Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റര്‍മാരെ 'ബൗള്‍ഡാക്കിയ' നടിമാരും മോഡലുകളും, ഇപ്പോള്‍ ജീവിത പങ്കാളികള്‍

കായിക താരങ്ങളും പ്രമുഖ സെലിബ്രിറ്റികളും തമ്മിലുള്ള പ്രണയവും വേര്‍പിരിയലുമൊന്നും ആധുനികകാലത്തു അത്ര പുതുമയുള്ള കാര്യമല്ല. ഫുട്‌ബോള്‍ കഴിഞ്ഞാല്‍ നിലവില്‍ ലോകത്തില്‍ ഏറ്റവുമധികം ആരാധകരുള്ള കായിക ഇനങ്ങളിലൊന്നാണ് ക്രിക്കറ്റ്. അതുകൊണ്ടു തന്നെ ക്രിക്കറ്റര്‍മാര്‍ക്കും വലിയ ആരാധനയും പിന്തുണയുമാണ് നിന്നും ലഭിക്കുന്നത്.

പണവും പ്രശസ്തിയുമെല്ലാം ക്രിക്കറ്റര്‍മാരെ ഇപ്പോള്‍ വലിയ സെലിബ്രിറ്റികളാക്കി മാറ്റിക്കഴിഞ്ഞു. നടിമാര്‍, മോഡലുകള്‍ എന്നിവരുമായി പ്രണയത്തിലാവുകയും പിന്നീട് ജീവിത പങ്കാളികളാക്കി മാറ്റുകയും ചെയ്ത പ്രമുഖ ക്രിക്കറ്റര്‍മാരുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

 വിരാട് കോലി- അനുഷ്‌കാ ശര്‍മ

വിരാട് കോലി- അനുഷ്‌കാ ശര്‍മ

ഇന്ത്യന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയുടെ ജീവിത പങ്കാളി ബോളിവുഡ് സുന്ദരി അനുഷ്‌കാ ശര്‍മയാണ്. ഒരു കാലത്ത് കോലിയും അനുഷ്‌കയും തമ്മിലുള്ള പ്രണയവും ബ്രേക്കപ്പും വീണ്ടും അടുപ്പത്തിലായതുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. 2013ല്‍ ഒരു ഫോട്ടോഷൂട്ടിനിടെയാണ് ഇരുവരും ആദ്യമായി നേരില്‍ കാണുകയും പരിചയപ്പെടുകയും ചെയ്യുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയതത്തില്‍ കലാശിക്കുകയായിരുന്നു. 2017 ഡിസംബര്‍ 11ന് ഇറ്റലിയില്‍ നടന്ന സ്വകാര്യച്ചടങ്ങില്‍ വച്ച് കോലിയും അനുഷ്‌കയും വിവാഹിതരാവുകയും ചെയ്തു. ഈ വര്‍ഷം ജനുവരിയില്‍ ഇവര്‍ക്കു വാമികയെന്ന മകള്‍ പിറക്കുകയും ചെയ്തിരുന്നു.

 ജെപി ഡുമിനി- സ്യു ഡുമിനി

ജെപി ഡുമിനി- സ്യു ഡുമിനി

ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓള്‍റൗണ്ടര്‍ ജീന്‍പോള്‍ ഡുമിനി (ജെപി ഡുമിനി) വിവാഹം കഴിച്ചിരിക്കുന്നത് മോഡലും ബ്ലോഗറുമായ സ്യു ഡുമിനിനെയാണ്. 2011 ജൂണ്‍ 25നായിരുന്നു ഇരുവരുടെയും വിവാഹം. ഇസബെല്ല ഹന്ന, അലെക്‌സ റോസ് എന്നീ രണ്ടു പെണ്‍മക്കളും ഇവര്‍ക്കുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരമിച്ച ഡുമിനി 7000ത്തിന് മുകളില്‍ റണ്‍സും 90 വിക്കറ്റുകളും ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി നേടിയിട്ടുണ്ട്.

 ജെയിംസ് ആന്‍ഡേഴ്‌സന്‍- ഡാനിയേല ലോയ്ഡ്

ജെയിംസ് ആന്‍ഡേഴ്‌സന്‍- ഡാനിയേല ലോയ്ഡ്

ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്റെ ജീവിത സഖി മോഡല്‍ ഡാനിയേല ലോയ്ഡാണ്. 2004ലായിരുന്നു ഡാനിയേലയെ ജിമ്മി പരിചയപ്പെടുന്നത്. രണ്ടു വര്‍ഷത്തെ പ്രണത്തിനൊടുവില്‍ 2006ല്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇപ്പോള്‍ ഇവര്‍ക്കു രണ്ടു മക്കളുണ്ട്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇപ്പോഴും ഇംഗ്ലീഷ് ടീമിന്റെ ഭാഗമാണ് ആന്‍ഡേഴ്‌സന്‍. ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത പേസറെന്ന ലോക റെക്കോര്‍ഡിന് അവകാശി കൂടിയാണ് അദ്ദേഹം. 600ന് മുകളില്‍ വിക്കറ്റുകള്‍ ആന്‍ഡേഴ്‌സന്‍ വീഴ്ത്തിയിട്ടുണ്ട്.

 ഷെയ്ന്‍ വാട്‌സന്‍- ലീ ഫര്‍ലോങ്

ഷെയ്ന്‍ വാട്‌സന്‍- ലീ ഫര്‍ലോങ്

ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും നേരത്തേ തന്നെ വിരമിച്ചിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം വരെ ഐപിഎല്ലില്‍ സജീവമായിരുന്നു. 2020ലെ ഐപിഎല്‍ അവസാനിച്ചതോടെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിരുന്ന വാട്‌സന്‍ ക്രിക്കറ്റിനോടു പൂര്‍ണമായി വിടപറഞ്ഞത്.
വ്യക്തിജീവിതത്തിലേക്കു വരികയാണെങ്കില്‍ വാട്‌സന്‍ വിവാഹം കഴിച്ചത് മോഡലും അവതാരകയുമായ ലീ ഫര്‍ലോങിനെയാണ്. 2006ലായിരുന്നു ഇരുവരും പരിചയപ്പെടുന്നത്. നാലു വര്‍ഷം നീണ്ട പ്രണയത്തിനു ശേഷം 2010 ജൂണ്‍ മൂന്നിന് ഇവര്‍ വിവാഹിതരായി. നിലവില്‍ മൂന്നു മക്കളുടെ മാതാപിതാക്കള്‍ കൂടിയാണ് വാട്‌സനും ഫര്‍ലോങും.

 സ്റ്റുവര്‍ട്ട് ബിന്നി- മായന്തി ലാങര്‍

സ്റ്റുവര്‍ട്ട് ബിന്നി- മായന്തി ലാങര്‍

ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരങ്ങളിലൊരാളും ഓള്‍റൗണ്ടറുമായ റോജര്‍ ബിന്നിയുടെ മകന്‍ സ്റ്റുവര്‍ട്ട് ബിന്നിയും അച്ഛന്റെ വഴിയെ ക്രിക്കറ്റിലേക്കു വന്നെങ്കിലും ക്ലച്ച് പിടിക്കാനായില്ല. ചില മല്‍സരങ്ങളിലാണ് ദേശീയ ടീമിനു വേണ്ടി ബിന്നിക്കു കളിക്കാനായത്. ഇതില്‍ ബംഗ്ലാദേശിനെതിരേ 2014ലെ ഏകദിന മല്‍സരത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 4.4 ഓവറില്‍ രണ്ടു മെയ്ഡനക്കം നാലു റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റുകള്‍ ബിന്നി വീഴ്ത്തിയിരുന്നു. പക്ഷെ ഇതുപോലെയുള്ള പ്രകടനം പിന്നീട് ആവര്‍ത്തിക്കാന്‍ താരത്തിനായില്ല.
പ്രശസ്ത മോഡലും അവതാരകയുമായ മായന്തി ലാങറിനെയാണ് ബിന്നി വിവാഹം കഴിച്ചിരിക്കുന്നത്. ക്രിക്കറ്റ് ലോകത്തെ ഏറെ ആരാധകരുള്ള അവതാര കൂടിയാണ് മായന്തി. കുറച്ചു വര്‍ഷങ്ങള്‍ പ്രണയിച്ച ശേഷം 2012ലായിരുന്നു ഇരുവരും വിവാഹിതരായത്. 2020ല്‍ ഇവര്‍ക്കു മകന്‍ പിറക്കുകയും ചെയ്തിരുന്നു.

 ഹാര്‍ദിക് പാണ്ഡ്യ- നതാഷ സ്റ്റാന്‍കോവിച്ച്

ഹാര്‍ദിക് പാണ്ഡ്യ- നതാഷ സ്റ്റാന്‍കോവിച്ച്

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ വിവാഹം കഴിച്ചിരിക്കുന്നത് സെര്‍ബിയന്‍ മോഡലും ബോളിവുഡില്‍ ചില സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുള്ള നതാഷ സ്റ്റാന്‍കോവിച്ചിനെയാണ്. 2020ലായിരുന്നു ഇവരുടെ വിവാഹം. അധികം വൈകാതെ തന്നെ തങ്ങളുടെ ജീവിതത്തിലേക്കു പുതിയൊരു അംഗം വരുന്നതായി ഇരുവരും ആരാധകരെ അറിയിക്കുകയും ചെയ്തു. നിലവില്‍ ഹാര്‍ദിക്കിനും നതാഷയ്ക്കും ഒരു മകനുണ്ട്.

 കെവിന്‍ പീറ്റേഴ്‌സന്‍- ജെസ്സിക്ക ടെയ്‌ലര്‍

കെവിന്‍ പീറ്റേഴ്‌സന്‍- ജെസ്സിക്ക ടെയ്‌ലര്‍

ഇംഗ്ലണ്ടിന്റെ മുന്‍ സൂപ്പര്‍ ബാറ്റ്‌സ്മാനും ക്യാപ്റ്റനും ഇപ്പോള്‍ കമന്റേറ്ററുമായ കെവിന്‍ പീറ്റേഴ്‌സന്റെ ജീവിത സഖി മുന്‍ ലിബെര്‍ട്ടി എക്‌സ് ഗായികയായ ജെസ്സിക്ക ടെയ്‌ലറാണ്. 2007 ഡിസംബര്‍ഡ 29നായിരുന്നു ഇവരുടെ വിവാഹം. അന്നു ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കിയത് ടീമംഗവും മുന്‍ പേസറുമായ ഡാരന്‍ ഗഫായിരുന്നു. നിലവില്‍ പീറ്റേഴ്‌സന്‍- ജെസിക്ക ദമ്പതികള്‍ക്കു ഒരു മകനും മകളുമുണ്ട്.
തകര്‍പ്പന്‍ ബാറ്റിങ് ശൈലിയിലൂടെ ക്രിക്കറ്റ് പ്രേമികള്‍ക്കു പ്രിയങ്കരനായ താരമായിരുന്നു കെപി. ഇംഗ്ലണ്ടിനായി ഏകദിനത്തില്‍ 4000ത്തിന് മുകളില്‍ റണ്‍സും ടി20യില്‍ 37 മല്‍സങ്ങളില്‍ നിന്നും 1176 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.

 ആന്ദ്രെ റസ്സല്‍- ജാസിം ലോറ

ആന്ദ്രെ റസ്സല്‍- ജാസിം ലോറ

വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനും ഓാള്‍റൗണ്ടറുമായ ആന്ദ്രെ റസ്സല്‍ നിശ്ചിത ഓവര്‍ ഫോര്‍മാറ്റിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ്. ടി20 ഫോര്‍മാറ്റില്‍ 450നടുത്ത് സിക്‌സറുകളാണ് റസ്സല്‍ വാരിക്കൂട്ടിയത്.
പ്രശസ്ത ഗ്ലാമര്‍ മോഡലായ ജാസിം ലോറയാണ് റസ്സലിന്റെ ജീവിതസഖി. ഏറെക്കാലം ഇരുവരും പ്രണയത്തിലായിരുന്നു. ഒടുവില്‍ 2014ല്‍ ഇവര്‍ വിവാഹനിശ്ചയം നടത്തി. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2016ലായിരുന്നു വിവാഹം. 2020ല്‍ ഇവര്‍ക്കു മകള്‍ ജനിക്കുകയും ചെയ്തിരുന്നു.

 ഷാക്വിബുല്‍ ഹസന്‍-ഉമ്മെ അഹമ്മദ് ശിശിര്‍

ഷാക്വിബുല്‍ ഹസന്‍-ഉമ്മെ അഹമ്മദ് ശിശിര്‍

ലോക ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലാണ് ബംഗ്ലാദേശിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഷാക്വിബുല്‍ ഹസന്റെ സ്ഥാനം. ഏകദിനത്തില്‍ 260 വിക്കറ്റുകളും 6323 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.
ബംഗ്ലാദേശിലെ അറിയപ്പെടുന്ന മോഡലായ ഉമ്മെ അഹമ്മദ് ശിശിറിനെയാണ് ഷാക്വിബ് വിവാഹം കഴിച്ചിരിക്കുന്നത്. 2012ലായിരുന്ന ഇരുവരുടെയും വിവാഹം. 2015ല്‍ ഇവര്‍ക്കു ആദ്യത്തെ മകള്‍ ജനിക്കുകയും ചെയ്തിരുന്നു. 2020ല്‍ രണ്ടാമത്തെ മകളും പിറന്നു.

Story first published: Saturday, June 19, 2021, 13:43 [IST]
Other articles published on Jun 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+