തം ഗെയിം എല്ലായ്‌പ്പോഴും ആസ്വദിക്കുന്ന ക്രിക്കറ്ററാണ് അദ്ദേഹം. ഒരു താരം തന്റെ ഗെയിം ആസ്വദിക്കുമ്പോള്‍ അയാള്‍ എല്ലായ്‌പ്പോഴും കളിക്കളത്തില്‍ മികച്ചതു തന്നെ നല്‍കാന്‍ ശ്രമിക്കും. വിരാടിന്റെ ഫോമെന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമല്ല. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നും ടീമിനെ എങ്ങനെ ജയിപ്പിക്കണമെന്നും അദ്ദേഹത്തിനു അറിയാമെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.

വിരാട് ഇപ്പോഴും നല്ല ഫിറ്റാണ്, വിരമിക്കാനുള്ള പ്രായമൊന്നും ആയിട്ടുമില്ല. അഞ്ചോ, അതില്‍ കൂടുതലോ വര്‍ഷം കൂടി അദ്ദേഹത്തിനു ഇനിയും കളിക്കാനാവുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 2027ലെ ലോകകപ്പിലും വിരാട് കളിക്കുന്നത് നമുക്കു കാണാനാവും.

ഞാനും വിരാടും തമ്മിലുള്ള ബന്ധം വളരെ മികച്ചതാണ്. 10 വയസ് പോലും ആവുന്നതിനു മുമ്പ് അദ്ദേഹത്തെ എനിക്കറിയാം. 26 വര്‍ഷത്തിലേറെ കാലം ഞാന്‍ വിരാടിനൊപ്പമുണ്ടാവുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തില്‍ ഇനിയുമൊരുപാട് ക്രിക്കറ്റ് ബാക്കിയുള്ളതെന്നു താന്‍ പറയുന്നതെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, December 19, 2024, 16:49 [IST]
Other articles published on Dec 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+